ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
21 JUN 2020 11:32AM by PIB Thiruvananthpuram
കോവിഡ് മുക്തരുടെ എണ്ണം നിലവിലെ രോഗികളേക്കാള്‍ 50,000-ത്തിലധികം
രോഗമുക്തി നിരക്ക് 55.49 ശതമാനമായി മെച്ചപ്പെട്ടു
ന്യൂഡല്‍ഹി, 21 ജൂണ്‍ 2020
രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെ 2,27,755 പേരാണ് രാജ്യത്ത് കോവിഡ്-19 രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,925 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.49 ശതമാനമായി വര്‍ധിച്ചു.
നിലവില്‍ 1,69,451 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
ഇന്നത്തെ കണക്കുപ്രകാരം, ചികിത്സയിലുള്ളവരേക്കാള്‍ 58,305 എണ്ണം കൂടുതലാണ് രോഗമുക്തര്‍.
കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 722 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 259 ആയും (ആകെ 981) വര്‍ധിപ്പിച്ചു.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 547 (ഗവണ്‍മെന്റ്: 354 + സ്വകാര്യമേഖല: 193)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 358 (ഗവണ്‍മെന്റ്: 341 + സ്വകാര്യമേഖല: 17)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 76 (ഗവണ്‍മെന്റ്: 27 + സ്വകാര്യമേഖല: 49)
സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,90,730 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 68,07,226 സാമ്പിളുകളാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1633103)
Visitor Counter : 248
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu