ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ




ഇതുവരെ 20,917  പേർ  രോഗമുക്തി നേടി.  രോഗമുക്തി നിരക്കിൽ വർധന ; 31.15%

Posted On: 11 MAY 2020 5:27PM by PIB Thiruvananthpuram

 

രാജ്യത്ത് ഇതുവരെ 20,917  പേർ കോവിഡ് മുക്തി നേടി.ഇതോടെ രോഗമുക്തി നിരക്ക് 31.15% ആയി ഉയർന്നു.
രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 67,152 ആയി. രാജ്യത്ത്  ഇന്നലെ മുതൽ 4,213 പേർക്ക് പുതുതായി കോവിഡ്  സ്ഥിരീകരിച്ചു.

കോവിഡിനെതിരായ പോരാട്ടത്തിൽ,പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ, രാജ്യത്തെ ആരോഗ്യവിദഗ്ധർ നൽകുന്ന സേവനത്തെയും,സാഹചര്യങ്ങളോട് അനുരൂപപ്പെട്ടുകൊണ്ട് പ്രവർത്തിക്കാൻ അവർക്കുള്ള കഴിവിനെയും കേന്ദ്ര ആരോഗ്യമന്ത്രി ഡോ .ഹർഷ് വർധൻ പ്രശംസിച്ചു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ, എന്നിവരെ  ഒറ്റപ്പെടുത്താനോ അവരെ ആക്രമിക്കാനോ  രാജ്യത്തെ ജനങ്ങൾ ശ്രമിക്കരുതെന്നും അദ്ദേഹം ഒരിക്കൽക്കൂടി അഭ്യർത്ഥിച്ചു.പകരം,പൊതുജനങ്ങൾക്കായി അവർ നൽകുന്ന സഹായങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്.കോവിഡിനെതിരായ പോരാട്ടം തുടരാൻ, രാജ്യത്തെ ഡോക്ടർമാർ,നഴ്സുമാർ,ആരോഗ്യപ്രവർത്തകർ എന്നിവർക്ക് നമ്മുടെ ആദരവും,പിന്തുണയും സഹകരണവും ആവശ്യമാണെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി,ജില്ലാതല സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ ആരോഗ്യകുടുംബക്ഷേമമന്ത്രാലയം ഇന്ന് പുറത്തിറക്കുകയുണ്ടായി.
അവ ഇതോടൊപ്പമുള്ള ലിങ്കിൽ ലഭ്യമാണ്.

https://www.mohfw.gov.in/pdf/DistrictlevelFacilitybasedsurveillanceforCOVID19.pdf


കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും,പുതിയതുമായ വിവരങ്ങൾ,മാർഗനിർദേശങ്ങൾ,എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ ,
https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും ,മറ്റു സംശയങ്ങൾ  ncov2019[at]gov[dot]in .എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.


 കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും,ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ , ടോൾ ഫ്രീ നമ്പറായ  1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .

***


(Release ID: 1623070) Visitor Counter : 164