ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 24 JUN 2020 3:05PM by PIB Thiruvananthpuram

 

രാജ്യത്തെ കോവിഡ്-19 പരിശോധ സൗകര്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രണ്ട് ലക്ഷത്തിലധികം സാംപിളുകള്‍ പരിശോധിക്കാനായി. ഇത് ഇന്നേ വരെയുള്ള ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണ്.

ഇന്നലത്തെ 2,15,195 സാംപിളുകള്‍ അടക്കം നാളിതു വരെ പരിശോധിക്കപ്പെട്ടത് 73,52,911 സാംപിളുകള്‍. 1,71,587 സാംപിളുകള്‍ ഗവണ്‍മെന്റ് ലാബുകളിലും 43,608 സാംപിളുകള്‍ സ്വകാര്യ ലാബുകളിലുമാണ് ഇന്നലെ പരിശോധിക്കപ്പെട്ടത്. സ്വകാര്യ ലാബുകളും ഒരു ദിവസത്തെ ഏറ്റവും കൂടിയ പരിശോധന ശേഷി കൈവരിച്ചു.

730 ഗവണ്‍മെന്റ് ലാബുകളും 270 സ്വകാര്യ ലാബുകളും അടക്കം 1000 ലാബുകളാണ് രാജ്യത്തിന്ന് കോവിഡ്-19 പരിശോധനയ്ക്കായി പ്രവര്‍ത്തിക്കുന്നത്.

കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,495 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 2,58,684  പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 56.71 ശതമാനമായി. നിലവില്‍ 1,83,022 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക്, https://www.mohfw.gov.in അല്ലെങ്കില്‍ @MoHFW_INDIA സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]inഎന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

***



(Release ID: 1633932) Visitor Counter : 198