പ്രധാനമന്ത്രിയുടെ ഓഫീസ്
വൈശാഖ ബുദ്ധപൂര്‍ണ്ണിമാ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
07 MAY 2020 12:34PM by PIB Thiruvananthpuram
നമസ്‌ക്കാരം!
വളരെ സന്തോഷകരമായ ബുദ്ധപൂര്‍ണ്ണിമ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോകത്താകമാനമുള്ള ബുദ്ധ ഭഗവാന്റെ അനുയായികള്‍ക്കും വളരെ സന്തോഷകരമായ വൈശാഖ് ആഘോഷം!
ഈ പുണ്യദിവസത്തില്‍ നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതും നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടാനായതും എന്റെ സൗഭാഗ്യമാണ്. മുമ്പ് പല സന്ദര്‍ഭങ്ങളിലും എനിക്ക് ഇത്തരം പല അവസരങ്ങളും ലഭിച്ചിട്ടുണ്ട്. 2015ലും 2018ലും ഡല്‍ഹിയിലും 2017 ല്‍ കൊളംബോയിലും ഈ ആഘോഷങ്ങളില്‍ ഞാനും നിങ്ങള്‍ക്കൊപ്പം ഭാഗഭാക്കായിരുന്നു.
എന്നാല്‍ ഇന്ന് സാഹചര്യം വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് നമുക്ക് മുഖാമുഖം കാണാന്‍ കഴിയുന്നില്ല.
സുഹൃത്തുക്കളെ, ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞിട്ടുണ്ട്-
मनो पुब्बं-गमा धम्मा,
मनोसेट्ठा मनोमया,
അതായത് ധര്‍മ്മം (അല്ലെങ്കില്‍ മനസിലുള്ള മതത്തിന്റെ നിലനില്‍പ്പ്) മനസ് എന്നത് പരമമാണെന്ന്. അതാണ് എല്ലാ കര്‍മ്മങ്ങളിലേക്കും നയിക്കുന്നത്. എന്നെ നിങ്ങളുമായി ബന്ധിപ്പിക്കുന്നത് മനസാണ്. അതാണ് ശാരീരികമായ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അതു തോന്നാത്തത്. നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് വലിയ സന്തോഷം നല്‍കുന്നതാണ്, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിന് യോജിച്ചതല്ല.
അകലെയാണെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പരം സംവദിക്കാനുള്ള അവസരം നമുക്ക് ലഭിക്കുന്നുണ്ട്, ഇത് സംതൃപ്തി നല്‍കുന്നതാണെന്നും ഞാന്‍ പറയുന്നു.
സുഹൃത്തുക്കളേ, ബുദ്ധിമുട്ടേറിയ അടച്ചിടലിന്റെ ഈ സാഹചര്യത്തിലും സവിശേഷ ധാര്‍മ്മിക ഗുണമുള്ള വൈശാഖ ബുദ്ധപൂര്‍ണ്ണിമ ദിവസം സംഘടിപ്പിക്കുന്നതിന് അന്താരാഷ്ട്ര ബുദ്ധമത സംഘടന അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
നിങ്ങളുടെ നൂതനാശയ പരിശ്രമങ്ങളിലൂടെ ലോകത്തിലാകെ നിന്ന് ലക്ഷക്കണക്കിന് അനുയായികള്‍ പരസ്പരം ഈ പരിപാടിയില്‍ ചേരുന്നുണ്ട്.
ലുംബിനി, ബുദ്ധഗയ, സാരാനാഥ്, കുശിനഗര്‍ എന്നിവയ്ക്ക് പുറമെ സമഗ്രമായ ആഘോഷങ്ങള്‍ ശ്രീലങ്കയിലെ അനുരാധപുര സ്തൂപത്തിലും വാസ്‌കദുവാ ക്ഷേത്രത്തിലും നടക്കുന്നുണ്ട്. ഇതെല്ലാം വളരെ സുന്ദരവുമാണ്.
ആരാധനാ പരിപാടികളുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് എല്ലായിടത്തും നടത്തുന്നതുതന്നെ ഒരു അത്ഭുതകരമായ അനുഭവമാണ്. ആഗോള കൊറോണാ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന ലോകത്താകമാനമുള്ള മുന്‍നിരപോരാളികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാവാരമായി ഈ പരിപാടി ആഘോഷിക്കാന്‍ നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഈ അനുകമ്പാപരമായ മുന്‍കൈകയ്ക്ക് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.
ഇത്തരത്തിലുള്ള സംഘടിതമായ പരിശ്രമങ്ങളിലൂടെ നമുക്ക് മാനവകുലത്തെ ഈ പ്രയാസമേറിയ വെല്ലുവിളിയില്‍നിന്നു പുറത്തുകൊണ്ടുവരാനാകുമെന്നും ജനങ്ങളുടെ പ്രതിസന്ധികള്‍ കുറയ്ക്കാനാകുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. സുഹൃത്തുക്കളെ, എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിമുട്ടുകള്‍ മാറ്റുന്നതിനുള്ള സന്ദേശവും പ്രതിജ്ഞയുമാണ് എപ്പോഴും ഇന്ത്യയുടെ നാഗരികതയ്ക്കും സംസ്‌ക്കാരത്തിനും ദിശാബോധം കാണിച്ചുതന്നിട്ടുള്ളത്. ബുദ്ധഭഗവാന്‍ ഇന്ത്യയുടെ ഈ സംസ്‌ക്കാരത്തെ കൂടുതല്‍ സമ്പന്നമാക്കി.
ബോധോദയം ഉണ്ടായതിനു ശേഷമുള്ള തന്റെ ജീവിതത്തില്‍ ഭഗവാന്‍ ബുദ്ധന്‍ മറ്റു നിരവധി ജീവനുകളെയും സമ്പന്നമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദേശം ഏതെങ്കിലും ഒരു സാഹചര്യത്തിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിലോ പരിമിതപ്പെടുന്നതല്ല.
നിരവധി സാഹചര്യങ്ങളിലൂടെയും അവസ്ഥകളിലൂടെയും സിദ്ധാര്‍ത്ഥന്റെ ജനനത്തിനും സിദ്ധാര്‍ത്ഥന്‍ ഗൗതമനായി പരിണമിക്കുന്നതിനും മുമ്പുള്ള നിരവധി നൂറ്റാണ്ടുകളില്‍ കാലത്തിന്റെ ചക്രം നമ്മെ ചുറ്റിക്കറക്കിയിട്ടുണ്ട്.
കാലം മാറി, സാഹചര്യങ്ങള്‍ മാറി, സമൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായി, എന്നാല്‍ ഭഗവാന്‍ ബുദ്ധന്റെ സന്ദേശങ്ങള്‍ തുടര്‍ച്ചയായി നമ്മുടെ ജീവിതങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബുദ്ധന്‍ എന്നത് വെറും ഒരു പേരല്ലാത്തതുകൊണ്ടും ഒരു പുണ്യചിന്തയായതുകൊണ്ടും എല്ലാ മാനവഹൃദയങ്ങളിലും സ്പന്ദിച്ചുകൊണ്ടിരിക്കുന്നതും മാനവികതയെ നയിക്കുന്നതുമായ ചിന്തയായതുകൊണ്ടുമാണ് ഇത് സാദ്ധ്യമാകുന്നത്, ബുദ്ധന്‍ എന്നാല്‍ പരിത്യാഗത്തിന്റെയും തപശ്ചര്യയുടെയും പരിധിയാണ് .
ബുദ്ധന്‍ എന്നാല്‍ സേവനത്തിന്റെയും അര്‍പ്പണത്തിന്റെയും പര്യായമാണ്. ശക്തമായ ഇച്ഛാശക്തിയുള്ള ബുദ്ധന്‍, സാമൂഹിക മാറ്റത്തിന്റെ ഉച്ചസ്ഥിതിയാണ്. സ്ഥിരോത്സാഹത്തിനും ആത്മത്യാഗത്തിനും ലോകത്തിലാകെ സന്തോഷം വ്യാപിപ്പിക്കുന്നതിനും സമര്‍പ്പിക്കപ്പെട്ടവനാണ് ബുദ്ധന്‍. നമ്മുടെ എല്ലാം സൗഭാഗ്യത്തിലേക്ക് നോക്കൂ. ഈ സമയത്ത് നമുക്ക് ചുറ്റുമുള്ള നിരവധി ആളുകള്‍ മറ്റുള്ളവരെ സേവിക്കുന്നതായി കാണാം. രോഗികളെ പരിചരിക്കുന്നു, പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു, ആശുപത്രികള്‍ വൃത്തിയാക്കുന്നു, റോഡുകളില്‍ ക്രമസമാധാനം പരിപാലിക്കുന്നു, അവരെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയിലും ഇന്ത്യക്കു പുറത്തുമുള്ള അത്തരത്തിലുള്ള ഓരോ വ്യക്തിയും ഒരു വന്ദനം അര്‍ഹിക്കുന്നു; ഒരു സ്തുത്യോപഹാരം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളെ, ഒരുകാലത്ത് ലോകത്ത് കലഹമുണ്ടായിരുന്നപ്പോള്‍, പലപ്പോഴും ദുഃഖം തോന്നിയിരുന്നപ്പോള്‍, നിരാശയും മോഹഭംഗവും വാളരെയധികം കണ്ടിരുന്നു. അന്ന് ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ വീണ്ടും കൂടുതല്‍ പ്രസക്തമായി. പ്രയാസമേറിയ സാഹചര്യങ്ങള്‍ മറികടക്കാനും അതില്‍നിന്നു പുറത്തുവരാനും മനുഷ്യന്‍ നിരന്തരം പരിശ്രമിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ക്ഷീണിക്കുന്നതു ശരിയല്ല. ഇന്ന് ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്നും പുറത്തുവരാനായി നമ്മളെല്ലാം ഒന്നിച്ചുചേര്‍ന്ന് നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയുമാണ്.
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ നാലു സത്യങ്ങള്‍-
ദയ
അനുകമ്പ
സന്തോഷത്തിലും ദുഃഖത്തിലും താല്‍പര്യമില്ലായ്മയും ഒരാളെ അയാളുടെ എല്ലാ നല്ല ഗുണങ്ങളോടെയും തെറ്റുകളോടെയും അംഗീകരിക്കുക-ഈ സത്യങ്ങള്‍ ഭാരതഭൂമിക്ക് ഇപ്പോഴും പ്രചോദനം പകര്‍ന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിനകത്തും ലോകത്താകെയും ഇന്നും ഇന്ത്യ ഒരു വ്യത്യാസവുമില്ലാതെ നിസ്വാര്‍ത്ഥതമായി ദുരിതത്തിലായ വ്യക്തികളോടൊപ്പം ഉറച്ചുനില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം.
ലാഭത്തിനും നഷ്ടത്തിനും കഴിവുള്ളതിനും കഴിവില്ലാത്തതിനുമപ്പുറത്ത് നമ്മെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയുടെ കാലം മറ്റുള്ളവര്‍ക്കു കഴിയുന്നത്ര സഹായ ഹസ്തം നീട്ടുന്നതിന് ഉള്ളതാണ്.
അതിനാലാണ് ഈ ബുദ്ധിമുട്ടേറിയ സമയത്ത് ലോകത്തെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സ്മരിക്കുന്നതും. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു അവസരവും ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടുമില്ല.
ഇന്ന്, ഇന്ത്യ ഓരോ ഇന്ത്യാക്കാരന്റെയും ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയും തുല്യഗൗരവത്തോടെ ആഗോള ഉത്തരവാദിത്വങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ട്.
സുഹൃത്തുക്കളെ, ഭഗവാന്‍ ബുദ്ധന്റെ ഓരോ വാക്കും ഓരോ പ്രഭാഷണവും മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിജഞാബദ്ധതയെ ദൃഢീകരിക്കുകയാണ്. ഇന്ത്യയുടെ ജ്ഞാനോദയത്തിന്റേയും ഇന്ത്യയിലെ ആത്മസാക്ഷാത്കാരത്തിന്റേയും പ്രതീകാത്മകതയാണ് ബുദ്ധന്‍. ഈ ആത്മസാക്ഷാത്കാരത്തിലൂടെ ഇന്ത്യ ഇപ്പോഴും തുടര്‍ന്നും ലോകമാകെയുള്ള മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കും. ഇന്ത്യയുടെ പുരോഗതി എല്ലായ്പ്പോഴും ലോകത്തിന്റെ പുരോഗതിക്ക് സഹായകരവുമാണ്.
സുഹൃത്തുക്കളെ, കാലത്തിനനുസരിച്ച് നമ്മുടെ വിജയത്തിന്റെ അളവും ലക്ഷ്യവും മാറിക്കൊണ്ടിരിക്കും. എന്നാല്‍ നമ്മള്‍ എപ്പോഴും മനസില്‍ സൂക്ഷിക്കുന്നത് നിരന്തരസേവനത്തിലൂടെ നമ്മുടെ പ്രവര്‍ത്തനം തുടരുകയെന്നതാണ്. മറ്റുള്ളവരോട് എപ്പോഴാണോ അനുകമ്പയുണ്ടാകുന്നത്; അനുകമ്പയും സേവനത്തിനുള്ള മനസും നമ്മെ കൂടുതല്‍ ശക്തരാക്കും. നിങ്ങള്‍ക്ക് ഏതു വലിയ വെല്ലുവിളിയും മറികടക്കാന്‍ കഴിയുകയും ചെയ്യും.
सुप्प बुद्धं पबुज्झन्ति, सदा गोतम सावका , അതായത്, ആരാണോ മനുഷ്യകുലത്തിന്റെ സേവനത്തിനായി എല്ലായ്പ്പോഴും അതായത്, രാത്രിയിലും പകലും ഏര്‍പ്പെട്ടിരിക്കുന്നത് അവരാണ് ബുദ്ധന്റെ യഥാര്‍ത്ഥ അനുയായികള്‍. ഈ ഊര്‍ജ്ജം നമ്മുടെ ജീവിതത്തെ പ്രകാശമാനമാക്കുകയും അതിന്റെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.
ഇതോടുകൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം നന്ദി പ്രകാശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ നിങ്ങള്‍ നിങ്ങളെ, നിങ്ങളുടെ കുടുംബത്തെ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തില്‍ ശ്രദ്ധപുലര്‍ത്തിക്കൊണ്ടു സ്വയം സംരക്ഷിക്കുകയും മറ്റുള്ളവരെ കഴിയുന്നത്ര സഹായിക്കുകയും ചെയ്യുക.
എല്ലാവരുടെയും ആരോഗ്യം നന്നായിരിക്കട്ടെ, ഈ ആഗ്രഹത്തോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി സര്‍വ മംഗളം!
***
(Release ID: 1622027)
Visitor Counter : 355
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada