പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയും ഫോണില്‍ സംസാരിച്ചു
प्रविष्टि तिथि:
16 JUN 2020 10:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട കനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയും ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും കോവിഡ്- 19 ബാധയെ കുറിച്ചു പരസ്പരം വിശദീകരിച്ച നേതാക്കള്‍ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തര സഹകരണത്തിന്റെ സാധ്യതകള്‍ എത്രത്തോളമാണെന്നു ചര്‍ച്ച ചെയ്തു.
ആഗോള തലത്തില്‍ മാനുഷിക മൂല്യങ്ങള്‍ മെച്ചപ്പെടുത്തിന്നതിന് ഉള്‍പ്പെടെ കോവിഡാനന്തര ലോകത്തില്‍ ഇന്ത്യ-കനഡ പങ്കാളിത്തം ഗുണകരമാകുമെന്ന് അവര്‍ വിലയിരുത്തി. ഡബ്ല്യു.എച്ച്.ഒ. പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിയ നേതാക്കള്‍ ആരോഗ്യം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ രാജ്യാന്തര തലത്തില്‍ വളരെയധികം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
കനഡയിലെ ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കുന്നതിലും അവരുടെ ഇന്ത്യയിലേക്കുള്ള മടക്കം സാധ്യമാക്കുന്നതിലും കനേഡിയന്‍ ഭരണ കര്‍ത്താക്കള്‍ കാണിച്ച ശ്രദ്ധയ്ക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയില്‍ നിന്നു മടങ്ങാന്‍ കനേഡിയന്‍ പൗരന്‍മാര്‍ക്കു സൗകര്യമൊരുക്കിയതിനു പ്രധാനമന്ത്രിയെ കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയും നന്ദി അറിയിച്ചു. വരുംദിവസങ്ങളില്‍ ചര്‍ച്ച തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു. ജനാധിപത്യ മൂല്യങ്ങളോടു കൂടിയ വലിയ സമ്പദ്‌വ്യവസ്ഥകളെന്ന നിലയില്‍ ഇന്ത്യയ്ക്കും കനഡയ്ക്കും പല ആഗോള പ്രശ്‌നങ്ങളിലും സ്വാഭാവികമായും ഒര നിലപാടാണ് ഉള്ളതെന്നു പ്രധാനമന്ത്രിമാര്‍ വ്യക്തമാക്കി.
***
(रिलीज़ आईडी: 1632073)
आगंतुक पटल : 340
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada