ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
08 MAY 2020 5:55PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇന്ന് തമിഴ്നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കടുത്ത ശ്വാസകോശ അണുബാധ (എസ് എ ആര്‍ ഐ), ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖങ്ങള്‍ (ഐ എല്‍ ഐ) എന്നിവയുടെ നിര്‍ണയവും പരിശോധനയും കൃത്യമായി നടക്കുന്നുവെന്ന കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി നിര്‍ദേശിച്ചു.
വിവിധ ആശുപത്രികളില്‍ പ്ലാസിഡ് ട്രയല്‍ നടത്തുന്നതിനുള്ള നീക്കം ഐ സി എം ആര്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി രോഗമുക്തി നേടിയ വ്യക്തിയുടെ പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള രണ്ടാം ഘട്ട പരിശോധനകളാണിത്. കോവിഡ് 19 നാഷണല്‍ എത്തിക്സ് കമ്മിറ്റിയുടെ (സി.ഒ.എന്‍.ഇ.സി) അംഗീകാരം ഏപ്രില്‍ 29ന് ഇതിനു ലഭിച്ചിട്ടുണ്ട്. പ്ലാസിഡ് ട്രയലിനായി 21 സ്ഥാപനങ്ങളെയാണ് ഐ.സി.എം.ആര്‍ തെരഞ്ഞെടുത്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ അഞ്ചും ഗുജറാത്തിലെ നാലും തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ രണ്ടുവീതവും പഞ്ചാബ്, കര്‍ണാടക, തെലങ്കാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഓരോ സ്ഥാപനവുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത 216 ജില്ലകളാണുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ 42 ജില്ലകളില്‍ പുതിയ കേസുകളൊന്നും വന്നിട്ടില്ല. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ 29 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ആകെ 36 ജില്ലകളില്‍ പുതിയ കേസുകള്‍ വന്നിട്ടില്ല. കഴിഞ്ഞ 7 ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത 46 ജില്ലകളുമുണ്ട്.
ഹോട്ടലുകള്‍, ലോഡ്ജുകള്‍ മുതലായവയില്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുനിന്നു മടങ്ങുന്ന രോഗബാധിതരെയും രോഗലക്ഷണങ്ങളുള്ളവരെയും ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണിവ. വിശദാംശങ്ങള്‍ക്ക്:
https://www.mohfw.gov.in/pdf/Additionalguidelinesforquarantineofreturneesfromabroadcontactsisolationofsuspectorconfirmedcaseinprivatefacilities.pdf
രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തരായത് 16,540 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1273 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 29.36 ശതമാനമാണ്. രോഗമുക്തി നിരക്കില്‍ ആശാവഹമായ പുരോഗതിയാണുണ്ടാകുന്നത്. അതായത്, നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 3 രോഗികളില്‍ ഒരാള്‍ വീതമാണ് സുഖം പ്രാപിക്കുന്നത്. രാജ്യത്താകെ സ്ഥിരീകരിച്ചത് 56,342 കോവിഡ് രോഗികളെയാണ്. ഇന്നലെ മുതല്‍ രോഗികളുടെ എണ്ണത്തില്‍ 3390 ന്റെ വര്‍ധനയാണുണ്ടായത്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1622232)
Visitor Counter : 281
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada