PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 20.06.2020

Posted On: 20 JUN 2020 7:00PM by PIB Thiruvananthpuram

 

 

 

ഇതുവരെ: 


·    രോഗമുക്തി നിരക്ക് 54.13 ശതമാനമായി വര്‍ധിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 9120 പേര്‍. ആകെ രോഗമുക്തര്‍ 2,13,830.
·    കോവിഡ് 19 പശ്ചാത്തലത്തില്‍ മടങ്ങിയെത്തിയവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശാക്തീകരണത്തിനും ഉപജീവനമൊരുക്കാനും ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു തുടക്കം കുറിച്ച് പ്രധാനമന്ത്രി
·    പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ പാവപ്പെട്ട 42 കോടിയിലധികം പേര്‍ക്ക് ഇതുവരെ ലഭിച്ചത് 65,454 കോടി രൂപ ധനസഹായം.
·    വീടുകളില്‍ ഫലപ്രദമായ ഐസൊലേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ കുറിപ്പ്
·    കോവിഡ് 19 ഉയര്‍ത്തുന്ന ഗുരുതര സാമൂഹിക-സാമ്പത്തികാഘാതം ലഘൂകരിക്കാന്‍ ഇന്ത്യക്ക് 750 ദശലക്ഷം ഡോളര്‍ സഹായം നല്‍കാനൊരുങ്ങി എ.ഐ.ഐ.ബി.

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 വിവരങ്ങള്‍;ആകെ രോഗമുക്തര്‍ 2,13,830 പേര്‍; രോഗമുക്തി നിരക്ക് 54.13% ആയി വര്‍ധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,120 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ 1,68,269  പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1632924

കോവിഡ് 19 പശ്ചാത്തലത്തില്‍ മടങ്ങിയെത്തിയവര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ശാക്തീകരണത്തിനും ഉപജീവനമൊരുക്കാനും ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഗ്രാമങ്ങളില്‍ ശക്തമായ അടിസ്ഥാനസൗകര്യ വികസനവും ഇന്റര്‍നെറ്റ് പോലുള്ള ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ അഭിയാന്‍ ശ്രദ്ധകേന്ദ്രീകരിക്കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1632861

ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632864

സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികളെടുക്കുന്നു - കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമര്‍
6 സംസ്ഥാനങ്ങളിലെ 116 ജില്ലകളിലാണ് ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632948

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഇതുവരെയുള്ള പുരോഗതി
പാവപ്പെട്ട 42 കോടിയിലധികം പേര്‍ക്ക് 65,454 കോടി രൂപ ധനസഹായം ലഭിച്ചു.

വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632863

വീടുകളില്‍ ഫലപ്രദമായ ഐസൊലേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കുറിപ്പ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് വീട് ഐസൊലേഷനുവേണ്ടി തെരഞ്ഞെടുക്കാം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632764

ബാങ്കിംഗ് മേഖലയില്‍ റിപ്പോ നിരക്ക് കുറയ്ക്കലിനെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യയുടെ വളര്‍ച്ചയില്‍ സമ്പദ് സ്രഷ്ടാക്കളുടെ ശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും ധനമന്ത്രി
രാജ്യത്ത് സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ സമ്പത്ത് സൃഷ്ടിക്കുന്നവരുടെ പ്രാധാന്യം സര്‍ക്കാര്‍ എല്ലായ്‌പ്പോഴും അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632656


രാജ്യത്തെ കോവിഡ്-19 പ്രതിരോധത്തിനായി ഇന്ത്യാ ഗവണ്‍മെന്റും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കും 75 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവച്ചു
കോവിഡ്-19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായി നേരത്തെ അനുവദിച്ച 50 കോടി ഡോളര്‍ വായ്പയ്ക്ക് പുറമെ, കോവിഡ്-19 പ്രതിസന്ധി നേരിടാന്‍ എ.ഐ.ഐ.ബി.അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണ് ഇത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632699


അന്താരാഷ്ട്ര യോഗാദിനാചരണത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും
കുടുംബത്തോടൊപ്പം ആറാമത്  അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്നത് ലക്ഷ്യമിട്ട്, 'വീട്ടിലിരുന്ന് യോഗ, കുടുംബത്തോടൊപ്പം യോഗ' എന്ന ആശയത്തിന്  ആയുഷ് മന്ത്രാലയം പ്രോത്സാഹനം നല്‍കുകയാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632975

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരില്‍ നിന്ന് കോവിഡ് 19 പ്രതികരണങ്ങള്‍ സ്വീകരിച്ച് ഡോ. ജിതേന്ദ്ര സിങ് ഒന്നര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വെബിനാറിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചത്. 
വിശദാംശങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1632686

ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക് കോ-ഓപ്പറേഷന്‍ (ഐ.ടി.ഇ.സി)- നാഷണല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് (എന്‍.സി.ജി.ജി) ദ്വിദിന കോവിഡ് 19 ശില്‍പ്പശാലയില്‍ സംസാരിച്ച് കേന്ദ്ര ഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക് ഗ്രീവാന്‍സസ് സെക്രട്ടറി ഡോ. കെ. ശിവാജി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleasePage.aspx?PRID=1632778

 

***(Release ID: 1633043) Visitor Counter : 17