ധനകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി- ഇതുവരെയുള്ള പുരോഗതി

Posted On: 08 SEP 2020 1:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിവഴി 42 കോടിയോളം പേർക്ക് 68, 820 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു. 

*17, 891 കോടി രൂപ ആദ്യഗഡുവായി പിഎം കിസാൻ പദ്ധതിയുടെ 8.94 കോടി ഗുണഭോക്താക്കൾക്ക് നൽകി. 

*20.65 കോടി (100%)വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ആദ്യഗഡുവായി 10, 325 കോടിരൂപ  നൽകി. 20.63 കോടി(100%)  വനിത ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് രണ്ടാം ഗഡുവായി 10, 315 കോടിയും 20.62 രണ്ട് കോടി വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് മൂന്നാം ഗഡുവായി 10, 312 കോടിയും  നൽകി. 

 *വയോജനങ്ങൾ,  വിധവകൾ,  ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽ പെട്ട 2.81 കോടി പേർക്ക് രണ്ട് ഗഡുക്കളായി 2814. 5 കോടി രൂപ വിതരണം ചെയ്തു. 

*1.82 കോടി കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് 4987.18 കോടി രൂപ ധനസഹായം നൽകി. 

 *പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനക്ക് കീഴിൽ 2020ഏപ്രിലിൽ 37.52 എൽ. എം.ടി ഭക്ഷ്യധാന്യങ്ങൾ 75.04കോടി ഗുണഭോക്താക്കൾക്ക് നൽകി. മെയ് മാസത്തിൽ 74.92 കോടി ഗുണഭോക്താക്കൾക്ക് 37. 46 എൽ എം ടി യും ജൂണിൽ 73.24 കോടി ഗുണഭോക്താക്കൾക്ക് 36.62 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യവും വിതരണം ചെയ്തു. പദ്ധതി നവംബർ വരെ,  5 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇതുവരെ 98.31 എൽ എം ടി  ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി.

 *ആത്മ നിർഭർ ഭാരതത്തിനു  കീഴിൽ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ ധാന്യവും കടലയും രണ്ടുമാസത്തേക്ക് ഗവൺമെന്റ് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾ നൽകിയ കണക്ക് പ്രകാരം 2.8 കോടി കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. 2020 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 2.67 എൽ എം ടി,  ഭക്ഷ്യധാന്യം 5.32 കോടി പേർക്ക് കൈമാറി.

 *പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴിൽ 2020 ഏപ്രിൽ-മെയ് മാസങ്ങളിലായി 8.52 കോടി പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു. ജൂണിൽ 3.27 കോടിയും ജൂലൈയിൽ1.05 കോടിയും ഓഗസ്റ്റിൽ  0.89 കോടിയും സെപ്റ്റംബറിൽ 0.15 കോടിയും  പാചകവാതക സിലിണ്ടറുകളാണ് വിതരണം ചെയ്തത്. 

 *ഇ  പി എഫ് ഓർഗനൈസേഷനിലെ 36.05 ലക്ഷം അംഗങ്ങൾ തിരിച്ചടയ്ക്കേണ്ടാത്ത  അഡ്വാൻസ് തുകയായി ആകെ 
9, 543 കോടി രൂപയുടെ ആനുകൂല്യം നേടി. 

 *24 ശതമാനം ഇ  പി എഫ് വിഹിതം ആയ 2, 476 കോടി രൂപ 0.43 കോടി തൊഴിലാളികൾക്ക് കൈമാറി.

 *മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വർദ്ധിപ്പിച്ച വേതനനിരക്ക് 01. 4. 2020 മുതൽ പ്രാബല്യത്തിൽ വന്നു . ഈ സാമ്പത്തിക വർഷം 195.21 കോടി മനുഷ്യ തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ  വേതന കുടിശ്ശികയും മറ്റും കൊടുത്തു തീർക്കാൻ 59, 618 കോടി രൂപ സംസ്ഥാനങ്ങൾക്ക് കൈമാറി.


***(Release ID: 1652337) Visitor Counter : 9