PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 09.07.2020

Posted On: 09 JUL 2020 6:30PM by PIB Thiruvananthpuram

 

ഇതുവരെ: 


രോഗമുക്തരായവരുടെ എണ്ണം  രോഗബാധിതരുടെ എണ്ണത്തിന്റെ  1.75 മടങ്ങ്‌; രോഗമുക്തരായവരും ചികിത്സയിലുള്ളവരുടെ തമ്മിലുള്ള വിടവ് 2 ലക്ഷത്തിനു മുകളില്‍ 
ദേശീയ രോഗമുക്തി നിരക്ക്  62.09 % 
കോവിഡ്-19 സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ 18-ാമത് യോഗം ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ നടന്നു
ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിൽ  538 പേർക്ക്  രോഗ സ്ഥിരീകരണവും  ഒരു ദശലക്ഷത്തിൽ 15 പേർക്ക് മാത്രം മരണവും. ആഗോള ശരാശരിയാകട്ടെ  യഥാക്രമം 1453, 68.7.
എട്ടു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 90% രോഗികളും.  49 ജില്ലകളിലാണ് 80% രോഗികളും 
ആഗോള പുനരുജ്ജീവനത്തിന് ഇന്ത്യ മുഖ്യ പങ്ക് വഹിക്കുന്നതായി ഇന്ത്യ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി 
ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ സമുദ്ര സേതു പൂര്‍ത്തിയാക്കി; 3992 ഇന്ത്യന്‍ പൗരന്മാരെ കടല്‍ മാര്‍ഗ്ഗം ജന്മനാട്ടിലേക്ക് മടക്കി കൊണ്ടു വന്നു. 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 2,06,588 എണ്ണം കൂടുതലാണ് രോഗമുക്തര്‍. രോഗമുക്തരായവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തിന്റെ  1.75 മടങ്ങ്‌ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 19,547 പേര്‍. ആകെ  രോഗമുക്തി നേടിയവര്‍ 4,76,377. രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 2,69,789. രോഗമുക്തി നിരക്ക്  62.09 %.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637583

കോവിഡ്-19 സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ 18-ാമത് യോഗം ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ നടന്നു: കോവിഡ്-19 സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ 18-ാമത് യോഗം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധന്റെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ്. ജയ്‌ശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ, രാസവസ്തു, രാസവളം, ഷിപ്പിംഗ് കാര്യ സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637517

ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു: ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു. ആഗോള പുനരുജ്ജീവനത്തില്‍ ഇന്ത്യ മുഖ്യപങ്കുവഹിക്കുമെന്ന് നിലവിലെ പ്രതിസന്ധിയുടെ കാലത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് രണ്ടു പ്രധാനപ്പെട്ട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637541

ഇന്ത്യാ ആഗോള വാരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി ചെയ്ത അഭിസംബോധനയുടെ പൂര്‍ണ്ണ രൂപം 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637540

വാരാണസിയില്‍ നിന്നുള്ള  സന്നദ്ധസംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി: കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാരാണാസിയിലെ വിവിധ സന്നദ്ധസംഘടനകളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637518

വാരാണസിയില്‍ നിന്നുള്ള  സന്നദ്ധസംഘടനാ പ്രതിനിധികളോട്  പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണ്ണ രൂപം 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637514

കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങളെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള നന്ദിയും രേഖപ്പെടുത്തി 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637365

മൂന്ന് രാജ്യങ്ങളുടെ സ്ഥാപനപതിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തങ്ങളുടെ അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637225


ഇന്ത്യന്‍ നാവികസേന ഓപ്പറേഷന്‍ സമുദ്ര സേതു പൂര്‍ത്തിയാക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1637314

****

 



(Release ID: 1637602) Visitor Counter : 170