പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രീയ സ്വച്‌ഛതാ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 08 AUG 2020 5:50PM by PIB Thiruvananthpuram
 
 
ന്യൂഡല്‍ഹി; 2020 ഓഗസ്റ്റ് 08
 
സ്വച്ച്ഭാരത് മിഷന്റെ സംവേദനാത്മക അനുഭവകേന്ദ്രമായ- രാഷ്ട്രീയ സ്വച്ചതാ കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ന്യൂഡല്‍ഹിയിലെ രാജ്ഘട്ടിലെ ഗാന്ധി സ്മൃതി ദര്‍ശന്‍ സ്മൃതിയില്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിക്ക് ആദരാജ്ഞലിയായി രാഷ്ട്രീയ സ്വച്ചതാ കേന്ദ്രം (ആര്‍.എസ്.കെ) ഗാന്ധിജിയുടെ ചമ്പാരണ്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദിവാര്‍ഷിക സമയത്ത് 2017ന് ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി ആദ്യമായി പ്രഖ്യാപിച്ചത്. കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്രസിംഗ് ശേഖാവത്ത്, ജലശക്തി സഹമന്ത്രി ശ്രീ രത്തന്‍ ലാല്‍ ഖത്താരിയ എന്നിവരും തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.
 
രാഷ്ട്രീയ സ്വച്ചതാകേന്ദ്രത്തിലേക്ക് ഒരു യാത്ര
 
2014ല്‍ ഇന്ത്യയിലെ 50 കോടി ജനങ്ങള്‍ വെളിയിട വിസര്‍ജ്ജനം നടത്തിയിരുന്നിടത്തുനിന്നും 2019 വെളിയിട വിസര്‍ജ്ജനമുക്തമായതിന്റെ  ഗതിപരിശോധിക്കുന്ന ഒരു ഡിജിറ്റല്‍ എക്സിബിഷൻ ആര്‍.എസ്.കെ. യിൽ ഒരുക്കിയിട്ടുണ്ട്. ആര്‍.എസ്.കെയുടെ മൂന്ന് സവിശേഷ വിഭാഗങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു. ആര്‍.എസ്.കെക്ക് സമീപമായി പുല്‍ത്തകിടയില്‍ സ്ഥാപിച്ചിരുന്ന യന്ത്രസാമഗ്രികളും പ്രധാനമന്ത്രി കണ്ടു.
 
കുട്ടികളുമായി ആശയവിനിമയം
 
ആര്‍.എസ്.കെ മുഴുവന്‍ സഞ്ചരിച്ചശേഷം പ്രധാനമന്ത്രി ആര്‍.എസ്.കെ സോവനീര്‍ സെന്ററിലും ഹ്രസ്വസന്ദര്‍ശനം നടത്തി. അതിനുശേഷം അദ്ദേഹം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പ്രതിനിധീകരിക്കുന്ന ഡല്‍ഹിയില്‍ നിന്നുള്ള 36 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ആര്‍.എസ്.കെയിലെ ആംഫിതീയേറ്ററില്‍ വച്ച് സാമൂഹികാകലം പാലിക്കുകയെന്ന പെരുമാറ്റചട്ടത്തിലുന്നി ആശയവിനിമയം നടത്തി. വീട്ടിലും സ്‌കൂളിലും സ്വച്ചതാ പ്രവര്‍ത്തനങ്ങളിലുള്ള തങ്ങളുടെ പരിചയങ്ങളും ആര്‍.എസ്.കെ. യെക്കുറിച്ചുള്ള അവരുടെ മതിപ്പും വിദ്യാർത്ഥികള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
 
രാജ്യത്തോടുള്ള അഭിസംബോധന
 
വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തു. സ്വച്ച്ഭാരത് മിഷന്റെ യാത്രയെ പ്രധാനമന്ത്രി അനുസ്മരികുകയും ആര്‍.എസ്.കെയെ മഹാത്മാഗാന്ധിക്കുള്ള ഒരു സ്ഥിരം ആദരാജ്ഞലിയായി സമര്‍പ്പിക്കുകയും ചെ്തു. സ്വച്ചതയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിന് അദ്ദേഹം ഇന്ത്യയിലെ ജനതയെ പ്രശംസിക്കുകയും അത് ഭാവിയിലും തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നമ്മുടെ ദൈനംജീവിതത്തില്‍ പ്രത്യേകിച്ചും കൊറോണാ വൈറസിനെതിരായ പോരാട്ടത്തില്‍ സ്വച്ചതയുടെ പ്രാധാന്യം അദ്ദേഹം ആവര്‍ത്തിച്ചു.
 
ഈ അവസരത്തില്‍ സ്വാതന്ത്ര്യദിനം വരെ തുടരുന്ന ശുചിത്വത്തിന് വേണ്ടിയുള്ള ഒരു ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക സംഘടിത പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ശുചിത്വത്തിനുള്ള ജനകീയപ്രസ്ഥാനം പുനഃസ്ഥാപിക്കുന്നതിനായി ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 15 വരെ ഓരോ ദിവസവും ഇന്ത്യയുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേക ശുചിത്വപ്രവര്‍ത്തനങ്ങൾ ഉണ്ടാകും.
 
രാഷ്ട്രീയ സ്വച്ചതാ കേന്ദ്ര സന്ദര്‍ശനം
 
ഓഗസ്റ്റ് 9 മുതൽ  രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ രാഷ്ട്രീയ സ്വച്ചതാ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. സാമൂഹിക അകലത്തിന്റെ ശുചിത്വത്തിന്റെയും നിര്‍ദ്ദിഷ്ട മാര്‍ഗ്ഗരേഖകള്‍ പ്രകാരം സന്ദര്‍ശിക്കാം. ഒരു സമയത്ത് ആര്‍.എസ്.കെ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും, ഹ്രസ്വകാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ടൂറുകള്‍ സംഘടിപ്പിക്കില്ല. അതേസമയം ഭൗതിക യാത്രകള്‍ സാദ്ധ്യമാകുന്നതുവരെയുള്ള സമയത്ത് ആര്‍.എസ്.കെയുടെ വെര്‍ച്ച്വല്‍ ടൂറുകള്‍ സംഘടിപ്പിക്കും. ആദ്യത്തെ അത്തരത്തിലുള്ള വെര്‍ച്ച്വല്‍ ടൂര്‍ ഓഗസ്റ്റ് 13ന് കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശേഖാവത്തിനൊപ്പം സംഘടിപ്പിക്കും. 
 
ടിക്കറ്റ് ബുക്കുചെയ്യുന്നതിനും ആര്‍.എസ്.കെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും rsk.ddws.gov.in സന്ദർശിക്കാം.  

--



(Release ID: 1644485) Visitor Counter : 214