ആഭ്യന്തരകാര്യ മന്ത്രാലയം

ഉം-പുന്‍: പശ്ചിമ ബംഗാളിലേക്ക് 10 എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ കൂടി

प्रविष्टि तिथि: 23 MAY 2020 4:28PM by PIB Thiruvananthpuram

ഉം-പുന്‍ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിന് ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 10 യൂണിറ്റുകളെക്കൂടി പശ്ചിമബംഗാളിലേക്കയക്കും. കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് ടീമുകളെ അയക്കണമെന്ന പശ്ചിമ ബംഗാള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്റ് സിവില്‍ ഡിഫന്‍സ്) രേഖാമൂലമുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണിത്. ഇന്ന് രാത്രി തന്നെ ഇവര്‍ കൊല്‍ക്കത്തയിലെത്തും.
പശ്ചിമ ബംഗാളിലെ ഉം-പുന്‍ ചുഴലിക്കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ച 6 ജില്ലകളില്‍ നിലവില്‍ 26 എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്.
***


(रिलीज़ आईडी: 1626430) आगंतुक पटल : 148
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu