പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് നൂതനാശയ വെല്ലുവിളിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സാങ്കേതിക സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു
Posted On:
04 JUL 2020 5:20PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ജൂലൈ 04
ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാങ്കേതിക സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ ഊര്‍ജ്ജസ്വലമായ സാങ്കേതികത്വത്തെയൂം സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി സംവിധാനത്തെയും ഉപയോഗിച്ച് എങ്ങനെയാണ് യുവജനങ്ങള്‍ വിവിധ മേഖലകളില്‍ സാങ്കേതിക പരിഹാരം നല്‍കുന്നതില്‍ മികവ് പുലര്‍ത്തുന്നതെന്ന് ലിങ്ക്ഡ് - ഇൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ്പ്, സാങ്കേതിക പരിസ്ഥിതി സംവിധാനത്തില്‍ ആഭ്യന്തരമായുള്ള ആപ്പുകളുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൂതനാശയത്തിനും വലിയ ഉത്സാഹമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ വിപണികളെ തൃപ്തിപ്പെടുത്തുകയും അതോടൊപ്പം ലോകത്തോടും മത്സരിക്കാന്‍ കഴിയുന്ന ആപ്പുകള്‍ രൂപീകരിക്കുന്നതിന് ദിശാബോധവും വേഗതയും നല്‍കാനുള്ള മികച്ച അവസരമാണിത്.
ഈ ഉദ്ദേശ്യത്തോടെ ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്നുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നോവേഷന്‍ ചലഞ്ച് നടപ്പാക്കുകയാണ്. നിലവിലെ ആപ്പുകളുടെ പ്രോത്സാഹനവും പുതിയ ആപ്പുകളുടെ വികസനവും എന്നിങ്ങനെ രണ്ടു ട്രാക്കുകളിലൂടെയാണ് ഇത് നടക്കുന്നത്. ഇത് കൂടുതല്‍ സമഗ്രമാക്കുന്നതിനായി ഗവണ്‍മെന്റും സാങ്കേതിക സമൂഹത്തിലെ അംഗങ്ങളും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
ഇ-ലേണിംഗ്, വീട്ടിലിരുന്ന് ജോലിയെടുക്കല്‍, ഗെയിമിംഗ്, വ്യാപാരം, വിനോദം,, ഓഫീസ് ആവശ്യങ്ങള്‍, സാമൂഹി ശൃംഖലയുണ്ടാക്കല്‍, എന്നിവയിലെല്ലാം നിലവിലുള്ള ആപ്പുകളും പ്ലാറ്റ്‌ഫോമുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് മാര്‍ഗ്ഗദര്‍ശിത്വം വഹിക്കുകയും കൈയോട് കൈചേര്‍ന്ന് സഹായിക്കുകയും ചെയ്യും. ട്രാക്ക് ഒന്നിൽ നല്ല ഗുണനിലവാരമുള്ള ആപ്പുകള്‍ കണ്ടെത്തുന്നതിന് പ്രവര്‍ത്തിക്കുകയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ട്രാക്ക് രണ്ടിൽ പുതിയ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും വിരിയിച്ചെടുക്കാനായി മുന്‍കൈയെടുക്കുകയും, ഇന്ത്യയില്‍ പുതിയ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് ആശയങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.
ഈ വെല്ലുവിളിയുടെ ഫലമായി നിലവിലെ ആപ്പുകള്‍ക്ക് അവയുടെ ലക്ഷ്യം നേടുന്നതിനായി മികച്ച ദൃശ്യപരതയും വ്യക്തതയും നല്‍കുകയും സാങ്കേതിക പ്രഹേളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ജിവിതകാലം മുഴുവന്‍ സാങ്കേതിക പിന്തുണ, മാര്‍ഗ്ഗദര്‍ശിത്വം, നേതൃത്വം എന്നിവ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രി തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും സാങ്കേതികവിദ്യയ്ക്ക് പാരമ്പര്യ ഇന്ത്യന്‍ ഗെയിമുകളെ കൂടുതല്‍ ജനപ്രിയമാക്കുവാൻ സാധിക്കുമോയെന്നും ജനങ്ങളുടെ പുനരധിവാസത്തിന് സഹായിക്കുന്നതിന് വേണ്ടവ അല്ലെങ്കില്‍ കൗണ്‍സിലിംഗിന് വേണ്ട ആപ്പുകള്‍ വികസിപ്പിക്കുന്നതിനും അല്ലെങ്കില്‍ ലക്ഷ്യത്തോടെയുള്ള ശരിയായ പ്രായപരിധിയിലുള്ളവര്‍ക്ക് പഠനത്തിനും ഗെയിമിംഗിനും മറ്റുമായി സ്മാര്‍ട്ട് പ്രവേശനം കിട്ടുന്നതിനുമുള്ള ആപ്പുകള്‍ നിർമ്മിക്കാനായി സഹായിക്കാന്‍ കഴിയുമോയെന്ന് ചോദിക്കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ആപ്പ് പരിസ്ഥിതി സംവിധാനം സൃഷ്ടിക്കുന്നതിന് സഹായിക്കാനായി പങ്കെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
(Release ID: 1636487)
Visitor Counter : 207
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada