ധനകാര്യ മന്ത്രാലയം

കാർഷിക ഉത്പന്നങ്ങളുടെ ചരക്കുനീക്കത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ,നൈപുണ്യവികസനം ,ഭരണക്രമം എന്നിവയെ  ശക്തിപ്പെടുത്തൽ ,കൃഷി-മൽസ്യബന്ധന-ഭക്ഷ്യസംസ്കരണ മേഖലകൾക്കായുള്ള ഭരണപരിഷ്‌കാരങ്ങൾ  തുടങ്ങിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

Posted On: 15 MAY 2020 7:42PM by PIB Thiruvananthpuram



ചരക്കുനീക്കത്തിനായുള്ള അടിസ്ഥാനസൗകര്യ വികസനം,നൈപുണ്യവികസനം ,ഭരണക്രമം എന്നിവയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ,കൃഷി-മൽസ്യബന്ധന-ഭക്ഷ്യസംസ്കരണ മേഖലകൾക്കുള്ള ഭരണപരിഷ്‌കാരങ്ങൾ   അടക്കമുള്ള   മൂന്നാംഘട്ട പ്രഖ്യാപനങ്ങൾ ധന-കോർപ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തുകയുണ്ടായി.. .

ഇന്ന് പ്രഖ്യാപിച്ച 11 പദ്ധതികളിൽ,എട്ടെണ്ണം കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിനും,ബാക്കി മൂന്നെണ്ണം കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന,ശേഖരണം എന്നിവയിലെ പരിധിക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നത് അടക്കമുള്ള ഭരണപരമായ പരിഷ്‌കാരങ്ങൾ ലക്‌ഷ്യമിട്ടാണെന്നും അവർ വ്യക്തമാക്കുകയുണ്ടായി.

കൃഷി-മത്സ്യബന്ധനം-ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലെ ചരക്കുനീക്കസംവിധാനങ്ങൾ,നൈപുണ്യവികസനം എന്നിവയെ ശക്തിപ്പെടുത്താനായി താഴെ പറയുന്ന
നടപടികളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.


1.    കർഷകർക്കായി, "ഫാം ഗേറ്റ് " അടിസ്ഥാനസൗകര്യങ്ങൾക്ക്  ഒരു  ലക്ഷം കോടിയുടെ "കാർഷിക അടിസ്ഥാനസൗകര്യ നിധി.  

ഫാം ഗേറ്റുകൾ,ശേഖരണ കേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ധനസൗകര്യം ഉറപ്പാക്കും.പ്രാഥമികതല കാർഷിക സഹകരണസംഘങ്ങൾ,കർഷക ഉത്പാദന സംഘടനകൾ,കാർഷികമേഖലയിലെ സംരംഭകർ,സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.


2.  ഭക്ഷ്യസംസ്കരണമേഖലയിലെ സൂക്ഷ്മ സ്ഥാപനങ്ങ (Micro Food Enterprises -MFE) ളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ \ നവീകരിക്കാൻ  10,000  കോടി രൂപയുടെ പദ്ധതി.

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ "വോക്കൽ ഫോർ ലോക്കൽ വിത്ത് ഗ്ലോബൽ ഔട്ട് റീച്ച് " കാഴ്‌ചപ്പാടിന്റെ ഭാഗമായി ഭക്ഷ്യസംസ്കരണമേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ സ്ഥാപനങ്ങൾക്കായി പ്രത്യേക പദ്ധതി .രാജ്യത്തെ  ഇത്തരത്തിലുള്ള രണ്ടു ലക്ഷം സ്ഥാപനങ്ങൾക്ക് FSSAI അംഗീകാരം,ബ്രാൻഡുകളുടെ രൂപീകരണം,വിപണനം തുടങ്ങിയ കാര്യങ്ങളിൽ  ഇതിലൂടെ സഹായം ലഭിക്കും.വനിതകൾ,പട്ടികജാതി\പട്ടികവർഗക്കാർ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതോ,ആസ്പിരേഷണൽ ഡിസ്ട്രിക്ടുകളിൽ പെട്ടതോ ആയ  സ്ഥാപനങ്ങൾക്ക് കൂടുതൽ  പരിഗണന ലഭിക്കും.ഉത്തർപ്രദേശ് മാങ്ങ,കർണാടക തക്കാളി,ആന്ധ്രപ്രദേശ് മുളക്,മഹാരാഷ്ട്ര ഓറഞ്ച് എന്നിങ്ങനെ ക്ലസ്റ്റർ അടിസ്ഥാനമാക്കിയുള്ള സമീപനമായിരിക്കും ഇതിൽ പിന്തുടരുക.

3.   പ്രധാൻമന്ത്രി മത്സ്യ സംപദ യോജന (PMMSY)യിലൂടെ മത്സ്യത്തൊഴിലാളികൾക്ക്  20,000 കോടി.

സമുദ്ര-ഉൾനാടൻ മൽസ്യബന്ധനമേഖലയുടെ സംയോജിത-സുസ്ഥിര വികസനത്തിനായി കേന്ദ്രസർക്കാർ PMMSY അവതരിപ്പിക്കും.ഇതിൽ  11,000  കോടി രൂപ സമുദ്ര-ഉൾനാടൻ മൽസ്യബന്ധനം ,മത്സ്യകൃഷി എന്നിവയ്ക്കും,9000  കോടി അടിസ്ഥാനസൗൿര്യ വികസനത്തിനുമായിരിക്കും.വ്യവസ്ഥകളിൽ, മൽസ്യബന്ധനം അനുവദനീയമല്ലാത്ത കാലത്തുള്ള സഹായം,വ്യക്തികൾക്കും,ബോട്ടിനുമുള്ള ഇൻഷുറൻസ് എന്നിവയ്ക്ക് പ്രത്യേക പരിഗണ ഉണ്ടാകും.ഈ നടപടികളിലൂടെ അടുത്ത അഞ്ചു വര്ഷം കൊണ്ട് 70 ലക്ഷം ടണ്ണിന്റെ അധിക മത്സ്യ ഉത്പാദനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ,55 ലക്ഷം പേർക്ക് തൊഴിൽ നൽകാനും,1,00,000 കോടിയിലേക്ക് ഇരട്ടിയായി കയറ്റുമതി വർദ്ധിപ്പിക്കാനും ഇത് വഴിതുറക്കും .ദ്വീപുകൾ,ഹിമാലയൻ സംസ്ഥാനങ്ങൾ,വടക്ക് കിഴക്കൻ- ആസ്പിരേഷണൽ ജില്ലകൾ എന്നിവയ്ക് ശ്രദ്ധ നൽകിയാവും ഇത് നടപ്പാക്കുക.


4.ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി

മൃഗങ്ങളുടെ കുളമ്പിലും വായിലും ബാധിക്കുന്ന രോഗങ്ങൾ (Foot and Mouth Disease -FMD ), ബ്രൂസെല്ലോസിസ് തുടങ്ങിയവയ്‌ക്കെതിരെ രാജ്യത്തെ  എല്ലാ കാലികൾക്കും നൂറുശതമാനം പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കും.പശു,എരുമ ,ആട് ,ചെമ്മരിയാട്,തുടങ്ങി രാജ്യത്തെ 53 കോടി മൃഗങ്ങൾക്കായുള്ള ഈ ദേശീയ പദ്ധതിക്കായി 13,343 കോടി രൂപ ചിലവഴിക്കും.ഇതുവരെ രാജ്യത്തെ ഒന്നരക്കോടി പശുക്കൾക്കും,എരുമകൾക്കും പ്രതിരോധകുത്തിവയ്‌പ്പ് നൽകുകയും ടാഗുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

     
5.   15,000 കോടി രൂപയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസന നിധി  

ക്ഷീരസംസ്‌കരണം ,മൂല്യവർദ്ധനം ,കാലിത്തീറ്റ ഉത്പാദന സൗകര്യങ്ങൾ എന്നിവയിലെ  സ്വകാര്യ നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്നത് ലക്ഷ്യമിട്ട്  15,000 കോടി രൂപയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസന നിധിക്ക് രൂപം  നൽകും.  


6.   ആയുർവേദസസ്യ കൃഷി പ്രോത്സാഹനത്തിനായി 4,000 കോടി

    2.25 ലക്ഷം ഹെക്ടർ സ്ഥലത്തു മരുന്നുസസ്യങ്ങൾ കൃഷി ചെയ്യുന്നതിന് ദേശീയ മരുന്ന് സസ്യ ബോർഡ് (NMPB) പിന്തുണ നൽകിയിട്ടുണ്ട്.4,000 കോടി ചിലവിൽ അടുത്ത രണ്ടു വര്ഷം കൊണ്ട് 10,00,000 ഹെക്ടർ സ്ഥലത്ത് ആയുർവേദ കൃഷി വ്യാപിപ്പിക്കും.രാജ്യത്തെ കർഷകർക്ക് 5,000 കോടി രൂപയുടെ ആദായം ഇതിലൂടെ സൃഷ്ടിക്കാനാകും.മരുന്ന് സസ്യങ്ങൾക്കായി പ്രാദേശികചന്തകളുടെ ശൃംഖലയ്ക്കും രൂപം നൽകും.


7.തേനീച്ചവളർത്തലിനു 500 കോടി    

ഇതിന്റെ ഭാഗമായി താഴെപ്പറയുന്നവയ്ക്കായി സർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകും

a.      അടിസ്ഥാനസൗകര്യ വികസനം

b.     നിലവാര സൂചകങ്ങൾ , തേൻ ഉത്പാദന-വിതരണ ശൃംഖലയ്ക്കായി പ്രത്യേക ട്രേസബിലിറ്റി സംവിധാനം എന്നിവയുടെ നടപ്പാക്കൽ

c.    വനിതകൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള നൈപുണ്യവികസനം

d.    ഗുണമേന്മയുള്ള ന്യൂക്ലിയസ് സ്റ്റോക്കുകൾ, ബീ ബ്രീഡർമാർ എന്നിവയുടെ  വികസനം,

രാജ്യത്തെ തേനീച്ചകർഷകരുടെ  വരുമാനത്തിൽ രണ്ടു ലക്ഷം രൂപയുടെ വർധന ഉണ്ടാക്കാൻ ഈ  നടപടികൾ വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മാത്രമല്ല,ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള തേനും ഇതിലൂടെ ലഭ്യമാക്കാനാകും.



8.    ‘TOP’ ൽ നിന്നും ' TOTAL' ലേക്കായി  500 കോടി

തക്കാളി,ഉരുളകിഴങ്ങ്,സവാള എന്നിവയ്ക്കായി ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം (MOFPI) നടപ്പാക്കിവരുന്ന "ഓപ്പറേഷൻ ഗ്രീൻസ് " ഇനിമുതൽ എല്ലാത്തരം പഴം-പച്ചക്കറികളിലേക്കും വ്യാപിപ്പിക്കും.അധികമുള്ള സ്ഥലങ്ങളിൽ നിന്നും കുറവുള്ള വിപണികളിലേക്കുള്ള വിളകളുടെ യാത്രയ്ക്ക് 50 ശതമാനം സബ്‌സിഡി,ശീതീകരണം അടക്കമുള്ള സംഭരണത്തിനായി 50 ശതമാനം സബ്‌സിഡി തുടങ്ങിയവ പദ്ധതി ഉറപ്പാക്കും.പ്രാരംഭഘട്ടത്തിൽ അടുത്ത  ആറുമാസത്തേയ്ക്കാവും ഇത് നടപ്പാക്കുക.തുടർന്ന് കൂടുതൽ കാലയളവിലേക്കും,വിളകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും,വിളകളുടെ പാഴാക്കൽ ഒഴിവാക്കാനും,ഉപഭോക്താക്കൾക്ക് കുറഞ്ഞവിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
 
കാർഷികമേഖലയിലെ ഭരണക്രമം,ഭരണപരിഷ്കരണങ്ങൾ എന്നിവയ്ക്കായി താഴെപ്പറയുന്ന നടപടികളും,ധനമന്ത്രി പത്രസമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി.

1.കർഷകർക്ക് മികച്ചവില ഉറപ്പാക്കുന്നതിനായി അവശ്യസാധന നിയമത്തിൽ ഭേദഗതി.

     ആവശ്യസാധന നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തും.കാർഷിക ഭക്ഷ്യവസ്തുക്കളുടെ മേലുള്ള  നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.ഉത്പന്നങ്ങളുടെ സംഭരണത്തിന് പരിധി നിശ്ചയിക്കുന്നത് ദേശീയദുരന്തങ്ങൾ,ക്ഷാമം,ഉയർന്ന വില തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തും.


2. കർഷകർക്ക് കൂടുതൽ വിപണികൾ തുറന്നു നൽകുന്നതിന്റെ ഭാഗമായി, കാർഷിക വിപണന പരിഷ്‌കാരങ്ങൾ.

    താഴെപ്പറയുന്നവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക കേന്ദ്രനിയമത്തിനു രൂപം നൽകും


•    തങ്ങളുടെ ഉത്പന്നങ്ങൾ ലാഭകരമായി വിൽക്കുന്നതിനായി കർഷകർക്ക് കൂടുതൽ മാർഗങ്ങൾ നൽകും.


•    തടസ്സങ്ങളില്ലാതെ അന്തഃസംസ്ഥാന വ്യാപാരം  

•     കാർഷിക ഉത്പന്നങ്ങളുടെ ഇലക്ട്രോണിക് വിപണനത്തിനായി പ്രത്യേക ചട്ടക്കൂടിനു രൂപം നൽകും

 
3.   കാർഷിക ഉത്പന്നങ്ങളുടെ വിലനിർണയം ,ഗുണമേന്മ ഉറപ്പാക്കൽ

  കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം - ശേഖരണം എന്നിവ നടത്തുന്നവർ,വലിയ ചില്ലറവ്യാപാരികൾ,കയറ്റുമതിക്കാർ എന്നിവരുമായി സുതാര്യവും,ന്യായയുക്തവുമായ രീതിയിൽ നേരിട്ട് ഇടപെടാൻ രാജ്യത്തെ കർഷകരെ സഹായിക്കുന്നതിനായി ഒരു നിയമസംവിധാനത്തിനു ഭരണകൂടം രൂപം നൽകും.കർഷകർ നേരിടുന്ന അപകടസാധ്യതകൾ കുറയ്ക്കാനും, മെച്ചപ്പെട്ട വില ,ഗുണമേന്മ എന്നിവ ഉറപ്പാക്കാനും ഈ സംവിധാനത്തിൽ വ്യവസ്ഥകളുണ്ടാകും.

***



(Release ID: 1624337) Visitor Counter : 385