പരിസ്ഥിതി, വനം മന്ത്രാലയം

അടുത്ത അഞ്ചുവർഷം കൊണ്ട്, രാജ്യത്തുടനീളം 200 "നഗർ വൻ "കൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് നഗരവന പദ്ധതി

Posted On: 05 JUN 2020 1:27PM by PIB Thiruvananthpuramന്യൂഡൽഹി, ജൂൺ 05, 2020


അടുത്ത അഞ്ചുവർഷം കൊണ്ട് രാജ്യത്തുടനീളം 200 "നഗർ വൻ" കൾ വികസിപ്പിക്കുന്നതിനായി 'നഗരവന പദ്ധതി'' നടപ്പാക്കുമെന്ന് ലോകപരിസ്ഥിതിദിനത്തിൽ കേന്ദ്രഗവൺമെന്റ്.

വനംവകുപ്പ്, മുൻസിപ്പൽ ഭരണകൂടങ്ങൾ, ഗവൺമെന്റിതര സംഘടനകൾ, വൻകിട സംരഭങ്ങൾ, സാധാരണക്കാർ എന്നിവർ തമ്മിലുള്ള സഹകരണം, പൊതുജനപങ്കാളിത്തം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാകും പദ്ധതി നടപ്പാക്കുക.  

ജൈവവൈവിധ്യം എന്നതാണ് ഈ വർഷത്തെ പ്രമേയം. കോവിഡ് 19 മഹാമാരിയെത്തുടർന്നുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ലോകപരിസ്ഥിതിദിനാഘോഷങ്ങൾ പൂർണമായും; വിർച്ച്വൽ രീതിയിലാണ് മന്ത്രാലയം സംഘടിപ്പിച്ചത്. "നഗരവനം" (Urban Forests) എന്ന ആശയത്തിന് പ്രാധാന്യം നൽകിയായിരുന്നു ആഘോഷങ്ങൾ.

 നഗരവന പദ്ധതിയുടെ പ്രഖ്യാപനവും, ഇവ തയ്യാറാക്കുന്നതിനുള്ള മെച്ചപ്പെട്ട രീതികളുൾക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും, കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കർ നിർവ്വഹിച്ചു. രാജ്യത്തെ നഗരങ്ങളുടെ ശ്വാസകോശങ്ങളായി മാറാൻ ഈ വനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരമേഖലകളിൽ ഉള്ള വനഭൂമിയിലോ, പ്രാദേശിക നഗര ഭരണകൂടങ്ങൾ നൽകുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും ഈ വനങ്ങൾ കൂടുതലായും തയ്യാറാക്കുക എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഭൂമിയുടെ കരപ്രദേശത്തിന്റെ രണ്ടരശതമാനം മാത്രം ഉള്ള, ആഗോളജന-കന്നുകാലി സംഖ്യയുടെ 16 ശതമാനം അധിവസിക്കുന്ന, ശുദ്ധജലസ്രോതസ്സുകളുടെ വെറും നാലു ശതമാനം മാത്രം കൈമുതലായുള്ള ഇന്ത്യയിൽ, പക്ഷെ, ലോക ജൈവവൈവിധ്യത്തിന്റെ എട്ട് ശതമാനം ഉള്ളതായി കേന്ദ്രപരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി. നമുക്ക് കൈമുതലായുള്ള ഈ വൻ ജൈവവൈവിധ്യം, അത് പ്രകൃതിയുമായി അനുരൂപപ്പെട്ടുകൊണ്ട് നാം രൂപപ്പെടുത്തിയ മൂല്യങ്ങളുടെയും ചിന്തകളുടെയും ഫലമാണെന്നും ശ്രീ ജാവ്‌ദേക്കർ ഓർമ്മിപ്പിച്ചു.

 ഗ്രാമീണവനങ്ങൾ എന്ന പാരമ്പര്യം നാം കാലാകാലങ്ങളായി പിന്തുടർന്നുപോരുന്ന ഒന്നാണ്. നമ്മുടെ നഗരങ്ങളിൽ ഉദ്യാനങ്ങൾ ഉണ്ടെങ്കിലും, വനങ്ങൾ വളരെ അപൂർവമായേ കാണാറുള്ളൂ. 'നഗരവനങ്ങൾ' എന്ന ഈ പദ്ധതി ഈ അന്തരം കുറയ്ക്കാൻ സഹായകമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസഹമന്ത്രി ശ്രീ ബാബുൽ സുപ്രിയോയും ചടങ്ങിൽ സന്നിഹിതനായിരുന്നു. മരം നട്ടുപിടിപ്പിക്കൽ, മണ്ണിലെ ഈർപ്പം സംരക്ഷിക്കാനുള്ള നടപടികൾ എന്നിവ നമ്മുടെ രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണപ്രവർത്തനങ്ങളുടെ അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നു അദ്ദേഹം വിലയിരുത്തി.

ഐക്യരാഷ്ട്ര മരുവത്കരണ പ്രതിരോധ കൂട്ടായ്മ (UNCCD) എക്സിക്യൂട്ടീവ് ഡയറക്ടർ, ശ്രീ ഇബ്രാഹിം തിയ്യാവോ, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) എക്സിക്യൂട്ടീവ് ഡയറക്ടർ, ഇങ്കർ ആൻഡേഴ്സൺ തുടങ്ങിയവരും പരിപാടിയിൽ വിർച്വലായി പങ്കെടുത്തു.(Release ID: 1629619) Visitor Counter : 368