റെയില്‍വേ മന്ത്രാലയം

രാജ്യത്ത് അടുത്ത 10 ദിവസം കൊണ്ട് 2600 ശ്രമിക് തീവണ്ടികൾ കൂടി ഓടിക്കാൻ ഇന്ത്യൻ റെയിൽവേ

Posted On: 23 MAY 2020 4:35PM by PIB Thiruvananthpuram



ന്യൂഡൽഹി , മെയ് 23,2020

രാജ്യത്തുടനീളം അടുത്ത 10 ദിവസം കൊണ്ട് 2600 ശ്രമിക് തീവണ്ടികൾ കൂടി
ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനഭരണകൂടങ്ങളുടെ
ആവശ്യപ്രകാരമായിരിക്കും ഇത്. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36
ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോക്ഡൗൺ മൂലം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ
കുടിയേറ്റത്തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ
തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക്ക്
സ്പെഷ്യൽ തീവണ്ടികളുടെ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്.

കഴിഞ്ഞ 23 ദിവസത്തിനിടെ, 2600 ശ്രമിക്ക് സ്പെഷ്യൽ തീവണ്ടികളാണ് രാജ്യത്ത്
സേവനം നടത്തിയത്.

വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ 36 ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികളെ
ഇതുവരെ സ്വദേശങ്ങളിലേയ്ക്ക് തിരികെ അയച്ചിട്ടുണ്ട്.

ശ്രമിക്ക് സ്പെഷ്യൽ തീവണ്ടികൾക്ക് പുറമെ, 15 ജോഡി സ്പെഷ്യൽ ട്രെയിനുകളും
ഈ മാസം 12 മുതൽ റെയിൽവേ മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിനു പുറമെ,
അടുത്തമാസം ഒന്ന് മുതൽ, 200 തീവണ്ടി സേവനങ്ങൾ കൂടി ആരംഭിക്കുമെന്നും
അറിയിച്ചിട്ടുണ്ട്.


(Release ID: 1626429) Visitor Counter : 375