പ്രധാനമന്ത്രിയുടെ ഓഫീസ്
2020 മേയ് ഏഴിനു നടക്കുന്ന ബുദ്ധപൂര്‍ണിമ സംബന്ധിച്ച വിര്‍ച്വല്‍ വൈശാഖ് ആഗോള ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നിര്‍വഹിക്കും
Posted On:
06 MAY 2020 8:45PM by PIB Thiruvananthpuram
2020 മേയ് ഏഴിനു നടക്കുന്ന ബുദ്ധപൂര്‍ണിമ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന ആഗോള ബൗദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷനു(ഐ.ബി.സി.)മായി സഹകരിച്ച് വിര്‍ച്വല്‍ പ്രാര്‍ഥന സംഘടിപ്പിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ബൗദ്ധ സംഘങ്ങളുടെ പരമോന്നത തലവന്‍മാര്‍ പങ്കെടുക്കും.
രാവിലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
ആഗോള തലത്തില്‍ കോവിഡ്- 19 മഹാവ്യാധി പടര്‍ന്ന സാഹചര്യത്തില്‍ ബുദ്ധപൂര്‍ണിമ വിര്‍ച്വല്‍ വൈശാഖ ദിനാഘോഷമായി നടത്തുകയാണ്.
കോവിഡ്- 19ന് ഇരകളാകപ്പെടുകയും മഹാവ്യാധിക്കെതിരെ മുന്‍നിരയില്‍നിന്നു പോരാടുകയും ചെയ്തവരെ ആദരിച്ചുകൊണ്ടാണു ചടങ്ങു സംഘടിപ്പിക്കുന്നത്.
മറ്റു പ്രശസ്ത ബൗദ്ധ കേന്ദ്രങ്ങളില്‍നിന്നുള്ളതിനൊപ്പം നേപ്പാള്‍ ലുംബിനിയിലെ സേക്രഡ് ഗാര്‍ഡന്‍, ഇന്ത്യയിലെ ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം, ഇന്ത്യയിലെ സാരാനാഥിലെ മുല്‍ഗന്ധ കുടി വിഹാരം, ഇന്ത്യയിലെ കുശിനഗറിലുള്ള പരിനിര്‍വണ സ്തൂപം, ശ്രീലങ്കയിലെ വിശുദ്ധവും ചരിത്രപരവുമായ അനുരാധപുര സ്തൂപത്തിനടുത്തുള്ള റുവാന്‍വെലി മഹാ ശേയ, നേപ്പാളിലെ ബൗദ്ധനാഥ്, സ്വയംഭൂ, നമോ സ്തൂപം എന്നിവിടങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ലൈവ്‌സ്ട്രീം ചെയ്യും.
സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി ശ്രീ. പ്രഹ്ലാദ് സിങ് പട്ടേലും ന്യൂനപക്ഷ ക്ഷേമ-യുവജനകാര്യ-കായിക മന്ത്രി ശ്രീ. കിരണ്‍ റിജിജുവും ചടങ്ങില്‍ സംബന്ധിക്കും.
വൈശാഖ ബുദ്ധ പൂര്‍ണിമ തഥാഗത ഗൗതമ ബുദ്ധന്റെ ജനനം, ബോധോദയം, മഹാപര്‍നിര്‍വാണം എന്നിവ നടന്ന, മൂന്നു വിധത്തില്‍ അനുഗൃഹീതമായ ദിനമെന്നാണു കരുതിപ്പോരുന്നത്.
****
(Release ID: 1621830)
Read this release in:
Punjabi
,
Marathi
,
Assamese
,
Bengali
,
English
,
Urdu
,
Hindi
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada