PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 23.06.2020
Posted On:
23 JUN 2020 6:26PM by PIB Thiruvananthpuram


ഇതുവരെ:
ഒരു ലക്ഷം പേരുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കുറവു കോവിഡ് മരണം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 10,994 രോഗികള്‍. ഇതുവരെ കോവിഡ് മുക്തരായത് 2,48,189 പേരാണ്. കോവിഡ് രോഗമുക്തി നിരക്ക് 56.38 %.
രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,78,014
കോവിഡ് 19 പ്രതിരോധത്തിനായി പിഎം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ 50,000 'മെയ്ഡ് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍;കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപ
സാമ്പത്തിക പ്രവർത്തനങ്ങളിൽ വർദ്ധന- സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നു
കോവിഡ് മഹാമാരി: ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരില്ല
കോവിഡിനെ പ്രതിരോധിക്കാന്‍ ഒഡീഷയും പഞ്ചാബും ശരിയായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍:ഒരു ലക്ഷം പേരുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും കുറവു കോവിഡ് മരണം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന. ഒരു ലക്ഷംപേരില്‍ ശരാശരി ഒരാളാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാല്‍, ആഗോള ശരാശരി ആറിരട്ടിയിലധികമാണ്. ലക്ഷത്തില്‍ 6.04 ആണ് മരണനിരക്ക്. യുകെയില്‍ ഇത് 63.13 ആണ്. സ്പെയിന്‍- 60.60, ഇറ്റലി-57.19, അമേരിക്ക- 36.30 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്ക്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 10,994 രോഗികള്‍. ഇതുവരെ കോവിഡ് മുക്തരായത് 2,48,189 പേരാണ്. കോവിഡ് രോഗമുക്തി നിരക്ക് 56.38 %.രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 1,78,014
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633605
കോവിഡ് 19 പ്രതിരോധത്തിനായി പിഎം കെയേഴ്‌സ് ഫണ്ടിനു കീഴില്‍ 50,000 'മെയ്ഡ് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സര്‍ക്കാര്‍ അധീനതയിലുള്ള പ്രത്യേക കോവിഡ് ആശുപത്രികള്‍ക്കായി 50,000 വെന്റിലേറ്ററുകള്‍ വിതരണം ചെയ്യും. 'മെയ്ഡ് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റ് 2000 കോടി രൂപ അനുവദിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633585
സമൂഹ പങ്കാളിത്തത്തോടെയും ഡിജിറ്റല്‍ സംരംഭങ്ങളിലൂടെയും കോവിഡിനെ പ്രതിരോധിച്ച് ഒഡീഷ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1633657
കര്‍ശനമായ നിയന്ത്രണങ്ങളും അനുബന്ധ രോഗലക്ഷണങ്ങളുടെ ചികിത്സയും പഞ്ചാബിലെ കോവിഡ് രോഗികളുടെ രോഗമുക്തിക്ക് സഹായകം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1633415
പതഞ്ജലി ആയുര്‍വേദയുടെ കോവിഡ്-19 ചികിത്സ സംബന്ധിച്ച അവകാശവാദങ്ങളില്‍ ആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവന
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1633690
സാമ്പത്തിക പ്രവർത്തനങ്ങളിൽ വർദ്ധന- സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നു: ജൂൺ 1 മുതൽ രാജ്യം ‘അൺലോക്ക് ഇന്ത്യ’ ഒന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ വാണിജ്യപ്രവർത്തനങ്ങളും സേവനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിച്ചു. ഏറ്റവും പരിമിതമായ നഷ്ടങ്ങൾ മാത്രം നേരിട്ടു കൊണ്ട് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സർക്കാരും റിസർവ് ബാങ്കും കൃത്യതയാർന്ന അടിയന്തര നയനടപടികളാണ് സ്വീകരിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633637
രാജ്യത്തെ എംഎസ്എംഇകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമായുള്ള ഗവണ്മെന്റ് പദ്ധതികൾ മികച്ച ഫലം കാണുന്നു: അടിയന്തിര വായ്പ ലഭ്യതാ പദ്ധതിയിലൂടെ അനുവദിച്ചത് 79,000 കോടിയിലേറെ രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633671
ജെമ്മിൽ (GeM) വില്പനയ്ക്ക് വയ്ക്കുന്ന എല്ലാ ഉത്പന്നങ്ങളിലും, ഉത്പാദകരാഷ്ട്രം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമാക്കി; നീക്കം "മെയ്ക്ക് ഇൻ ഇന്ത്യ", "ആത്മനിർഭർ ഭാരത്" മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633572
ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരില്ല: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഹജ്ജ് യാത്രയ്ക്കായി അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കുമെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633675
ഇന്ത്യന്‍ റെയില്‍വേയുടെ കോവിഡ് കെയര്‍ കോച്ചുകള്‍ ഉപയോഗിക്കാനാരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് 960 കോവിഡ് കെയര്‍ കോച്ചുകള്‍ വിന്യസിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1633386
ദേശീയ മെഡിക്കല്‍ അധ്യാപക ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മേധാവികളുടെയും പ്രതിനിധികളുടെയും സമ്മേളനത്തെ ഡോ. ജിതേന്ദ്ര സിങ്ങ് അഭിസംബോധന ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1633423
കെട്ടിട നിർമാണ തൊഴിലാളികൾ ഉൾപ്പടെ 2 കോടി നിർമാണ തൊഴിലാളികൾക്ക് ലോക്ക്ഡൌൺ കാലയളവിൽ 4957 കോടി രൂപ ധനസഹായമായി നൽകി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1633572
മൊഹാലിയിലെ എന്‍ഐപിഇആറില്‍ നിന്ന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഹെര്‍ബല്‍ ചായ
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1633597
***
(Release ID: 1633727)
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada