PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
22 MAY 2020 6:49PM by PIB Thiruvananthpuram
തീയതി: 22.05.2020

ആകെ 1,18,447 കേസുകളിൽ , രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 48,533 പേര്; രോഗമുക്തി നിരക്ക് 40.98% ശതമാനം.
• കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പേർക് പുതുതായി രോഗം സ്ഥിരീകരിച്ചു
• ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു
• സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് അധിക നടപടികൾ കൂടി ആർ.ബി.ഐ. പ്രഖ്യാപിച്ചു , റിപ്പോ നിരക്ക്കുറച്ചു
• 2020 ഏപ്രിൽ 1 നുശേഷം 26,242 കോടി രൂപ സിബിഡിടി മടക്കി നൽകി
• റിസേർവ്ഡ് ടിക്കറ്റുകളുടെ ബുക്കിങ്ങിനായി റിസർവേഷൻ കൗണ്ടറുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ഇന്ത്യൻ റെയിൽവേ
• പൈപ്പ്ലൈന് പദ്ധതികള്ക്ക് ആത്മനിര്ഭര് ഭാരത് ആധാരശിലയാക്കണമെന്ന് ശ്രീ ധര്മ്മേന്ദ്ര പ്രധാന്
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ. രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു ,40.98% ശതമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെയുള്ള 1,18,447 കേസുകളിൽ , രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 48,533 പേര്; കഴിഞ്ഞ 24 മണിക്കൂറിനിടെ 3234 പേർക്ക് രോഗം ഭേദമായി .രോഗമുക്തി നിരക്ക് 40.98% ശതമാനം.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1625864
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി, വിദേശത്ത് കുടുങ്ങിയ ചില വിഭാഗത്തിലുള്ള ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് മടങ്ങാം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626092
സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് അധിക നടപടികൾ കൂടി ആർ.ബി.ഐ. പ്രഖ്യാപിച്ചു, റിപ്പോ നിരക്ക് കുറച്ചു
കോവിഡ് -19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തിൽ പണലഭ്യത സുഗമമാക്കുന്നതിനും സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനുമുള്ള ഒൻപത് നടപടികൾ കൂടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. 2020 ഏപ്രിൽ 17 നും മാർച്ച് 27 നും റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ തുടർച്ചയാണിത്.റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് കുറച്ചു. ആർ.ബി.ഐ. ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് അഥവാ 0.4 ശതമാനം കുറച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626058
2020 ഏപ്രിൽ 1 നുശേഷം 26,242 കോടി രൂപ സിബിഡിടി മടക്കി നൽകി
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) 2020 ഏപ്രിൽ 1 മുതൽ 2020 മെയ് 21 വരെ 16,84,298 അപേക്ഷകൾ കണക്കാക്കി 26,242കോടി രൂപയുടെ നികുതി റീഫണ്ടുകൾ അനുവദിച്ചു.15,81,906 അപേക്ഷകർക്ക് 14,632 കോടി രൂപ ആദായനികുതി റീഫണ്ടുകൾ അനുവദിച്ചു. ഈ കാലയളവിൽ 1,02,392 കോർപ്പറേറ്റ് നികുതി റീഫണ്ടുകളായി 11,610 കോടി രൂപ നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626092
റിസേർവ്ഡ് ടിക്കറ്റുകളുടെ ബുക്കിങ്ങിനായി റിസർവേഷൻ കൗണ്ടറുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ഇന്ത്യൻ റെയിൽവേ
ട്രെയിൻ ടിക്കറ്റ് തട്ടിപ്പിനെതിരെ ദേശവ്യാപക നടപടിയുമായി റെയിൽവേ സംരക്ഷണ സേന
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1625862
പൈപ്പ്ലൈന് പദ്ധതികള്ക്ക് ആത്മനിര്ഭര് ഭാരത് ആധാരശിലയാക്കണമെന്ന് ശ്രീ ധര്മ്മേന്ദ്ര പ്രധാന്
എണ്ണ, വാതക കമ്പനികള്‍ 8000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന, നിര്മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പൈപ്പ്ലൈന് പദ്ധതികള്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ധര്മ്മേന്ദ്ര പ്രധാന് അവലോകനം ചെയ്തു. ഈ പദ്ധതികള്‍ പൂര്‍ണ്ണമായും സ്വദേശീവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626092
പശ്ചിമ ബംഗാളിലെ ഉം-പുന് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി .സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി പ്രധാനമന്ത്രി 1,000 കോടി രൂപയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്തു.മരിച്ചവരുടെ അടുത്ത ബന്ധുക്കള്ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626092
ജൈവവൈവിധ്യ സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാര്ഗങ്ങള്‍, ലോക രാഷ്ട്രങ്ങളുമായി പങ്ക് വയ്ക്കും: കേന്ദ്ര പരിസ്ഥിതി മന്ത്രി
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ലോക ജൈവവൈവിധ്യ ദിനം 2020നോടനുബന്ധിച്ചുള്ള വെർച്യുൽ ആഘോഷപരിപാടിയില്‍ പങ്കെടുത്തു. ഒരു ജൈവവൈവിധ്യ സമ്പന്ന രാജ്യമായ ഇന്ത്യ, ജൈവവൈവിധ്യ സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നതായും, ഇന്ത്യ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന സംരക്ഷണ നടപടികളും മാര്ഗങ്ങളും അവരുമായി പങ്ക് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ വിഭവങ്ങളുടെ ഉപഭോഗം നാം പരിമിതപ്പെടുത്തണമെന്നും സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ ജാവദേക്കര്‍ കൂട്ടിച്ചേർത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626042
ആരും പട്ടിണിയില്ലാതെ ഇരിക്കാൻ, ഗുണഭോകതാക്കൾക്കു ഭക്ഷ്യ ധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് ശ്രീ രാം വിലാസ് പാസ്വാൻ
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626109
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൻറെ അധ്യക്ഷനായി ഡോ ഹർഷ വർധൻ സ്ഥാനമേറ്റു
ഉന്നത വിദ്യാഭ്യാസ സഥാപനങ്ങൾക്കു സാമ്പത്തിക പ്രവർത്തനക്ഷമത നിർണായകം :ശ്രീ നൈറ്റിന് ഗഡ്കരി
ജമ്മു കാശ്മീരിൽ കൊറോണ സാമ്പിൾ പരിശോധന വേഗത്തിലാക്കാനുള്ള നടപടികൾ കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിംഗ് ചർച്ച ചെയ്തു
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വ്യവസായങ്ങളിൽ ജാപ്പനീസ് കമ്പനികളെ നിക്ഷേപം നടത്താൻ ക്ഷണിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626121
കോവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ്, അഗാപ്പെ ചിത്ര മാഗ്ന, വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി
കോവിഡ് 19 കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കാന്തിക സൂക്ഷ്മ കണങ്ങള്‍ (Magnetic Nanoparticle) അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ (RNA Isolation Kit) അഗാപ്പെ ചിത്ര മാഗ്ന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിതി ആയോഗ് അംഗവും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത് നിര്വ്വഹിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്മ്മ, ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ബയോമെഡിക്കല്‍ വിഭാഗം മേധാവി ഡോ. എച്ച്. കെ. വര്മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. വീഡിയോ കോണ്ഫറന്സ് വഴിയായിരുന്നു ചടങ്ങ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1625837
PIB FACTCHECK


(Release ID: 1626181)
Visitor Counter : 259
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada