ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ഒറ്റദിവസത്തെ രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 68,584 പേര്‍
26 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗമുക്തിനിരക്ക് 70 ശതമാനത്തിനുമുകളില്‍
Posted On:
03 SEP 2020 3:00PM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ 11.7 ലക്ഷത്തിലധികം പരിശോധനകളെന്ന നേട്ടത്തിനുപിന്നാലെ മറ്റൊരു നേട്ടവും രാജ്യം സ്വന്തമാക്കി. ഒറ്റദിവസം ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടത്തിലാണ് ഇന്ത്യയെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,584 കോവിഡ് -19 ബാധിതരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തോടടുത്തു (2,970,492).
രാജ്യത്തെ കോവിഡ് 19 മുക്തിനിരക്ക് 77% (77.09%) പിന്നിട്ടു. സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ (8,15,538) 21.5 ലക്ഷത്തിലധികമായി. ചികിത്സയിലുള്ളവരുടെ 3.6 ഇരട്ടിയിലധികമാണ് രോഗമുക്തര്‍. രോഗബാധിതരില്‍ 21.16% മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്.
ഊര്‍ജ്ജിത പരിശോധനയും ഫലപ്രദമായ ചികിത്സയും മറ്റു നടപടികളും രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയായ 3.3 ശതമാനത്തേക്കാള്‍ കുറവായത് ഫലപ്രദമായ ഇടപെടലുകളിലൂടെയാണ്. 1.75% ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1651027)
Visitor Counter : 223
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu