ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 65,081 രോഗമുക്തര്‍; പുതിയ രോഗികള്‍ 69,921 കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 819 പേര്‍

Posted On: 01 SEP 2020 1:43PM by PIB Thiruvananthpuram

കഴിഞ്ഞ അഞ്ച് ദിവസവും ദിനംപ്രതി 60,000-ലധികം പേരാണ് രാജ്യത്ത് കോവിഡ് 19 മുക്തരാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 65,081 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 28,39,882 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 77% ആയി വര്‍ധിക്കുകയും ചെയ്തു. സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 3.61 മടങ്ങ് അധികമാണ്.
നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 7,85,996 പേരാണ്. ഇതിലും 20.53 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് രോഗമുക്തരായത്.

2020 ജൂലൈ ആദ്യ വാരത്തില്‍ നിന്ന് ഓഗസ്റ്റ് അവസാനവാരം എത്തിയപ്പോഴേയ്ക്കും സുഖം പ്രാപിച്ചവരുടെ എണ്ണം 4 മടങ്ങ് വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുതലായും അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്.  മഹാരാഷ്ട്ര (11,852), ആന്ധ്രപ്രദേശ് (10,004), കര്‍ണാടക (6,495), തമിഴ്‌നാട് (5,956), ഉത്തര്‍പ്രദേശ് (4,782) എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച കേസുകളുടെ 56 ശതമാനമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവരുടെ എണ്ണവും ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. രാജ്യത്ത് ആകെ രോഗമുക്തരായ 65,081 പേരില്‍ 58.04 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 11,158 രോഗികള്‍ സുഖം പ്രാപിച്ചപ്പോള്‍ ആന്ധ്രാപ്രദേശിലും കര്‍ണാടകത്തിലും യഥാക്രമം 8,772 ഉം 7,238 ഉം ആണ്. 6,008 പേരാണ് തമിഴ്‌നാട്ടില്‍ രോഗമുക്തരായത്. ഉത്തര്‍പ്രദേശില്‍ 4,597 കോവിഡ് ബാധിതര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 536 മരണങ്ങളാണ് ഈ സംസ്ഥാനങ്ങളിലുണ്ടായത്. രാജ്യത്ത് 819 കോവിഡ് മരണമുണ്ടായപ്പോള്‍ ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് 65.4 ശതമാനവും. മഹാരാഷ്ട്ര-184, കര്‍ണാടക 113, തമിഴ്‌നാട് 91, ആന്ധ്രാപ്രദേശ് 85, ഉത്തര്‍പ്രദേശ് 63 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ മരണസംഖ്യ.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.



***


(Release ID: 1650331) Visitor Counter : 205