രാഷ്ട്രപതിയുടെ കാര്യാലയം
ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ് കാലത്ത് ഡിജിറ്റൽ അധ്യയനം നടത്തുന്ന അധ്യാപകരെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് ദേശീയ വിദ്യാഭ്യാസനയം സഹായിക്കുമെന്ന് രാഷ്ട്രപതി
Posted On:
05 SEP 2020 1:19PM by PIB Thiruvananthpuram
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യാപക അവാർഡുകൾ സമ്മാനിച്ചു. ആദ്യമായി ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ 47 അധ്യാപകർക്കാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളായ അധ്യാപകരെ അഭിനന്ദിച്ച രാഷ്ട്രപതി, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് അധ്യാപകർ സ്വീകരിച്ച നടപടികളെ പ്രശംസിച്ചു. ദേശീയ പുരസ്കാര ജേതാക്കളിൽ 40 ശതമാനവും സ്ത്രീകളാണെന്നും വിദ്യാഭ്യാസ പ്രവർത്തകർ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്ര തന്ത്രജ്ഞനും ദീർഘ ദർശിയും മികച്ച അധ്യാപകനും ആയിരുന്നു മുൻ രാഷ്ട്രപതി ഡോക്ടർ എസ് രാധാകൃഷ്ണൻ എന്ന്, അദ്ദേഹത്തിന് ആദരം അർപ്പിച്ചു കൊണ്ട് ശ്രീ കോവിന്ദ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനും ഒപ്പം രാജ്യത്തെ അധ്യാപക സമൂഹത്തെ ആദരിക്കുന്നതിനുമാണ് ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കുന്നത്. കുട്ടികളുടെ ജീവിതത്തോടുള്ള അധ്യാപകരുടെ പ്രതിബദ്ധതയ്ക്കും പരമോന്നത സംഭാവനകൾക്കും ആദരം അർപ്പിക്കാനുള്ള അവസരമാണിത്. ഏതൊരു വിദ്യാലയത്തിന്റെയും അടിത്തറ എന്നത് അധ്യാപകരുടെ പ്രതിബദ്ധതയാണ്. കുട്ടികളുടെ അറിവും സ്വഭാവവും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അധ്യാപകരാണ് യഥാർത്ഥ രാഷ്ട്ര നിർമാതാക്കൾ എന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധി കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം വ്യക്തമാക്കിയ ശ്രീ കോവിന്ദ് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ നമ്മുടെ അധ്യാപകർ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധ്യായന രീതിയിലേക്ക് മാറിയ അധ്യാപകരുടെ നൈപുണ്യത്തെ പ്രശംസിച്ച അദ്ദേഹം എല്ലാ അധ്യാപകരും തങ്ങളുടെ ഡിജിറ്റൽ നൈപുണ്യം പുതുക്കുകയും വർദ്ധിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. പുതിയ പാഠ്യപദ്ധതി യിലേക്ക് കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് രക്ഷിതാക്കൾ അധ്യാപകരോട് ചേർന്ന് പ്രവർത്തിക്കേണ്ട കാലഘട്ടമാണിത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചില മേഖലയിലെ ഡിജിറ്റൽ വിടവ് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദൂര മേഖലയിലെയും ഗോത്രവിഭാഗത്തിലെയും കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസo സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുട്ടികളെ ഭാവിയിലെ ആവശ്യത്തിനായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ തൽപ്പരകക്ഷികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത്. നയത്തിന്റെ വിജയകരവും ഫലപ്രദവുമായ നടത്തിപ്പിന് അധ്യാപകർ പ്രധാന പങ്ക് വഹിക്കണം. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് അധ്യാപകരെ മത്സരക്ഷമം ആക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് സ്വാഗത പ്രസംഗവും വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ കൃതജ്ഞതയും രേഖപ്പെടുത്തി.
******
(Release ID: 1651637)
Visitor Counter : 215
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada