PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 06.05.2020
Posted On:
06 MAY 2020 6:44PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്തെ 49,391 കോവിഡ്-19 രോഗികളില്‍ 14,183 പേര്‍ രോഗവിമുക്തരായി. രോഗവിമുക്തി നിരക്ക് 28.72 ശതമാനം
ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 2958 പുതിയ കോവിഡ് 19 കേസുകള്‍
വാക്‌സിന്‍ വികസനം, മരുന്ന് കണ്ടെത്തല്‍, രോഗനിര്‍ണ്ണയം, പരിശോധന തുടങ്ങിയവയിലെ ഇന്ത്യയുടെ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ 39 കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് 34,800 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു.
ലോക്ഡൗണ്‍ കാലഘട്ടത്തിലെ പ്രതിബദ്ധതകള്‍ നിറവേറ്റിയ ശേഷവും ആവശ്യത്തിന് സ്റ്റോക്കുമായി എഫ്‌സിഐ
മറ്റ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെയും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെയും യാത്ര സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ്ഗരേഖ പുറത്തിറക്കി; വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ നാവിക സേന സമുദ്രസേതു ഓപ്പറേഷന് തുടക്കമിട്ടു
ലാന്‍ഡ് ഫോണ്‍ - ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ആരോഗ്യ സേതു ഐ വി ആര്‍ എസ് സേവനം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: രാജ്യത്തെ കോവിഡ്-19 രോഗികളുടെ വിമുക്തി നിരക്ക് 28.72 ശതമാനമായി വര്‍ദ്ധിച്ചു. 49,391 രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 14,183 പേര്‍ രോഗവിമുക്തി നേടി. ഇന്നലെ മുതല്‍ പുതുതായി 2958 കോവിഡ് കേസുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621216
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ്-19 പ്രതിരോധ നടപടികള്‍ ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അവലോകനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621455
കൊറോണ വാക്‌സിന്‍ വികസനം, മരുന്ന് കണ്ടെത്തല്‍, രോഗനിര്‍ണ്ണയം, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട കര്‍മ്മ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621317
പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ; ഇതുവരെയുള്ള പുരോഗതി: കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക് ഡൗൺ ജനങ്ങൾക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ, മാർച്ച് 26 നു പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് അവതരിപ്പിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621319
മറ്റ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെയും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെയും യാത്ര സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗ്ഗരേഖ പുറത്തിറക്കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621290
വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ നാവിക സേന സമുദ്രസേതു ഓപ്പറേഷന് തുടക്കമിട്ടു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621256
കോവിഡ് 19 മൂലം ഇന്ത്യയില്‍ കുടുങ്ങി പോയ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിദേശ വിമാനയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ തീയതി മുതല്‍ 30 ദിവസത്തേക്ക് ചില കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621287
ഇന്ത്യയില്‍ നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള രാജ്യാന്തര വിമാന യാത്രയ്ക്കുള്ള നിരോധനം പിന്‍വലിക്കും വരെ ചില വിഭാഗങ്ങളൊഴികെയുള്ള എല്ലാ വിദേശികള്‍ക്കും അനുവദിച്ച വിസകള്‍ റദ്ദാക്കിയിരിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621285
ഇന്ത്യയില്‍ നിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള രാജ്യാന്തര വിമാന യാത്രയ്ക്കുള്ള നിരോധനം പിന്‍വലിക്കും വരെ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ലൈഫ് ലോങ് വിസ സൗകര്യവും നിര്‍ത്തി വച്ചത് തുടരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621283
ലോക്ഡൗണ്‍ കാലഘട്ടത്തിലെ പ്രതിബദ്ധതകള്‍ നിറവേറ്റിയ ശേഷവും ആവശ്യത്തിന് സ്റ്റോക്കുമായി എഫ്‌സിഐ രാം വിലാസ് പാസ്വാന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621259
2020-21 റാബി സീസണിലെ പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു, ഗോതമ്പ് എന്നിവയുടെ സംഭരണം പുരോഗമിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621222
ലാന്‍ഡ് ഫോണ്‍ - ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ആരോഗ്യ സേതു ഐ വി ആര്‍ എസ് സേവനം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊടുത്ത ആരോഗ്യ സേതു ആപ്പില്‍ ഇനി ഐ വി ആര്‍ എസ് (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം) സേവനവും. ഫീച്ചര്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621368
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ശ്രീ അന്റോണിയോ കോസ്റ്റയും ടെലിഫോണില്‍ സംസാരിച്ചു. ലോക്ഡൗണ്‍ നിമിത്തം പോര്‍ച്ചുഗലില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ കാലാവധി നീട്ടിക്കൊടുത്തത്തിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1621248
കോവിഡ്-19 അനുബന്ധ ഡ്രോണ്‍ ഓപ്പറേഷനുകള്‍ക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഗരുഡ പോര്‍ട്ടലിലൂടെ ഇളവ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621250
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ക്കു പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി: രാജ്യത്തെ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് ഗവണ്‍മെന്റിനു പൂര്‍ണ ധാരണയുണ്ടെന്നും അവ മറികടക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ, എം.എസ്.എം.ഇ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി പറഞ്ഞു. ബസ്, കാര്‍ ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621376
അവശ്യ മരുന്നുകള്‍ രാജ്യമെമ്പാടും എത്തിക്കുന്നതിന് ലൈഫ് ലൈന്‍ ഉഡാനു കീഴില്‍ പറന്നത് 465 ഫ്‌ളൈറ്റുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=16213409
ഇപിഎഫ്‌ഒ തൊഴിലുടമകൾക്കായി ഇപിഎഫ് നടപടിക്രമം ലഘൂകരിക്കുന്നതിനായി ഇ-സൈൻ ലഭ്യമാക്കുന്നതിന് ഇ മെയിൽ സംവിധാനം ഏർപ്പെടുത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621380
വീഡിയോ കോൺഫറൻസിങ്ങിലൂടെയോ ഓഡിയോ വിഷ്വൽ മാർഗത്തിലൂടെയോ വാർഷിക പൊതുയോഗങ്ങൾ നടത്താൻ കമ്പനികൾക്ക് അനുവാദം: 2019 ഡിസംബർ 31 ന് സാമ്പത്തിക വർഷം അവസാനിച്ച കമ്പനികൾക്ക് 2020 സെപ്റ്റംബർ 30 നകം വാർഷിക പൊതുയോഗങ്ങൾ നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) 21.04.2020 ലെ ജനറൽ സർക്കുലർ നമ്പർ 18/2020 പ്രകാരം അനുമതി നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621265
ഡല്‍ഹിയിലെ മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ പ്രതിരോധത്തെയും നിയന്ത്രണത്തെയും കുറിച്ച് നടന്ന ഉന്നത തല യോഗത്തില്‍ ഡോ ഹര്‍ഷ് വര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621267
ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പാര്‍സല്‍ ട്രെയിനുകളില്‍ കൊണ്ടു പോയത് 54,292 ടണ്‍ സാധനങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621440
കോവിഡ് 19 റാപിഡ് ടെസ്റ്റ് കിറ്റ് വികസനം സിഎസ്‌ഐആര്‍ ഐജിഐബിയും ടാറ്റ സണ്‍സുമായി ധാരണാപത്രം ഒപ്പ് വച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1621254
PIB FACTCHECK


****
(Release ID: 1621828)
Visitor Counter : 270
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada