PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 21.05.2020

Posted On: 21 MAY 2020 6:32PM by PIB Thiruvananthpuram

ഇതുവരെ: 


·    രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 45,299 പേര്‍; രോഗമുക്തി നിരക്ക് 40.32 ശതമാനം.
·    ആരോഗ്യ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് ലോക്ക് ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിച്ചു.
·    2020 ജൂണ്‍ 1 ന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി
·    ആഭ്യന്തര വിമാനസര്‍വീസിനായി ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം
·    ഗര്‍ഭിണികളായ ഉദ്യോഗസ്ഥരെയും ഭിന്നശേഷിക്കാരായ ജീവനക്കാരെയും 
ഓഫീസില്‍ എത്തുന്നതില്‍ നിന്ന് ഒഴിവാക്കി പഴ്‌സണല്‍, ട്രെയിനിങ് മന്ത്രാലയം
·    പി എം യു വൈ ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തത് 
6.8 കോടി സൗജന്യ എല്‍ പി ജി സിലിണ്ടറുകള്‍

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള ഏറ്റവും പുതിയ കോവിഡ് 19 വിവരങ്ങള്‍
രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 45,299 പേര്‍. രോഗമുക്തി നിരക്ക്  40.32 ശതമാനം. രാജ്യത്താകെ 26,15,920 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,532 സാമ്പിളുകള്‍ പരിശോധിച്ചു. 
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625773

കോവിഡ് പുതിയ വിവരങ്ങള്‍ - II
രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് ലോക്ക് ഡൗണ്‍ കാലം ഫലപ്രദമായി ഉപയോഗിച്ചു
3 ലക്ഷത്തോളം വ്യക്തിഗത സുരക്ഷാ ആവരണങ്ങളും 3 ലക്ഷം എന്‍ 95 മുഖാവരണങ്ങളും ദിനംപ്രതി രാജ്യത്തു നിര്‍മ്മിക്കുന്നു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625819

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജന പ്രകാരം ചികിത്സ നല്‍കിയത് 1 കോടിപ്പേര്‍ക്ക്
ഈ നാഴികക്കല്ലിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ആരോഗ്യധാര വെബിനാറിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍വഹിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625833

2020 ജൂണ്‍ 1 ന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
യാത്രക്കാര്‍ക്കായി 200 ട്രെയിനുകളാണ് ജൂണ്‍ 1 ന് ആരംഭിക്കുന്നത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625585

വിവിധയിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്നതിന് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, യാത്രക്കാരുടെ വ്യോമയാത്ര തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിക്കും.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625578

പി എം യു വൈ ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തത് 6.8 കോടി സൗജന്യ എല്‍ പി ജി സിലിന്‍ഡറുകള്‍
'പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ പാക്കേജി'നു (പി എം ജി കെ പി) കീഴിലാണ് 2020 ഏപ്രില്‍ 1 മുതല്‍ പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് എല്‍ പി ജി സിലിന്‍ഡറുകള്‍ വിതരണം ചെയ്തത്. ഏപ്രിലില്‍ എണ്ണ വിതരണ കമ്പനികള്‍ 453.02 ലക്ഷം സിലിന്‍ഡറുകളാണ് പി എം ജി കെ പി-യുടെ കീഴില്‍ പി എം യു വൈ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625736

കേന്ദ്ര സര്‍ക്കാര്‍ വ്യവസായ മേഖലയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി
ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ തൊഴിലാളികളുടെ കാര്യങ്ങളില്‍ ഇടപെടാനുള്ള മാനസികാവസ്ഥയിലൂടെ വ്യാവസായിക മേഖല മാതൃകയാകണമെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleasePage.aspx?PRID=1625500

കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ നാളെ രാജ്യത്തെ കമ്മ്യൂണിറ്റി റേഡിയോകളുമായി സംവദിക്കും
വൈകിട്ട് ഏഴിനാണ് പരിപാടി. രാജ്യത്തെ എല്ലാ കമ്മ്യൂണിറ്റി റേഡിയോകളിലും ഒരേ സമയം ഇത് പ്രക്ഷേപണം ചെയ്യും. ഹിന്ദിയിലും ഇംഗ്ലീഷിലും രണ്ട് ഭാഗങ്ങളായിട്ടാണ് പരിപാടി പ്രക്ഷേപണം ചെയ്യുക.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625816

രാജ്യത്തെ വിവിധ ജവഹര്‍ നവോദയ വിദ്യാലയങ്ങളിലായി കുടുങ്ങിപ്പോയ എല്ലാ വിദ്യാര്‍ഥികളെയും സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് മടക്കിയയച്ചതായി കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രി
രാജ്യത്തെ 173 ജവഹര്‍ നവോദയ വിദ്യാലയങ്ങളിലായി കഴിഞ്ഞിരുന്ന മൂവായിരത്തിലേറെ വിദ്യാര്‍ഥികളെയാണ് സുരക്ഷിതമായി സ്വദേശത്ത് എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625818

82 യുജി, 42 പിജി എന്‍ജിനിയറിങ് ഇതര ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ജൂലൈ 2020 മുതല്‍
സ്വയം പ്ലാറ്റ്‌ഫോമിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ. രമേഷ് പൊഖ്രിയാല്‍ 'നിഷാങ്ക്'
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625826

സി ബി എസ് ഇ തയ്യാറാക്കിയ മൂന്നു കൈപ്പുസ്തകങ്ങള്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശനം ചെയ്തു
വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ സുരക്ഷ, 21-ാം നൂറ്റാണ്ടിന് ആവശ്യമായ നിപുണത, പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള കൈപ്പുസ്തകം എന്നിവയാണ് പ്രകാശനം ചെയ്തത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625457

ഗര്‍ഭിണികളായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഓഫീസില്‍ എത്തുന്നതില്‍ നിന്ന് ഒഴിവാക്കി പഴ്‌സണല്‍, ട്രെയിനിങ് മന്ത്രാലയം
ഭിന്നശേഷിക്കാരെയും ഓഫീസില്‍ എത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625529

കോവിഡ് 19 പ്രതിരോധ മേഖലയിലെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്നാഥ് സിങ്
കൊറോണ വൈറസ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചെറേര്‍സ് (എസ് ഐ ഡി എം), മറ്റ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം എസ് എം ഇ) എന്നിവ വഹിച്ച പങ്കിനെ രാജ്യരക്ഷാമന്ത്രി അഭിനന്ദിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625776

യു പി എസ് സിയുടെ പുതിയ പരീക്ഷാ കലണ്ടര്‍ ജൂണ്‍ 5 നു ശേഷം
ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയാകും പുതിയ പരീക്ഷാ കലണ്ടര്‍.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625485

വിദേശ വിപണികള്‍ കീഴടക്കാന്‍ ഖാദി മാസ്‌കുകള്‍
എല്ലാത്തരം നോണ്‍ മെഡിക്കല്‍, നോണ്‍ സര്‍ജിക്കല്‍ മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം വാണിജ്യ, വ്യവസായ മന്ത്രാലയം നീക്കിയതോടെ ഖാദി കോട്ടണ്‍, സില്‍ക് മാസ്‌കുകള്‍ വിദേശ വിപണികളില്‍ വന്‍ തരംഗമാക്കാനുള്ള സാധ്യത തേടുകയാണ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി). 
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625824
 

****



(Release ID: 1625958) Visitor Counter : 156