PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Posted On: 31 AUG 2020 6:27PM by PIB Thiruvananthpuram

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള

പിഐബി ബുള്ളറ്റിന്‍

Date: 31.08.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ

പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

  • ആകെ കോവിഡ് 19 പരിശോധനകള്‍ 4.23 കോടി കവിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,46,278 പരിശോധനകള്‍.
  • ആകെ രോഗികളില്‍ 43 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ 3 സംസ്ഥാനങ്ങളില്‍
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ (ഞായറാഴ്ച) സ്ഥിരീകരിച്ചത് 78,512 കേസുകള്‍.
  • കേന്ദ്ര സംഘത്തെ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് അയക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
  • 'ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും' ആരോഗ്യം സംരക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
  • കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ അണ്‍ലോക്ക് - 4 നാളെ മുതല്‍ പ്രാബല്യത്തില്‍

 

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ഭാരത സര്‍ക്കാര്‍

4.23 കോടിയിലധികം പരിശോധനകള്‍ നടത്തി രാജ്യത്തെ കോവിഡ് പരിശോധനയില്‍ വന്‍കുതിപ്പ്; രോഗികളില്‍ 43 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍

കഴിഞ്ഞ 24 മണിക്കൂറില്‍ 8,46, 278 പരിശോധനകള്‍ നടത്തി. ഇന്നലെ 78,512 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1650004

 

കേന്ദ്ര സംഘത്തെ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് അയക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

രോഗനിയന്ത്രണം, നിരീക്ഷണം, പരിശോധന, ചികിത്സ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ക്കു കേന്ദ്രസംഘം പിന്തുണയേകും.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1650011

 

30.08.2020ന് പ്രധാനമന്ത്രി 'മന്‍ കീ ബാത്ത് 2.0'ന്‍റെ പതിനഞ്ചാം പതിപ്പില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ മലയാള പരിഭാഷ

ശാരീരിക അകലം പാലിക്കലിന്‍റെയും മാസ്ക് ധരിക്കുന്നതിന്‍റെയും പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1649724

 

മഹാമാരിക്കാലത്ത് വയോധികര്‍ക്ക് പ്രത്യേക പരിചരണവും പിന്തുണയും നല്‍കണമെന്ന് ഉപരാഷ്ട്രപതി

മുതിര്‍ന്ന പൗരന്മാരെ ബാങ്കുകളിലും ഓഫീസുകളിലും മറ്റും ഏറെ നേരം ചെലവഴിപ്പിക്കുന്നത് നമ്മുടെ മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഉപരാഷ്ട്രപതി.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1649733

 

കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ അണ്‍ലോക്ക് - 4 നാളെ മുതല്‍ പ്രാബല്യത്തില്‍

കണ്ടെയ്ന്‍മെന്‍റ് സോണില്‍ സെപ്തംബര്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങള്‍.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1649623

 

കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറിയും

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലെ സ്ഥിതിഗതികളാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവലോകനം ചെയ്തത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1649627

 

ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ്-അഡ്മിനിസ്ട്രേഷന്‍ കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കാര്‍ഷിക പഠനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും കൃഷിയെ ഗവേഷണവും നവീന സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി

വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1649933

 

കര്‍ണാടകയിലെ ബല്ലാരിയിലെ വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ട്രോമ സെന്‍റര്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ഉദ്ഘാടനം ചെയ്തു

പ്രധാന്‍ മന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജന (പിഎംഎസ്എസ്വൈ) യുടെ കീഴില്‍ 150 കോടി രൂപ മുതല്‍മുടക്കിലാണ് എസ്എസ്ടിസി നിര്‍മ്മിച്ചത്.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1649997

 

ഖാദി മാസ്കുകളുടെ ജനപ്രീതി ഉയരുന്നു; റെഡ് ക്രോസ് സൊസൈറ്റിയില്‍ നിന്ന് 10.5 ലക്ഷം മാസ്കുകള്‍ക്കായി കെവിഐസിക്കു വീണ്ടും ഓര്‍ഡര്‍

നേരത്തെ 1.80 ലക്ഷം മുഖാവരണങ്ങള്‍ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചിരുന്നു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1650025(Release ID: 1650181) Visitor Counter : 9