PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻതീയതി: 12.06.2020

Posted On: 12 JUN 2020 6:39PM by PIB Thiruvananthpuram

ഇതുവരെ: 


·    കോവിഡ് 19: രാജ്യത്ത് കോവിഡ്‌രോഗമുക്തി നിരക്ക്‌വര്‍ധിച്ച് 49.47 ശതമാനമായി; ഇതുവരെരോഗമുക്തരായത് 1,47,194 പേര്‍.
·    നിലവില്‍ചികിത്സയിലുള്ളത് 1,41,842 പേര്‍. 
·    രോഗബാധിതരുടെഎണ്ണം ഇരട്ടിയാകല്‍ നിരക്ക് 3.4 ദിവസത്തില്‍ നിന്ന് 17.4 ദിവസമായി
·    നിയന്ത്രണം, പരിശോധന, കണ്ടെത്തല്‍, ആരോഗ്യമേഖല അടിസ്ഥാന സൗകര്യംമെച്ചപ്പെടുത്തല്‍, ചികിത്സാക്രമീകരണങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കികാബിനറ്റ്‌സെക്രട്ടറി
·    നിയമ-നടപടിക്രമങ്ങളിലെ മാറ്റങ്ങളില്‍ശുപാര്‍ശകളുമായിജിഎസ്ടികൗണ്‍സില്‍
·    കോവിഡിനു ശേഷമുള്ളകാലഘട്ടത്തില്‍ഇന്ത്യയുടെ ഭാവി നിര്‍വചിക്കുന്നത് 
ഗുണനിലവാരമാകുമെന്ന് ശ്രീ. പീയുഷ്‌ഗോയല്‍

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെകോവിഡ് - 19 കണക്കുകള്‍: രോഗമുക്തി നിരക്ക് 49.47% ആയി വര്‍ദ്ധിച്ചു; ഇതുവരെരോഗം ഭേദമായത് 1,47,194 പേര്‍ക്ക്. 1,41,842 പേരാണ് നിലവില്‍ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,166 പേരാണ്‌രോഗമുക്തി നേടിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്  ലോക്ക്ഡൗണിന്റെതുടക്കത്തിലുണ്ടായിരുന്ന 3.4 ദിവസത്തില്‍ നിന്ന് ഇപ്പോള്‍ 17.4 ദിവസമായിമാറി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631123

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍, നഗരഗതാഗതസേവനങ്ങള്‍ നല്‍കുന്നതില്‍, സംസ്ഥാന-കേന്ദ്രഭരണപ്രദേശ നഗര-മെട്രോറെയില്‍ കമ്പനികള്‍സ്വീകരിക്കേണ്ട നടപടികള്‍സംബന്ധിച്ച്‌കേന്ദ്ര ഭവനനിര്‍മ്മാണ-നഗരകാര്യ മന്ത്രാലയംമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ആറുമാസം നീളുന്ന ഹ്രസ്വകാല പദ്ധതി, ഒരുവര്‍ഷത്തില്‍താഴെയുള്ളഇടത്തരം പദ്ധതികള്‍, ഒരുവര്‍ഷത്തിനും മൂന്നുവര്ഷത്തിനും ഇടയിലുള്ളദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ്ഇവ നടപ്പാക്കുക.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631114

നിയമ- നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്ജിഎസ്ടികൗണ്‍സിലിന്റെശുപാര്‍ശകള്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്ത 40-ാമത് ജിഎസ്ടികൗണ്‍സില്‍യോഗത്തില്‍ നികുതിദായകര്‍ക്ക് ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631127

ക്വാളിറ്റികൗണ്‍സില്‍ഓഫ്ഇന്ത്യയെഅവലോകനം ചെയ്ത് ശ്രീ പീയൂഷ്‌ഗോയല്‍; ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുംസേവനങ്ങളുംഅടിസ്ഥാനമാക്കിയാകും ആത്മനിര്‍ഭര്‍ ഭാരതിന്റെ വളര്‍ച്ചയെന്നും മന്ത്രി
ഇന്ത്യയുടെ ഭാവിയെ നിര്‍വചിക്കുന്ന ഘടകംഗുണനിലവാരമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ പീയുഷ്‌ഗോയല്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631132

ഉപകരണങ്ങള്‍ / സേവനങ്ങള്‍ സപ്ലൈ ചെയ്യാന്‍ ആഭ്യന്തര നിര്‍മാതാക്കള്‍ക്ക്‌രാജ്യരക്ഷാമന്ത്രാലയം  നാല്മാസംസമയം നീട്ടി നല്‍കി
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ കണക്കിലെടുത്താണു നടപടി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631165

കേരളമുള്‍പ്പെടെഏഴ്‌സംസ്ഥാനങ്ങള്‍ 63 ശ്രമിക്‌സ്പെഷ്യല്‍ ട്രെയിനുകള്‍ആവശ്യപ്പെട്ടു
കേരളം 32 ട്രെയിനുകളുംതമിഴ്നാട് 10 ട്രെയിനുകളും ജമ്മു കശ്മീര്‍ 9 ട്രെയിനുകളും, കര്‍ണ്ണാടക 6 ട്രെയിനുകളും ആന്ധ്രാ പ്രദേശ് 3 ട്രെയിനുകളും പശ്ചിമ ബംഗാള്‍ രണ്ട് ട്രെയിനുകളുംഗുജറാത്ത്ഒരു ട്രെയിനുമാണ്ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631113

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്ഇന്ത്യക്ക് 811.69 ലക്ഷംമെട്രിക് ടണ്‍ ഭക്ഷ്യധാന്യശേഖരം
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും മറ്റ്‌ക്ഷേമപദ്ധതികള്‍ക്കും കീഴില്‍ഒരുമാസത്തേക്ക് 55 ലക്ഷംമെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ആവശ്യമാണ്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631171

അഞ്ച്‌വളംഉത്പാദന യൂണിറ്റുകളുടെ പുനരുജ്ജീവന പദ്ധതി പുരോഗതികേന്ദ്ര സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യഅവലോകനം ചെയ്തു
ഹിന്ദുസ്ഥാന്‍ഉര്‍വരക് രസായന്‍ ലിമിറ്റഡിന്റെഗോരഖ്പൂര്‍, ബറൗനി, സിന്ദ്രി പ്ലാന്റുകള്‍, രാമഗുണ്ടംഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്‌ലിമിറ്റഡ് (ആര്‍എഫ്‌സിഎല്‍), താല്‍ച്ചര്‍ഫെര്‍ട്ടിലൈസേഴ്‌സ്‌ലിമിറ്റഡ് (ടിഎഫ്എല്‍)  എന്നിവയാണ് പുനരുജ്ജീവിപ്പിക്കുന്ന രാസവളം കമ്പനികള്‍. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631163

രാജ്യ തലസ്ഥാനത്തെ ഭൂചലനം: പരിഭ്രമിക്കേണ്ടതില്ലെന്ന് നാഷണല്‍സെന്റര്‍ഫോര്‍സീസ്‌മോളജി തലവന്‍
ഭൂകമ്പ സാധ്യതകുറയ്ക്കുന്നതിന് തയ്യാറെടുപ്പുംലഘൂകരണ നടപടികളുംസ്വീകരിക്കേണ്ടത് പ്രധാനമാണെന്നുംഡോ. ബി കെ ബന്‍സാല്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1630974

കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ  നരേന്ദ്രസിങ്‌തോമര്‍സഹകാര്‍   മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു
സഹകരണമേഖലയിലെ സാമ്പത്തിക വികസന സംഘടനയായ നാഷണല്‍കോപ്പറേറ്റീവ്‌ഡെവലപ്മെന്റ്‌കോര്‍പ്പറേഷന്‍, വിഭവശേഷിവികസനം, യുവാക്കള്‍ക്ക് ധനസഹായത്തോടുകൂടിയഇന്റേണ്‍ഷിപ്പ്, യുവസഹകരണസംരംഭകര്‍ക്ക്സ്റ്റാര്‍ട്ട്അപ്പ് പദ്ധതികള്‍ക്കായി ഉദാരമായവായ്പാ സൗകര്യംഎന്നിവ നല്‍കുന്നതായിഅദ്ദേഹംഅറിയിച്ചു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleasePage.aspx?PRID=1631167

****
 (Release ID: 1631222) Visitor Counter : 16


Read this release in: English , Urdu , Hindi , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Tamil , Telugu , Kannada