PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ    


തീയതി: 08.07.2020

Posted On: 08 JUL 2020 6:33PM by PIB Thiruvananthpuram

 

ഇതുവരെ: 


·    രാജ്യത്ത്‌രോഗമുക്തി നിരക്ക് തുടര്‍ച്ചയായിവര്‍ധിച്ച് 61.53 ശതമാനമായി.
·    രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ രണ്ടുലക്ഷത്തോളംഅധികം.
·    കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 2.6 ലക്ഷത്തിലേറെ സാമ്പിളുകള്‍.
·    കോവിഡ്ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ക്കുവേണ്ടി ഡല്‍ഹി എയിംസ്‌ടെലി കണ്‍സള്‍ട്ടേഷനു തുടക്കം കുറിച്ചു.
·    നിലവില്‍ചികിത്സയിലുള്ളത് 2,64,944 പേര്‍.
·    നിരവധി സുപ്രധാന തീരുമാനങ്ങളെടുത്ത് കേന്ദ്രമന്ത്രിസഭ: രാജ്യമൊട്ടാകെകാര്‍ഷിക അടിസ്ഥാനസൗകര്യത്തിന് പുതിയ നിധി; ഇപിഎഫ് നിക്ഷേപത്തിന് മൂന്നു മാസത്തെ കാലയളവുകൂടി;  നഗരത്തിലെകുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംകുറഞ്ഞ വാടകയില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം; പ്രധാന്‍ മന്ത്രി ഗരിബ്കല്യാണ്‍ അന്ന യോജന ദീര്‍ഘിപ്പിക്കല്‍ - അഞ്ച്മാസത്തേക്ക് അധിക ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കല്‍, അഞ്ച്മാസത്തേക്ക് സൗജന്യ പയര്‍വര്‍ഗവിതരണം; സൗജന്യ പാചകവാതകസിലിണ്ടര്‍ ലഭ്യമാക്കുന്നതിന് ഉജ്വലഗുണഭോക്താക്കള്‍ക്കുള്ളസമയപരിധിയില്‍മൂന്ന് മാസത്തെ വര്‍ധന
.
 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19വിവരങ്ങള്‍: രാജ്യത്ത് കോവിഡ് മുക്തിനിരക്ക് 61.53 ആയിവര്‍ധിച്ചുകഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,62,679 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്താകെയുള്ളത് 1119 ലാബുകള്‍. നിലവില്‍ചികിത്സയിലുള്ളത് 2,64,944 പേര്‍.
വിശദാംശങ്ങള്‍ക്ക്: https://www.pib.gov.in/PressReleseDetail.aspx?PRID=1636958


കോവിഡ് രണനിരക്ക്കുറയ്ക്കാനുള്ളകേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാര്‍ക്കായികോവിഡ് നിയന്ത്രണ നടപടികളില്‍ ടെലി-കണ്‍സള്‍ട്ടേഷന്‍ ഗൈഡന്‍സ് സൗകര്യംലഭ്യമാക്കി ഡല്‍ഹി :എയിംസ് സംസ്ഥാനങ്ങളില്‍സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌സമയബന്ധിതമായി, വിദഗ്ദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഈ സേവനം, ആഴ്ചയില്‍രണ്ടുതവണ, ചൊവ്വാഴ്ചകളിലുംവെള്ളിയാഴ്ചകളിലുംലഭ്യമാക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637232


പത്തു ലക്ഷംപേരിലെരോഗബാധിതരുടെ എണ്ണത്തെ അപേക്ഷിച്ച്ഇന്ത്യയില്‍രോഗമുക്തരുടെ എണ്ണത്തില്‍വലിയവര്‍ധന10 ലക്ഷം പേരെ എടുക്കുമ്പോള്‍ അതില്‍അസുഖംഭേദമായവരുടെഎണ്ണം 315.8 ആണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1637079

 

കാര്‍ഷിക അടിസ്ഥാനസൗകര്യ നിധിക്കു കീഴില്‍ ധനസഹായത്തിനുള്ളകേന്ദ്രപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം: നടപ്പുവര്‍ഷം 10,000 കോടിരൂപയും വരുന്ന മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ 30,000 കോടിരൂപവീതവുംവായ്പ ലഭ്യമാക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637221

പിഎംജികെവൈ/ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍, 24% ഇ പി എഫ്‌വിഹിതം (തൊഴിലാളികളുടെ 12% ഉംതൊഴില്‍ദാതാക്കളുടെ 12% ഉം) ജൂണ്‍, ജൂലൈ, ആഗസ്റ്റ്മാസങ്ങളിലേയ്ക്ക്കൂടി നീട്ടാനുള്ള ശിപാര്‍ശയ്ക്ക്കാബിനറ്റ്അംഗീകാരം: 4,860 കോടിരൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ നടപടിയിലൂടെ 3.67 ലക്ഷംസ്ഥാപനങ്ങളിലെ 72 ലക്ഷത്തിലേറെതൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637320

നഗരങ്ങളിലെകുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംകുറഞ്ഞ വാടകയില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെഅംഗീകാരം: പ്രധാനമന്ത്രി ആവാസ്‌യോജന - അര്‍ബന് (പിഎംഎവൈ-യു) കീഴിലുള്ള ഉപപദ്ധതിയായാണ് നഗരങ്ങളിലെകുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംകുറഞ്ഞ വാടകയില്‍ ഭവനസമുച്ചയങ്ങള്‍ (എഎച്ച്ആര്‍സി) നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637293

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ യോജനയുടെ ആനുകൂല്യം ഉജ്ജ്വലഗുണഭോക്താക്കള്‍ക്ക് ‌ലഭിക്കുന്നതിനുള്ളസമയപരിധി നീട്ടാനുള്ളതീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെഅംഗീകാരം: 2020 ജൂലൈ 1 മുതല്‍മൂന്ന്മാസത്തേയ്ക്ക്കാലാവധി നീട്ടി നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ഇന്ന്‌ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗംതീരുമാനിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637325

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ പദ്ധതി -പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന യുടെ ആനുകൂല്യം നീട്ടി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി: ജൂലൈമുതല്‍അഞ്ച്മാസത്തേയ്ക്ക്കടലസൗജന്യമായിവിതരണംചെയ്യും.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637291

പ്രധാന്‍ മന്ത്രി ഗരിബ്കല്യാണ്‍ അന്ന യോജന പദ്ധതി വിപുലീകരിനുള്ളതീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെഅംഗീകാരം:  - 2020 ജൂലൈമുതല്‍ നവംബര്‍ വരെയുള്ള അഞ്ച്മാസം കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍, 81 കോടിഗുണഭോക്താക്കള്‍ക്ക് 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എന്‍.എഫ്.എസ്.എ.) പ്രതിമാസം 5 കിലോഗ്രാംവീതം ഭക്ഷ്യധാന്യങ്ങള്‍ (അരി/ഗോതമ്പ്) ലഭ്യമാക്കുന്ന പദ്ധതിയാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637284

കോവിഡ് 19:  എക്സ് സര്‍വീസ്മെന്‍ ആരോഗ്യ പദ്ധതിക്കു കീഴില്‍ഒരുകുടുംബത്തില്‍ഒരാള്‍ക്ക് പള്‍സ് ഓക്സ്മീറ്റര്‍തുകതിരിച്ചു നല്‍കും: 
കോവിഡ്19 ബാധിതരുടെആരോഗ്യം നിരീക്ഷിക്കുന്നതിന്റെ ഭാഗമായ ഓക്‌സിജന്‍ അളവു പരിശോധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് എന്ന നിലയില്‍, പള്‍സ്ഓക്‌സിമീറ്ററിന്റെചെലവ് എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറിഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്) ഗുണഭോക്താക്കള്‍ക്കുമടക്കി നല്‍കാനാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മുന്‍ സൈനികരുടെക്ഷേമവകുപ്പ്തീരുമാനിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637202


ആന്റിവൈറല്‍, ഹോസ്റ്റ്-ഡയറക്റ്റ്ചികിത്സാ സംവിധാനമുപയോഗിച്ച്‌കോവിഡ് -19 ബാധിതരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതിതേടുന്നതിന് ലക്‌സായ് സയന്‍സസുമായി കൈകോര്‍ത്ത്‌സിഎസ്ഐആര്‍: 75 രോഗികളുള്ള നാല്‌വ്യത്യസ്ത ഗ്രൂപ്പുകളിലായിആകെ 300 രോഗികളെയാണ് ഇതിനായി പരിശോധിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1637016

2020-21 അധ്യയന വര്‍ഷത്തിലേയ്ക്ക് 9-12 ക്ലാസുകളിലേയ്ക്കുള്ളസി.ബി.എസ്.ഇ പാഠ്യപദ്ധതി പരിഷ്‌കരണം പ്രഖ്യാപിച്ച്‌കേന്ദ്ര എച്ച്ആര്‍ഡി മന്ത്രി: പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പാഠ്യപദ്ധതിയില്‍ 30 ശതമാനത്തിന്റെകുറവുവരുത്തി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637012

ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ്മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ പ്രഖ്യാപിക്കും-കേന്ദ്രമന്ത്രി പ്രകാശ്ജാവദേക്കര്‍: ചലച്ചിത്രം, ടി.വി. സീരിയലുകള്‍, സഹനിര്‍മാണം, ആനിമേഷന്‍, ഗെയിമുകള്‍എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നുംകേന്ദ്രമന്ത്രി പറഞ്ഞു. 
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1637078


***(Release ID: 1637497) Visitor Counter : 8