പ്രധാനമന്ത്രിയുടെ ഓഫീസ്‌

ധര്‍മ്മ ചക്ര ദിനാവസരത്തിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു  

Posted On: 04 JUL 2020 10:17AM by PIB Thiruvananthpuram




ന്യൂഡല്‍ഹി; 2020 ജൂലൈ 04

ധര്‍മ്മചക്ര ദിനത്തിന്റെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോയിലൂടെ അഭിസംബോധനചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ പരിപാലനത്തിന്‍ കീഴിലുള്ള അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനാണ് 2020 ജൂലൈ 4ലെ ആഷാഡപൂര്‍ണ്ണിമയെ ധര്‍മ്മചക്രദിനമായി ആഘോഷിക്കുന്നത്. ഇന്ന് യു.പിയിലെ വാരണാസിയ്ക്ക് സമീപമുള്ള സാരാനാഥിലെ ഡിയര്‍പാര്‍ക്കില്‍ വച്ച് തന്റെ ആദ്യ അഞ്ച് സന്യാസിവര്യരായ ശിഷ്യന്മാരോട് ഗൗതമബുദ്ധന്‍ ആദ്യമായി പ്രഭാഷണം നടത്തിയ ദിവസത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഇന്നത്തെ ഈ ദിവസം.ലോകത്താകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ ഈ ദിവസം 'ധര്‍മ്മചക്ര പ്രവര്‍ത്തന' അല്ലെങ്കില്‍ ധര്‍മ്മചക്രത്തിന്റെ ചക്രം തിരിക്കല്‍ ദിനമായി ആഘോഷിക്കുന്നു.

ഗുരുപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്ന ആഷാഡപൂര്‍ണ്ണിമയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ഭഗവാര്‍ ബുദ്ധന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. മംഗോളിയന്‍ കാഞ്ചോരിന്റെ പകര്‍പ്പുകള്‍ മംഗോളിയന്‍ ഗവണ്‍മെന്റിന്റെ പക്കലുണ്ടെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഭഗവാന്‍ ബുദ്ധന്റെ അനുശാസനങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി വിവിധ സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും അഷ്ടാംഗമാര്‍ഗ്ഗം ക്ഷേമത്തിനുള്ള വഴി കാട്ടികൊടുത്തതായും പറഞ്ഞു. ബുദ്ധമത അനുശാസനങ്ങള്‍ ആളുകള്‍ക്ക്, സ്ത്രീകള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, സമാധാനത്തിന് അഹിംസയ്ക്ക് എന്നിവയ്‌ക്കെല്ലാം ആദരവ് നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ ആനുശാസനങ്ങള്‍ സുസ്ഥിരമായ ഒരു ഗ്രഹത്തിനുള്ള മാര്‍ഗ്ഗമാണെന്നും വ്യക്തമാക്കി.


ഭഗവാന്‍ ബുദ്ധന്‍ ആശയയേയും ഉദ്ദേശത്തേയും കുറിച്ച് സംസാരിക്കുകയും അവയ്ക്ക് തമ്മില്‍ ശക്തമായ ഒരു ബന്ധം കാണുകയും ചെയ്തിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. താന്‍ എങ്ങനെയാണ് 21-ാം നൂറ്റാണ്ടിനെക്കുറിച്ച് പ്രതീക്ഷയുള്ളവനാകുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഈ ആശ യുവാക്കളില്‍ നിന്ന് ഉറവയെടുക്കുന്നതാണെന്നും പറഞ്ഞു. ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് പരിസ്ഥിതിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവിടെ തിളക്കമാര്‍ന്ന യുവമനസുകള്‍ ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നുവെന്നതിനും അദ്ദേഹം അടിവരയിട്ടു.

ലോകം ഇന്ന് അനിതരസാധാരണമായ വെല്ലുവിളികള്‍ക്കെതിരെ പോരാടുകയാണ്, ഇതിനുള്ള എന്നും നിലനില്‍ക്കുന്ന പരിഹാരങ്ങള്‍ ബുദ്ധന്റെ ആശയങ്ങളില്‍ നിന്നുണ്ടാക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുതല്‍ ആളുകളെ ബുദ്ധമത പാരമ്പര്യവുമായി ബന്ധിപ്പിക്കേണ്ടതിനെക്കുറിച്ചും ഈ പ്രദേശങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യു.പി.യിലെ കുശിനഗര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് അടുത്തിടെ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇത് തീര്‍ത്ഥാടകരുടെയും സഞ്ചാരികളുടെയും യാത്രകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് മാത്രമല്ല, ഇത് ഈ മേഖലയിലെ സമ്പദ്ഘടനയ്ക്ക് വലിയ ഉണര്‍വും നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 


(Release ID: 1636369) Visitor Counter : 306