ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങൾ
Posted On:
05 MAY 2020 5:44PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 5, 2020
കോവിഡ് 19 ന്റെ പ്രതിരോധം, നിയന്ത്രണം, രോഗീപരിപാലനം എന്നിവയ്ക്കായി കേന്ദ്ര ഗവൺമെന്റ് സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളുമായി ചേർന്ന് നിരവധി നടപടികൾ കൈക്കൊള്ളുന്നു. നടപടികൾ പതിവായി അവലോകനം ചെയ്യുകയും ഉന്നത തലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നു.
പതിനാലാമത് മന്ത്രിതലസമിതിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ്വർധൻ അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും കോവിഡ് 19 ന്റെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി സ്വീകരിച്ച നടപടികൾ യോഗം വിശദമായി വിലയിരുത്തി. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, മാസ്ക്, വെന്റിലേറ്റർ, മരുന്ന്, മറ്റ് അവശ്യ ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതയും ലഭ്യതയും മന്ത്രിതലസമിതി അവലോകനം ചെയ്തു. ആരോഗ്യസേതു ആപ്പിന്റെ പ്രവർത്തനക്ഷമത, ഫലപ്രാപ്തി എന്നിവയും മന്ത്രിതലസമിതിക്കു മുമ്പിൽ അവതരിപ്പിക്കപ്പെട്ടു.
കോവിഡ് ഇതര ചികിത്സാ മേഖലകളിലെയും കോവിഡ് ഇതര ആശുപത്രികളിലും കോവിഡ് ബ്ലോക്കുകളുള്ള ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർക്കും മറ്റുള്ള ജീവനക്കാർക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് 2020 മാർച്ച് 24 ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേയാണ് നിർദേശം.
ആശുപത്രിയുടെ വിവിധ മേഖലകളായ ഒപിഡി, ഡോക്ടർമാരുടെ മുറികൾ, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയ്ക്ക് വിവിധ തലത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ മാർഗനിർദേശങ്ങൾ: https://www.mohfw.gov.in/pdf/AdditionalguidelinesonrationaluseofPersonalProtectiveEquipmentsettingapproachforHealthfunctionariesworkinginnonCOVIDareas.pdf ൽ ലഭ്യമാണ്.
2020 ഏപ്രിൽ 14 ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അവശ്യേതര ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രോഗപ്രതിരോധം, മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഡയാലിസിസ്, ക്യാൻസർ, പ്രമേഹം, ടിബി എന്നിവയുടെ ചിൽകിത്സയും, രക്തദാന സേവനങ്ങളും, എന്നിവയ്ക്ക് വിവിധ സോണുകളിൽ നൽകിയിട്ടുള്ള ഇളവുകൾ അനുസരിച്ഛ്, ഗവൺമെന്റ്, സ്വകാര്യ ആശുപത്രികളിൽ നൽകേണ്ടതാണ്.
ഇതുവരെ 12,726 പേർ കോവിഡ് മുക്തമായി. മൊത്തം വിമുക്തി നിരക്ക് 27.41% ആയി.
സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇപ്പോൾ 46,433 ആണ്. ഇന്നലെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ 3,900 വർദ്ധന ഉണ്ടായി. ഇതുവരെ ആകെ 1568 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്നലെ മുതൽ 195 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വർധന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, സമ്പർക്കം കണ്ടുപിടിക്കൽ, രോഗ സ്ഥിരീകരണം, ആരോഗ്യ പരിപാലനം എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശമുണ്ട്.
കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും നവീനമായതുമായ മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയ്ക്ക് https://www.mohfw.gov.in/ വെബ്സൈറ്റ് സന്ദര്ശിക്കുക.
കോവിഡു സംബന്ധമായ സാങ്കേതിക അന്വേഷണങ്ങള്ക്കു technicalquery.covid19[at]gov[dot]in എന്ന ഇ മെയിലിലും മറ്റു ചോദ്യങ്ങള്ക്കു ncov2019[at]gov[dot]in എന്ന ഇ മെയിലിലും ബന്ധപ്പെടാവുന്നതാണ്.
കോവിഡ് - 19 സംശയങ്ങള്ക്ക് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ് ലൈന്‍ നമ്പര്‍ +911123978046, അല്ലെങ്കില്‍ 1075ല്‍ വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്‍ നമ്പറുകളുടെ പട്ടികയ്ക്ക് https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.എന്ന ലിങ്ക് സന്ദര്ശിക്കുക.
Press Information Bureau,
(Release ID: 1621296)
Visitor Counter : 211
Read this release in:
Punjabi
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Kannada