ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

കോവിഡ്‌ 19 ന്റെ  പശ്ചാത്തലത്തിൽ ഗോത്രവിഭാഗ കരകൗശലത്തൊഴിലാളികളുടെ ഉപജീവനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കും

Posted On: 04 MAY 2020 1:45PM by PIB Thiruvananthpuram

 

ഗോത്ര വിഭാഗത്തിൽപ്പെടുന്ന കരകൗശലത്തൊഴിലാളികൾ നേരിടുന്ന ദുരിതപൂർണമായ പ്രയാസങ്ങളുടെ വെളിച്ചത്തിൽ, ഗോത്രവിഭാഗക്കാർക്കും  കരകൗശലത്തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി അടിയന്തര നടപടികൾ സ്വീകരിക്കും. ‘ഇൻസ്‌റ്റിറ്റ്യൂഷനൽ സപ്പോർട്ട്‌ ഫോർ ഡവലപ്‌മെന്റ്‌ ആൻഡ്‌  മാർക്കറ്റിങ്ങ്‌ ഓഫ്‌ ട്രൈബൽ പ്രൊഡക്‌ട്‌സ്‌’  എന്ന പദ്ധതി പ്രകാരം ചെറുകിട വന ഉൽപാദന വസ്തുക്കളുടെ താങ്ങുവില ഗോത്ര വർഗമന്ത്രാലയം ഇതിനകം ഉയർത്തിയിട്ടുണ്ട്‌. ഈ പദ്ധതിക്കു കീഴിലുള്ള ട്രൈഫെഡ്‌ (  ട്രൈബൽ കോപ്പറേറ്റീവ്‌ മാർക്കറ്റിങ്ങ്‌ ഡവലപ്‌മെന്റ്‌ ഫെഡറേഷൻ)  ഏകദേശം 10 ലക്ഷം ഗോത്ര കരകൗശല കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ 30 ദിവസമായി  രാജ്യവ്യാപകമായി ലോക്ക്‌ ഡൗണായതിനാൽ, ഗോത്രവർഗ കരകൗശലത്തൊഴിലാളികളുടെ എല്ലാ വാണിജ്യ പ്രവൃത്തികളും നിലച്ചു. വിൽപ്പനയില്ലാത്തതിനാൽ നിലവിലുള്ള വലിയ ശേഖരണം  കുടുങ്ങിക്കിടക്കുന്നു.

a) വിറ്റുപോകാത്തവ വാങ്ങൽ:

ഗോത്രവർഗ കുടുംബങ്ങൾക്ക് ആശ്വാസം ഉറപ്പുവരുത്തുന്നതിനായി,  ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന ഗോത്രവർഗ  കരകൗശലത്തൊഴിലാളികളിൽ നിന്ന് ലഭ്യമായ സ്റ്റോക്ക് വാങ്ങാൻ ഗോത്രവർഗ മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്തുടനീളമുള്ള ഗോത്രവർഗകരകൗശലത്തൊഴിലാളികളിൽ നിന്ന് 23 കോടി രൂപയുടെ മൂല്യമുള്ള ഗോത്ര ഉൽ‌പന്നങ്ങൾ വാങ്ങാൻ ട്രൈഫെഡ്‌ പദ്ധതിയിടുന്നു.
കൂടാതെ, ട്രൈഫെഡ്‌ വ്യവസായ ഫെഡറേഷനുകളും പ്രമുഖ വൻകിടകന്പനികളുമായും വ്യാപാര സംഘടനകളുമായും വീഡിയോ കോൺഫറൻസ്‐ വെബിനാറുകളിലൂടെയും ചർച്ചകളിലൂടെയും ഗോത്രവർഗ കരകൗശലത്തൊഴിലാളികളുടെ സ്റ്റോക്ക് വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നു.

b) ഗോത്രവർഗ കരകൗശലത്തൊഴിലാളികൾക്ക്‌ പ്രതിമാസറേഷൻ
ഗോത്രവർഗ കരകൗശലത്തൊഴിലാളികൾക്ക്‌  ആശ്വാസം നൽകുന്നതിനായി,  ട്രൈഫെഡ്‌  ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനുമായി ചേർന്ന് അവരുടെ ‘സ്‌റ്റാൻഡ്‌ വിത്ത്‌ ഹ്യുമാനിറ്റി’
കാമ്പെയ്‌നിൽ  ‘സ്റ്റാൻഡ് വിത്ത് ട്രൈബൽ ഫാമിലിസ്’ എന്ന പദ്ധതി  ഉൾപ്പെടുത്തി ഇന്ത്യയിലുടനീളമുള്ള ഗോത്ര കുടുംബങ്ങൾക്ക് 1000 രൂപ വിലമതിക്കുന്ന റേഷൻ കിറ്റുകൾ വിതരണം ചെയ്യും.

c) ചെറുകിട കരകൗശലത്തൊഴിലാളികൾക്ക് പ്രവർത്തന മൂലധനം

ഗോത്രവർഗ കരകൗശലത്തൊഴിലാളികൾക്ക്‌ ചെറുകിട വായ്‌പ നൽകുന്നതിന്‌  വായ്‌പ നിബന്ധനകൾ  അനുകൂലമാക്കുന്നതിനായി ട്രൈഫെഡ്‌ ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നുണ്ട്‌.

d) ഗോത്രവർഗമേഖലകളിൽ മാസ്ക്‌, സോപ്പ്‌, കയ്യുറ, സ്വയരക്ഷാ കിറ്റ്‌

ഗോത്രവർഗ കരകൗശലത്തൊഴിലാളികൾക്കും ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ഗോത്രവർഗ ഗുണഭോക്താക്കൾക്ക് യഥാക്രമം  പത്തുലക്ഷം  മാസ്കുകൾ, സോപ്പുകൾ, കയ്യുറകൾ, 20,000 സ്വയരക്ഷാ  കിറ്റുകൾ എന്നിവ നൽകാൻ ട്രൈഫെഡ്‌ ഉദ്ദേശിക്കുന്നു.


**



(Release ID: 1620927) Visitor Counter : 173