ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
18 JUN 2020 4:10PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 18, 2020
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്”(Infectious disease diagnostic lab – I-Lab- സാംക്രമിക രോഗ നിർണയ ലാബ്) ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദൂരമായ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങൾ, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മൊബൈൽ ലാബുകൾ വിന്യസിക്കുക. സി ജി എച്ഛ് എസ് നിരക്കിൽ ഒരു ദിവസം 25 കോവിഡ്-19 RT-PCR പരിശോധനകൾ, 300 എലിസ പരിശോധനകൾ, ക്ഷയരോഗ, HIV പരിശോധനകൾ എന്നിവ ഉൾപ്പടെ ഈ മൊബൈൽ ലാബിൽ നടത്താൻ സാധിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്റെ സഹായത്താലാണ് ഇത് നടപ്പാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7390 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,94,324 പേരാണ്. രോഗമുക്തി നിരക്ക് 52.96 ശതമാനമായി ഉയർന്നു. നിലവില്‍ 1,60,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 699 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 254 ആയും വര്‍ധിപ്പിച്ചു. ആകെ 953 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,65,412 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 62,49,668 സാമ്പിളുകളാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ @MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]inഅല്ലെങ്കില്‍@CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക- +91 11 23978046. അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
***
(Release ID: 1632329)
Visitor Counter : 235
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada