പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാണിജ്യാടിസ്ഥാനത്തിലെ ഖനനത്തിന് 41 കല്‍ക്കരി ഖനികളുടെ ലേലത്തിന് സമാരംഭം കുറിച്ചുകൊണ്ട് 2020 ജൂണ്‍ 18ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 17 JUN 2020 7:16PM by PIB Thiruvananthpuram


1. കല്‍ക്കരി മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ഥ്യമാക്കുകയെന്ന വീക്ഷണത്തോടെ കല്‍ക്കരി മന്ത്രാലയം ഫിക്കിയുമായി ചേര്‍ന്ന് സി.എം.(എസ്.പി), എം.എംഡി.ആര്‍ നിയമങ്ങളിലെ വ്യവസ്ഥയെ ആധാരമാക്കി 41 കല്‍ക്കരി ഖനികളുടെ ലേലത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ കല്‍ക്കരി മേഖലയെ വാണിജ്യ ഖനനത്തിനായി തുറന്നുകൊടുക്കുന്നതിന്റെ തുടക്കമാണ് ഈ ലേല നടപടികള്‍ അടയാളപ്പെടുത്തുന്നത്. ഇത് രാജ്യത്തിന് ഊര്‍ജ സംബന്ധമായ ആവശ്യങ്ങളില്‍ സ്വയംപര്യാപ്ത നേടുന്നതിനും വ്യവസായിക വികസനത്തിന്റെ ഉയര്‍ച്ചയ്ക്കും സഹായിക്കും. കല്‍ക്കരി വില്‍ക്കുന്നതിനായി കല്‍ക്കരി ഖനികളുടെ ലേലനടപടികളുടെ തുടക്കം ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നിരവധി പരിപാടികളുടെ ഭാഗം മാത്രമാണ്. 2020 ജൂണ്‍ 18ന് രാവിലെ 11ന് വെര്‍ച്വല്‍ രീതിയില്‍ നടപടികള്‍ നടക്കും. എന്‍.ഐ.സി, മെയ്റ്റിയുടെ എന്‍.ഇ.ജി.ഡി, ഫിക്കി തുടങ്ങി പരിപാടി എത്തിക്കുന്ന വിവിധ നെറ്റവര്‍ക്കുകളിലൂടെ വെര്‍ച്ച്വലായി എല്ലാവര്‍ക്കും പരിപാടി ലഭ്യമാകും.
ലേലനടപടികളുടെ സമാരംഭം കുറി്ക്കല്‍
2. ലേല നടപടികളുടെ സമാരംഭത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആദരണീയനായ പ്രധാനമന്ത്രി ചടങ്ങിന് ശോഭ പകരും. ഊര്‍ജ്ജം, ഉരുക്ക്, അലുമിനിയം, സ്പോഞ്ച് അയേണ്‍ തുടങ്ങി നിരവധി അടിസ്ഥാന വ്യവസായങ്ങളുടെ സ്രോതസുകളുടെ പ്രധാനപ്പെട്ട അവശ്യവസ്തു ആയ ഖനനമേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് നേടിയെടുക്കുന്നതിന് വേണ്ടി രാജ്യത്തിനുള്ള തന്റെ വീക്ഷണം അദ്ദേഹം വിശദീകരിക്കും. കല്‍ക്കരി, ഖനി, പാര്‍ലമെന്ററികാര്യ മന്ത്രി ശ്രീ. പ്രഹ്ലാദ് ജോഷിയും തദവസരത്തില്‍ സംബന്ധിക്കും.
3. നാഴികക്കല്ലായ ഈ ചുവടിലൂടെ സ്വകാര്യപങ്കാളിത്തത്തിന്റെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും മല്‍സരം പ്രോല്‍സാഹിപ്പിക്കുകയും അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗത്തിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വലിയതോതില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും സുസ്ഥിര ഖനനത്തിനും രാജ്യത്തെ പിന്നോക്ക മേഖലകളില്‍ കുടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി വഴിയൊരുക്കുകയും ചെയ്യും. വാണിജ്യഖനനം സമാരംഭിക്കുന്നതോടെ ഖനനം, ഊര്‍ജ്ജം, ശുദ്ധ കല്‍ക്കരി മേഖല എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപകര്‍ക്ക് അവസരമൊരുക്കികൊണ്ട് കല്‍ക്കരി മേഖല ഇന്ത്യ പൂര്‍ണ്ണമായും തുറന്നുകൊടുക്കുകയാണ്.
4. ഫിക്കി പ്രസിഡന്റ് ശ്രീ. സംഗീത റെഡ്ഡി, വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. അനില്‍ അഗര്‍വാള്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ ശ്രീ. എന്‍. ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും.
5. ചടങ്ങിന്റെ വെബ് ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും, പ്രമുഖരായ വ്യവസായികള്‍, വ്യാപാരികള്‍, ബാങ്കിംഗ് പ്രൊഫഷണലുകള്‍, ഖനന വ്യവസായ സംരംഭകര്‍, നയതന്ത്രജ്ഞര്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലേല നടപടികളുടെ പ്രധാനപ്പെട്ട നിബന്ധനകള്‍
6. കല്‍ക്കരി ഖനനികള്‍ അനുവദിക്കുന്നതിന് രണ്ടു ഘട്ടമുള്ള ഇലക്ട്രോണിക് ലേല നടപടിക്രമമാണ് സ്വീകരിച്ചിരിക്കുന്നത്. മാതൃകാ കരാര്‍, ലേല നടപടിക്രമങ്ങളുടെ വിശദമായ സമയക്രം ഉള്‍പ്പെടെയുള്ള ബിഡ് രേഖകള്‍, വാഗ്ദാനം ചെയ്തിട്ടുള്ള കല്‍ക്കരി ഖനികള്‍ എന്നിവ ഉള്‍പ്പെടെ ലേലനടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലേലത്തിനു വേദിയൊരുക്കിയ എം.എസ്.ടി.സി ലിമിറ്റഡ് നിയന്ത്രിക്കുന്ന http://cma.mstcauction.com/auctionhome/coalblock/index.jsp എന്ന വെബ് വിലാസത്തില്‍ നിന്നു ലഭിക്കും.
7. രാജ്യത്തിന്റെ നേട്ടങ്ങള്‍:
- ഉല്‍പ്പാദനത്തിന്റെ വിലയിരുത്തപ്പെട്ട ശേഷിയുടെ പരമാവധിയായ 225 മെട്രിക്ക് ടണ്ണില്‍ എത്തുകയാണെങ്കില്‍ ഈ ഖനികള്‍ക്ക് 2025-26ല്‍ കണക്കാക്കിയിട്ടുള്ള രാജ്യത്തിന്റെ മൊത്തം കല്‍ക്കരി ഉല്‍പ്പാദനത്തിന്റെ 15% സംഭാവന ചെയ്യാന്‍ കഴിയും.
- 2.8 ലക്ഷത്തിലധികം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കും: ഏകദേശം 70,000 ആളുകള്‍ക്ക് പ്രത്യക്ഷമായും ഏകദേശം 2,10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കും.
- അടുത്ത 5-7 വര്‍ഷം കൊണ്ട് രാജ്യത്ത് ഏകദേശം 33,000 കോടി രൂപയുടെ മൂലധന നിക്ഷേപം സൃഷ്ടിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.
- സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഈ ഖനികള്‍ പ്രതിവര്‍ഷം 20,000 കോടി രൂപ ലഭ്യമാക്കും.
- 100% നേരിട്ടുള്ള വിദേശ നിക്ഷേപം ഖനനപ്രക്രിയയില്‍ അന്താരാഷ്ട്ര രീതികള്‍, ആധുനിക സാങ്കേതികവിദ്യ, യന്ത്രവല്‍ക്കരണം എന്നിവ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു.
- സ്വതന്ത്ര താപനിലയങ്ങളുടെയും കാപ്റ്റീവ് താപനിലയങ്ങളുടെയും ഇറക്കുമതിക്ക് സ്വാശ്രയത്വം പകരമാകുന്നത് വിദേശനാണ്യ ലാഭത്തിന് വഴിവയ്ക്കും.
- വ്യവസായങ്ങള്‍ക്ക് സുസ്ഥിര കല്‍ക്കരി ശേഖരത്തിനൊപ്പം വലിയ ആശ്രയത്വവും ഉറപ്പാക്കുന്നത് നിയന്ത്രിത-നിയന്ത്രിതമല്ലാത്ത മേഖലകളുടെ ഉയര്‍ച്ചയുണ്ടാക്കും.
- ദേശീയ കഖല്‍ക്കരി സൂചിക നടപ്പാക്കികൊണ്ട് സ്വതന്ത്ര വിപണി ഘടനയിലേക്ക് നീങ്ങുന്നു.
- മാലിന്യമുക്ത ഊര്‍ജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗരീതികളെ പ്രോത്സാഹിപ്പിക്കുകയും കല്‍ക്കരി വാതകവല്‍ക്കരണത്തിനും ദ്രവീകരണത്തിനും പ്രോല്‍സാഹനം നല്‍കുക വഴി പരിസ്ഥിതി മലീനകരത്തിന്റെ വിപത്ത് കുറയ്ക്കുകയും ചെയ്യുന്നു.


(Release ID: 1632357) Visitor Counter : 307