പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ടാന്‍സാനിയ യുനൈറ്റഡ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. ജോണ്‍ പോംബ് ജോസഫ് മാഗുഫുലിയും ടെലിഫോണില്‍ സംസാരിച്ചു

प्रविष्टि तिथि: 12 JUN 2020 8:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട 
ടാന്‍സാനിയ യുനൈറ്റഡ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. ജോണ്‍ പോംബ് ജോസഫ് മാഗുഫുലിയും ടെലിഫോണില്‍ സംസാരിച്ചു. 
ദാറുസ്സലാമിലേക്ക് 2016ല്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ച പ്രധാനമന്ത്രി, ടാന്‍സാനിയയുമായി ഇന്ത്യക്കുള്ള പരമ്പരാഗത സൗഹൃദ ബന്ധത്തിന്റെ  പ്രാധാന്യം ഉയര്‍ത്തിക്കാട്ടി. ടാന്‍സാനിയന്‍ ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും പ്രതീക്ഷകള്‍ക്കും ആവശ്യകതകള്‍ക്കും അനുയോജ്യമായി ടാന്‍സാനിയയുടെ വികസനത്തില്‍ പങ്കാളിയാകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 
കോവിഡ്- 19 പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്കു തിരിച്ചെത്തിക്കാന്‍ ടാന്‍സാനിയന്‍ അധികൃതര്‍ നല്‍കിയ സഹായത്തിന് പ്രസിഡന്റ് ഡോ. മാഗുഫുലിയെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
നേതാക്കള്‍ ഉഭയകക്ഷിബന്ധം വിലയിരുത്തി. വികസന പങ്കാളിത്തവും വിദ്യാഭ്യാസ മേഖലയിലെ ബന്ധവും ഇന്ത്യയും ടാന്‍സാനിയയും തമ്മിലുള്ള വ്യാപാര, നിക്ഷേപ പ്രവാഹവും വര്‍ധിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ച ഇരുവരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തു. 
ഈ വര്‍ഷാവസാനം പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് മാഗുഫുലിക്കും ടാന്‍സാനിയന്‍ ജനതയ്ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. -

(रिलीज़ आईडी: 1631358) आगंतुक पटल : 357
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada