PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 20.05.2020

Posted On: 20 MAY 2020 6:46PM by PIB Thiruvananthpuram

 

 

 

 

ഇതുവരെ: 

ഇന്ത്യയ്ക്ക് ലക്ഷത്തില്‍ 7.9 കോവിഡ് 19 കേസുകള്‍ മാത്രം, ലോക ശരാശരി 62.3
വിമുക്തി നിരക്ക് 39.6 ശതമാനമായി വര്‍ദ്ധിച്ചു; 42,298 പേര്‍ രോഗവിമുക്തി നേടി
എട്ട് കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് കേന്ദ്ര വിഹിതത്തില്‍ നിന്നും ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി 
ഇന്ത്യന്‍ റെയില്‍വേ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ 20 ദിവസം കൊണ്ട് 23.5 ലക്ഷത്തിലധികം  യാത്രക്കാരെ അവരുടെ സംസ്ഥാനങ്ങളിലെത്തിച്ചു ; ജൂണ്‍ 01 മുതല്‍ സമയപട്ടിക തയ്യാറാക്കിയ  തയ്യാറാക്കിയ 200 ട്രെയിനുകള്‍ ഓടും 
10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)

 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: ഇന്ത്യയ്ക്ക് ലക്ഷത്തില്‍ 7.9 കോവിഡ് 19 കേസുകള്‍ മാത്രം, ലോക ശരാശരി 62.3. വിമുക്തി നിരക്ക് 39.6 ശതമാനമായി വര്‍ദ്ധിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625480

ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ നാം ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625462

ഭാഗിക വായ്പാ ഗ്യാരന്റി സ്‌കീമിന് വരുത്തിയ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625321

മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: അസംഘടിത മേഖലയ്ക്കായി  അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ “മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ   അംഗീകാരം നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625484

പ്രധാൻമന്ത്രി വയ വന്ദന യോജന വിപുലീകരിക്കാൻ മന്ത്രിസഭയുടെ അംഗീകാരം: മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും അവർക്ക്‌ വാർദ്ധക്യകാല വരുമാനം ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ പ്രധാൻമന്ത്രി വയ വന്ദന യോജന വിപുലീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നൽകി
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1625430

പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം: രാജ്യത്തെ മല്‍സ്യമേഖലയില്‍ സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവുമായ വികസനത്തിലൂടെ നീലവിപ്ലവം കൊണ്ടുവരാനുദ്ദേശിച്ചുള്ള 'പ്രധാനമന്ത്രി മല്‍സ്യ സമ്പാദ യോജന'യ്ക്ക്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1625450

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി: എട്ട് കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ക്ക്/വിവിധ ഇടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക്, ആളൊന്നിന് 5 കിലോഗ്രാം ഭക്ഷ്യധാന്യംവീതം രണ്ട് മാസത്തേയ്ക്ക് (മെയ്, ജൂണ്‍ 2020) കേന്ദ്ര വിഹിതത്തില്‍ നിന്നും സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിന് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1625341

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളും നേരിടുന്ന പണലഭ്യതക്കുറവ് മറികടക്കാനുള്ള പ്രത്യേക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം: രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവ നേരിടുന്ന പണലഭ്യതക്കുറവ് പരിഹരിക്കാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ച പ്രത്യേക പണലഭ്യതാ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625409

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിലൂടെ (ഇ സി എല്‍ ജി എസ്) മൂന്ന് ലക്ഷം കോടി രൂപയുടെ അധിക ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625377

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗത്വം ഒരു കോടി തികച്ച ഗുണഭോക്താവുമായി ആശയവിനിമയം നടത്തി  പ്രധാനമന്ത്രി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625312

ഇന്ത്യന്‍ റെയില്‍വേ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ 20 ദിവസം കൊണ്ട് 23.5 ലക്ഷത്തിലധികം  യാത്രക്കാരെ അവരുടെ സംസ്ഥാനങ്ങളിലെത്തിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625335

ജൂണ്‍ 01 മുതല്‍ സമയപട്ടിക തയ്യാറാക്കിയ 200 ട്രെയിനുകള്‍ ഓടും;  ശ്രമിക് ട്രെയിനുകളുടെ എണ്ണം ഇരട്ടിപ്പിക്കും.  
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625228

10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കി: വിദ്യാര്‍ത്ഥികളുടെ അക്കാദമിക താത്പര്യങ്ങള്‍ പരിഗണിച്ച് 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ട്വീറ്റ് ചെയ്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1625466

ഇപിഎഫിലേക്കുള്ള വിഹിതം പത്തുശതമാനമാക്കി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625168


ജെഇഇ മെയിന്‍, നീറ്റ് 2020 മോക് ടെസ്റ്റുകള്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ മൊബൈല്‍ ആപ്പ് എച്ച്ആര്‍ഡി മന്ത്രി പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625181

കോവിഡ് അനന്തര സാഹചര്യം നേരിടുന്നതിന് സാങ്കേതിക വിദ്യ ഉയര്‍ത്തണമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കണമെന്നും എംഎസ്എംഇ മന്ത്രി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625431

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്കായി രൂപീകരിച്ച ഉന്നത തല സംഘവുമായി കൂടിക്കാഴ്ച നടത്തി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625371

കൊറോണ പ്രതിരോധത്തിന്റെ വടക്ക് കിഴക്കന്‍ മാതൃക 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1625332

ഗ്രാമീണറോഡ് നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ അനുമതി: ഗ്രാമീണമേഖലയിലെ റോഡ് നിർമ്മാണത്തിനായി കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ   അനുമതി ലഭിച്ചു .
 കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1625317


PIB FACTCHECK

***



(Release ID: 1625507) Visitor Counter : 205