PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 19.08.2020


Posted On: 19 AUG 2020 6:21PM by PIB Thiruvananthpuram

 

ഇതുവരെ: 

·    കോവിഡ് പരിശോധനയില്‍ മികച്ച മുന്നേറ്റം കൈവരിച്ച് ഇന്ത്യ; തുടര്‍ച്ചയായ രണ്ടാംദിനവും പ്രതിദിനം 8 ലക്ഷത്തിലേറെ പരിശോധനകള്‍
·    ദശലക്ഷത്തിലെ പരിശോധന 23,002 കടന്നു; രോഗസ്ഥിരീകരണ നിരക്ക് 8 ശതമാനം മാത്രമായി തുടരുന്നു
·    ഇന്ത്യക്കു മറ്റൊരു നേട്ടവും; ആകെ രോഗമുക്തര്‍ 2 ദശലക്ഷം പിന്നിട്ടു
·    രോഗമുക്തര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എക്കാലത്തെയും ഉയര്‍ന്ന എണ്ണത്തില്‍ (60,091); രാജ്യത്തെ രോഗമുക്തി നിരക്ക് 73% പിന്നിട്ടു
·    ആരോഗ്യ മന്ത്രാലയത്തിന്റെ 'ഇ സഞ്ജീവനി' ടെലിമെഡിസിന്‍ സേവനം ഇതുവരെ 2 ലക്ഷം പേര്‍ക്കു പ്രയോജനപ്രദമായി
·    കോവിഡ് 19-നാലുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത്  വൈദ്യുതി മേഖലയില്‍ പണലഭ്യതയുറപ്പാക്കുന്ന നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

തുടര്‍ച്ചയായി രണ്ടാം ദിവസവും എട്ട് ലക്ഷത്തിലധികം പ്രതിദിന പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ; ദശലക്ഷത്തിലെ പരിശോധന 23,002 കടന്നു; രോഗസ്ഥിരീകരണ നിരക്ക് 8 ശതമാനം മാത്രമായി തുടരുന്നു
കഴിഞ്ഞ 24 മണിക്കൂറില്‍ 8,01,518 സാംപിളുകളാണ് പരിശോധിച്ചത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646983


കോവിഡ് രോഗമുക്തരുടെ  എണ്ണത്തില്‍ ഇന്ത്യ പുതിയ ഉയരത്തില്‍: രോഗമുക്തരായവരുടെ എണ്ണം  രണ്ട് ദശലക്ഷം പിന്നിട്ടു; കഴിഞ്ഞ 24 മണിക്കൂറില്‍ 60,091 പേര്‍ രോഗമുക്തരായി; രോഗമുക്തി നിരക്ക് 73% പിന്നിട്ടു
ഇന്ന്  മരണനിരക്കിലും കുറവ് രേഖപ്പെടുത്തി, 1.91 ശതമാനമായി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1646914


ഡിജിറ്റല്‍ ഇന്ത്യക്കു വലിയ നേട്ടം: ആരോഗ്യ മന്ത്രാലയത്തിന്റെ 'ഇ സഞ്ജീവനി' ടെലിമെഡിസിന്‍ സേവനം ഇതുവരെ പ്രയോജനപ്പെട്ടത് 2 ലക്ഷം പേര്‍ക്ക്
ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നാഴികക്കല്ലു പിന്നിട്ടതെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1646913


കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് വൈദ്യുതി മേഖലയില്‍ പണ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി
വിതരണ കമ്പനികള്‍ക്ക് (DISCOM) നല്‍കുന്ന വായ്പാപരിധി ദീര്‍ഘിപ്പിക്കുന്നതിന്  പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍,  റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ഒറ്റത്തവണ ഇളവ് കേന്ദ്ര മന്ത്രിസഭാ യോഗം അനുവദിച്ചു. 
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1647034


ഡല്‍ഹി പൊലീസ് കുടുംബാംഗങ്ങള്‍ക്കായി വീട്ടുപടിക്കല്‍ ആരോഗ്യ ചികിത്സ എത്തിക്കാന്‍ 'ധന്വന്തരി രഥ്'; എ.ഐ.ഐ.എയും ഡല്‍ഹി പൊലീസും ധാരണാപത്രം ഒപ്പിട്ടു
നേരത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടു മാസത്തിനിടെ ആയുരക്ഷ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1646768


കുടിയേറ്റക്കാര്‍ക്കായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി - സമഗ്രമായ കാഴ്ചപ്പാട്
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1646801


വഴിയോരക്കച്ചവടക്കാരുടെ വായ്പാ അപേക്ഷകള്‍ സുഗമമാക്കുന്നതിനായി ഉപഭോക്തൃ സൗഹൃദ ഡിജിറ്റല്‍ ഇടപെടലിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
കച്ചവടം പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം ഒരുക്കുന്നതിനായി ആത്മനിര്‍ഭര്‍ നിധി (പിഎം സ്വാനിധി) പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1646908

എസ്സിടിഐഎംഎസ്ടി, ഐഐടി മദ്രാസ് സ്റ്റാര്‍ട്ട്-അപ്പ് കോവിഡ് 19-നായി പോര്‍ട്ടബിള്‍ ആശുപത്രി സംവിധാനം സജ്ജമാക്കി
എവിടെയും കൊണ്ടുപോകാനും എവിടെയും ഉപയോഗിക്കാനും തക്കവണ്ണമുളളതാണ് ഈ പോര്‍ട്ടബിള്‍ ആശുപത്രി.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1646970

അഞ്ചു പ്രധാനമേഖലകളിലെ 49 കണ്ടെത്തലുകള്‍ക്ക് മിലെനിയം അലയന്‍സ് റൗണ്ട് 6- കോവിഡ് ഇന്നവേഷന്‍ ചലഞ്ച് പുരസ്‌കാരങ്ങള്‍
150 ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകള്‍ക്കും 4000ലേറെ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ശാസ്ത്ര സാങ്കേതിക വകുപ്പ് പിന്തുണയേകുന്നുണ്ടെന്ന് പ്രൊഫ. അശുതോഷ് ശര്‍മ.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1646963


എഫ്എസ്എസ്എഐയുടെ ഈറ്റ് റൈറ്റ് ചലഞ്ച് ഓറിയന്റേഷന്‍ വര്‍ക്‌ഷോപ്പിനെ ഡിജിറ്റലായി അഭിസംബോധന ചെയ്ത് ഡോ. ഹര്‍ഷ് വര്‍ധന്‍
'ഈറ്റ് റൈറ്റ് ഇന്ത്യ' കൈപ്പുസ്തകം പുറത്തിറക്കിയ മന്ത്രി  eatrightindia.gov.in വെബ്‌സൈറ്റിനും തുടക്കം കുറിച്ചു.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1646991
 

****



(Release ID: 1647078) Visitor Counter : 220