ധനകാര്യ മന്ത്രാലയം

ആദായ നികുതി വകുപ്പ് 62,361 കോടി രൂപ 20 ലക്ഷത്തിലധികം നികുതിദായകര്‍ക്ക് റീഫണ്ട് ചെയ്തു

Posted On: 03 JUL 2020 12:42PM by PIB Thiruvananthpuram



കോവിഡ് 19 മഹാമാരി കാലഘട്ടത്തില്‍ നികുതിദായകരെ സഹായിക്കാനായി തീര്‍പ്പ് കല്‍പ്പിക്കാത്ത ആദായ നികുതി റീഫണ്ടുകള്‍, എത്രയും വേഗം ലഭ്യമാക്കണമെന്ന, കേന്ദ്ര സര്‍ക്കാരിന്റെ 2020 ഏപ്രില്‍ 8 ലെ തീരുമാനത്തെ തുടര്‍ന്ന്, ആദായ നികുതി വകുപ്പ് 62,361 കോടി രൂപ റീഫണ്ട് ചെയ്തു. മിനിറ്റില്‍ 76 കേസുകള്‍ എന്ന വേഗതയില്‍ ഏപ്രില്‍ 8 മുതല്‍ ജൂണ്‍ 30 വരെയുള്ള, 56 പ്രവൃത്തി ദിവസങ്ങളിലായി, 20.44 ലക്ഷത്തിലധികം ആദായ നികുതിദായകര്‍ക്കാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തുക റീഫണ്ട് ചെയ്ത് നല്‍കിയത്.

ഈ കാലയളവില്‍ ആദായനികുതി റീഫണ്ട് ഇനത്തില്‍ 19,07,853 പേര്‍ക്ക് 23,453.57 കോടി രൂപയും. വ്യവസായ നികുതി റീഫണ്ട് ഇനത്തില്‍ 1,36,744 കേസുകളില്‍  38,908.37 കോടി രൂപയും റീഫണ്ട് ചെയ്തു. ഇത്രയും ബൃഹത്തയ എണ്ണം കേസുകള്‍ പൂര്‍ണ്ണമായും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ് പരിഗണിച്ചത്. തുക നികുതിദായകരുടെ  ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. ആദായ നികുതി ദായകര്‍ റീഫണ്ട് വേഗത്തില്‍ ലഭിക്കുന്നതിന്, വകുപ്പില്‍ നിന്നുള്ള ഇ-മെയിലുകള്‍ക്ക് എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് ആദായനികുതി വകുപ്പ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

****


(Release ID: 1636178) Visitor Counter : 246