ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്തെ മരണനിരക്ക് (സി.എഫ്.ആര്‍) ഏപ്രില്‍ 1 ന് ശേഷം ഏറ്റവും താഴ്ന്ന് 2.23 ശതമാനമായി
Posted On:
29 JUL 2020 3:37PM by PIB Thiruvananthpuram
ആകെ രോഗമുക്തരുടെ എണ്ണം ദശലക്ഷത്തോടടുക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായത് 35,000 ത്തിലധികം പേര്‍ക്ക്
ന്യൂഡല്‍ഹി, 29 ജൂലൈ 2020
കേന്ദ്ര- സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ''ടെസ്റ്റ് ട്രാക്ക് ട്രീറ്റ്'' നയത്തിന്റെ കൂട്ടായ നടപ്പാക്കല്‍, ആഗോള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ മരണനിരക്ക് (സിഎഫ്ആര്‍) ഏറെ കുറച്ചിട്ടുണ്ട്. അത് ക്രമേണ കുറയുകയും ചെയ്യുന്നു. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് മരണനിരക്ക് 2.23 ശതമാനമാണ്. 2020 ഏപ്രില്‍ 1ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
കുറഞ്ഞ മരണനിരക്കു കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല, ഫലപ്രദമായ പ്രതിരോധം, ഊര്‍ജിതമായ പരിശോധന, സമഗ്രമായ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ വിജയകരമായി നടപ്പാക്കാനും കഴിഞ്ഞു. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ രോഗമുക്തരുടെ എണ്ണം പ്രതിദിനം 30,000 നു മുകളില്‍ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു.
രാജ്യത്ത് കോവിഡ് മുക്തരായവരുടെ ആകെ എണ്ണം ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,286 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 9,88,029 ആയി വര്‍ധിച്ചു. കോവിഡ് 19 മുക്തിനിരക്ക് 64.51 ശതമാനമായി വര്‍ധിച്ചു.
രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധന, ചികിത്സയിലുള്ളവരുടെ എണ്ണവുമായുള്ള അന്തരവും വര്‍ധിപ്പിച്ചു. സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവില്‍ 4,78,582 ആണ്. ചികിത്സയിലുള്ളത് 5,09,447 പേരാണ്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pd
(Release ID: 1642063)
Visitor Counter : 255
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu