പ്രധാനമന്ത്രിയുടെ ഓഫീസ്‌

'അംഫാന്‍' ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തി

Posted On: 18 MAY 2020 5:39PM by PIB Thiruvananthpuram


സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി 25 എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ വിന്യസിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടുവരുന്ന 'അംഫാന്‍' ചുഴലിക്കാറ്റിനെ നേരിടുന്നതിനു കൈക്കൊണ്ട നടപടികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു. 
സാഹചര്യം പൂര്‍ണമായി അവലോകനം ചെയ്ത പ്രധാനമന്ത്രി, നടത്തിയ തയ്യാറെടുപ്പും ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്.) അവതരിപ്പിച്ച ഒഴിപ്പിക്കല്‍ പദ്ധതിയും വിലയിരുത്തി. നേരിടുന്നതിനു തയ്യാറാക്കിയ പദ്ധതി വിശദീകരിക്കവേ, 25 എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ വിന്യസിച്ചതായും 12 സംഘങ്ങളെ സജ്ജമാക്കി നിര്‍ത്തിയതായും എന്‍.ഡി.ആര്‍.എഫിന്റെ ഡി.ജി. വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്‍.ഡി.ആര്‍.എഫിന്റെ മറ്റ് 24 സംഘങ്ങളെ കൂടി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. 
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ശ്രീ. പി.കെ.സിന്‍ഹ, ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ മറ്റു മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 


(Release ID: 1624926) Visitor Counter : 163