ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
02 JUL 2020 3:29PM by PIB Thiruvananthpuram
രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി.
കൃത്യസമയത്തെ ചികിത്സ മൂലം കോവിഡ് രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍ രാജ്യത്ത് കോവിഡ്-19 രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 3,59,859 ആണ്. രോഗമുക്തി നിരക്ക് ഇതോടെ 59.52 ശതമാനമായി.
നിലവില്‍ രാജ്യത്ത് 2,26,947 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് രോഗമുക്തര്‍ ഏറ്റവും കൂടുതലുള്ള 15 സംസ്ഥാനങ്ങള്‍ ഇവയാണ്
കോവിഡ് രോഗമുക്തി നിരക്കില്‍ മുന്നിലുള്ള 15 സംസ്ഥാനങ്ങള്‍ താഴെ പറയുന്നവയാണ്
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1065 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്റ് ലാബുകളുടെ എണ്ണം 768 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 297 ഉം ആണ്.
സാമ്പിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,29,588 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 90,56,173 സാമ്പിളുകളാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
***
(Release ID: 1635917)
Visitor Counter : 240
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu