മന്ത്രിസഭ

ഭൂഗര്‍ഭ ശാസ്ത്രം, ധാതുവിഭവങ്ങൾ എന്നിവ സംബന്ധിച്ച് ഇന്ത്യയും ഫിൻലൻഡും തമ്മിൽ ഒപ്പ് വച്ച ധാരണപത്രത്തിന്  കേന്ദ്ര മന്ത്രി സഭയുടെ അനുമതി 

Posted On: 02 SEP 2020 4:09PM by PIB Thiruvananthpuram

 

ഭൂഗര്‍ഭ ശാസ്ത്രം, ധാതു വിഭവങ്ങൾ എന്നിവ സംബന്ധിച്ച്,  ഭാരത സർക്കാരിന് കീഴിലെ  ഖനന മന്ത്രാലയത്തിന്റെ  ഭാഗമായ ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയും,  ഫിൻലൻഡ്‌ സർക്കാരിന്റെ തൊഴിൽ, സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള  ജിയോളോജിക്കൽ സർവേ ഓഫ് ഫിൻലൻഡും (Geologiantutkimuskeskus)
തമ്മിൽ ഒപ്പുവയ്ക്കപ്പെട്ട ധാരണാപത്രത്തിനു പ്രധാനമന്ത്രി അധ്യക്ഷനായ  മന്ത്രിസഭാ യോഗത്തിന്റെ  അംഗീകാരം.


ഭൂഗര്‍ഭ ശാസ്ത്രം, പരിശീലനം, ധാതു വിഭവങ്ങൾ കണ്ടെത്തൽ, അവയുടെ സാധ്യത പഠനം, 3/4D മാതൃക രൂപീകരണം, എന്നിവ സംബന്ധിച്ച സഹകരണം വർധിപ്പിക്കാനും, രണ്ട് സ്ഥാപനങ്ങൾക്കും ഇടയിലെ ശാസ്ത്രീയ ബന്ധങ്ങൾ ദൃഢമാക്കുന്ന സീസ്മിക്ക്, ജിയോഫിസിക്കൽ സർവേകൾ നടത്താനും ധാരണ പത്രം വഴിയൊരുക്കുന്നു. 


ഭൂഗര്‍ഭ ശാസ്ത്രമേഖലയിലെ സഹകരണം വർധിപ്പിക്കാൻ അവസരം നൽകുന്നതിന് പുറമെ, സാമൂഹിക -പാരിസ്ഥിതിക ഗുണങ്ങൾ ലക്ഷ്യമിട്ടുള്ള  ധാതു വിഭവങ്ങളുടെ ക്രയ വിക്രയം,  ധാതു ഖനനം , പര്യവേക്ഷണം   എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അനുഭവങ്ങളും വിവരങ്ങളും പങ്കുവെയ്ക്കൽ  തുടങ്ങിയവയ്ക്കും ധാരണാപത്രം വഴി തുറക്കുന്നു.

*



(Release ID: 1650697) Visitor Counter : 193