പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രൗഢിയുള്ള ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 10 JUN 2020 8:05PM by PIB Thiruvananthpuram


ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ പ്രൗഢിയുള്ള ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു: 'രണ്ടു വളരെ നല്ല വാര്‍ത്തകള്‍: ഗുജറാത്തിലെ ഗിര്‍ വനങ്ങളിലുള്ള പ്രൗഢിയുള്ള ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം 29 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു. 
ഭൂമിശാസ്ത്രപരമായി 36% കൂടുതല്‍ സ്ഥലത്തേക്കു വ്യാപിക്കുകയും ചെയ്തു. 
ഈ ഉജ്വല നേട്ടത്തിനു പിറകില്‍ പ്രവര്‍ത്തിച്ച ഗുജറാത്ത് ജനതയ്ക്കും മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പങ്കാളിത്തം, സാങ്കേതിക വിദ്യക്കു നല്‍കിവരുന്ന ഊന്നല്‍, വന്യജീവികളുടെ ആരോഗ്യ സംരക്ഷണം, വന്യജീവികള്‍ വസിക്കുന്ന ഇടങ്ങള്‍ യഥാവിധി പരിപാലിക്കല്‍, മനുഷ്യനും സിംഹവും തമ്മില്‍ ഏറ്റമുട്ടല്‍ നടക്കുന്നതു പരിമിതപ്പെടുത്തല്‍ എന്നിവയാലാണ് ഇതു സാധിക്കുന്നത്. ഈ അനുകൂല സാഹചര്യം നിലനില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നു!'


(Release ID: 1630790) Visitor Counter : 72