പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലെബനനില്‍ ബെയ്‌റൂട്ട് നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 05 AUG 2020 9:30AM by PIB Thiruvananthpuram


ലെബനനിലെ ബെയ്‌റൂട്ട് നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

''ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കുന്നതിലേക്ക് നയിച്ച ബെയ്‌റൂട്ട് നഗരത്തിലുണ്ടായ വലിയ സ്‌ഫോടനം ഞെട്ടിക്കുകയും സങ്കടമുണ്ടാക്കുകയും ചെയ്തു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും മരണപ്പെട്ടവരുടെ  കുടുംബത്തോടൊപ്പവും പരുക്കേറ്റവരുടെയൊപ്പവും ഉണ്ടാകും'' പ്രധാനമന്ത്രി പറഞ്ഞു. 

( റിലീസ് ഐ.ഡി: 1643465) സന്ദര്‍ശക കൗണ്ടര്‍ : 172