PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 19 JUL 2020 6:16PM by PIB Thiruvananthpuram

തീയതി: 19.07.2020

 

 

 

•    കഴിഞ്ഞ 24 മണിക്കൂറിൽ 23,600  പേരാണ് കോവിഡ് രോഗ മുക്തരായത്. നിലവിൽ രോഗമുള്ളവരുടെയും രോഗമുക്തി നേടിയവരുടെയും എണ്ണത്തിലുള്ള വ്യത്യാസം  3 ലക്ഷം കവിഞ്ഞു 
•    രാജ്യത്തെ  ദശലക്ഷം പേരിലെ പരിശോധന നിരക്ക് പതിനായിരത്തിനു അടുത്തെത്തി  
•    രാജ്യത്തെ മരണനിരക്ക് ആദ്യമായി 2.5 ശതമാനത്തില് താഴെയായി;29 സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ നിരക്ക് ദേശീയ ശരാശരിയെക്കാള് കുറവ്
•        ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്ണര്മാരുടെയും മൂന്നാമത് G20  സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമലാ  സിതാരാമൻ പങ്കെടുത്തു 
•    കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം അണിനിരന്ന മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:

 

 

കഴിഞ്ഞ 24 മണിക്കൂറിൽ 23,600  പേരാണ് കോവിഡ് രോഗ മുക്തരായത്. നിലവിൽ രോഗമുള്ളവരുടെയും രോഗമുക്തി നേടിയവരുടെയും എണ്ണത്തിലുള്ള വ്യത്യാസം  3 ലക്ഷം കവിഞ്ഞു .രാജ്യത്തെ  ദശലക്ഷം പേരിലെ പരിശോധന നിരക്ക് പതിനായിരത്തിനു അടുത്തെത്തി 

 

 

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639800

 

രാജ്യത്തെ മരണനിരക്ക് ആദ്യമായി 2.5 ശതമാനത്തില്‍ താഴെയായി;29 സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ കുറവ്

 

കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാനങ്ങളിലെ /കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കി രാജ്യത്തെ മരണനിരക്ക് 2.5 ശതമാനത്തില്‍ താഴെ എത്തിക്കാൻ സാധിച്ചു. ഫലപ്രദമായ നിയന്ത്രണം, വ്യാപക പരിശോധന, ചികിത്സാ മാനദണ്ഡങ്ങള്‍ എന്നിവയുടെ കൃത്യമായ സമീപനത്തിലൂടെയാണ് മരണനിരക്കു ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞത്. നിലവില്‍ മരണനിരക്ക് കുറഞ്ഞ് 2.49 ശതമാനത്തിലെത്തി. ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

 

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639765

 

 

 

ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്ണര്മാരുടെയും മൂന്നാമത് G20  സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമലാ  സിതാരാമൻ പങ്കെടുത്തു

 

 

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639707

 

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം അണിനിരന്ന മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

 

 

 

 കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അവശ്യ വിവരങ്ങൾ, അവയുടെ വിശകലനം, അതുമായി ബന്ധപ്പെട്ട  വിവിധ വീക്ഷണങ്ങൾ എന്നിവ നൽകി ജനങ്ങളെ ശാക്തീകരിക്കുന്ന മാധ്യമങ്ങളെ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു അഭിനന്ദിച്ചു. ആശങ്കാകുലരായ ജനങ്ങൾ കോവിഡ്-19 നെതിരെ തുടരുന്ന പോരാട്ടത്തിൽ അവർക്കൊപ്പം അണിചേരാൻ മാധ്യമങ്ങൾ തയ്യാറായതായും അദ്ദേഹം ചൂണ്ടിക്കാട്ടി

 

 കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം നടത്തുന്ന പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ പറ്റി " മാധ്യമങ്ങൾ: കൊറോണക്കാലത്തെ നമ്മുടെ പങ്കാളി" എന്ന പേരിൽ സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഉപരാഷ്ട്രപതി തന്റെ അഭിപ്രായം പങ്കു വച്ചു.കോവിഡ് 19 നെതിരായ G20 കർമ്മ പദ്ധതി സംബന്ധിച്ച്  കേന്ദ്ര ധനമന്ത്രി സംസാരിച്ചു ; പ്രതിസന്ധികളെ തരണം ചെയ്യാൻ ആഗോളതല സഹകരണം അത്യന്താപേക്ഷിതം

 

 

 

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1639732

 

PPE കിറ്റുകളുടെ സർട്ടിഫിക്കേഷനും പരിശോധനക്കും CIPET നു  NABL അക്രെഡിറ്റക്ഷന് ലഭിച്ചു

 

 

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639766

 

ദുർഗാപൂരിലെ CSIR-CMERI, ജോലി സ്ഥലങ്ങളിലെ കോവിഡ് സംരക്ഷണ സംവിധാനം  (COPS) പുറത്തിറക്കി

 

 

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleasePage.aspx?PRID=1639728

 

 

 

 

 

 

 

 

 

 

 

 

 



(Release ID: 1639822) Visitor Counter : 222