ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 പുതിയ വിവരങ്ങള്‍

Posted On: 28 JUN 2020 12:27PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 28, 2020

രാജ്യത്ത് കോവിഡ് മുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കഴിഞ്ഞു. ചികിത്സയിലുള്ളവരേക്കാള് ‍1,06,661 അധികം പേര്ഇന്നുവരെ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,09,712 ആയി. രോഗമുക്തി നിരക്ക് 58.56 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,832 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ 2,03,051 പേരാണ് ചികിത്സയിലുള്ളത്.

പരിശോധനാ സൗകര്യങ്ങള്വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1036 ആയി വര്ധിപ്പിച്ചു. സര്ക്കാര്ലാബുകളുടെ എണ്ണം 749 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 287 ഉം ആണ്.

ഇപ്പോൾ പ്രതിദിനം രണ്ടു ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,31,095 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 82,27,802 സാമ്പിളുകളാണ്.

കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തി. 2020 ജൂൺ 28 വരെ രാജ്യത്ത് 1055 കോവിഡ് ആശുപത്രികളും, 2,400 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും, 9,519 കോവിഡ് കെയർ കേന്ദ്രങ്ങളും ആണുള്ളത്.

കൂടാതെ കേന്ദ്രം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾ, മറ്റ്കേന്ദ്ര സഥാപനങ്ങൾ എന്നിവക്കായി 187.43 ലക്ഷം N95 മാസ്കുകൾ, 116.99 ലക്ഷം PPE കൾ എന്നിവയും നൽകി.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.


കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva ല്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരില്വിളിക്കുക. +91 11 23978046, അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf



(Release ID: 1634934) Visitor Counter : 237