പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിദ്യാഭ്യാസ മേഖലയെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു 

Posted On: 01 MAY 2020 9:45PM by PIB Thiruvananthpuram


ദേശീയ വിദ്യാഭ്യാസ നയം(എന്‍.ഇ.പി.) ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യോഗം വിളിച്ചുചേര്‍ത്തു. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍, വിദ്യാഭ്യാസ പോര്‍ട്ടലുകള്‍, വിദ്യാഭ്യാസ ചാനലുകളില്‍ ക്ലാസ് തിരിച്ചുള്ള സംപ്രേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക വഴി പഠനം മെച്ചപ്പെടുത്തണമെന്നു യോഗം ചൂണ്ടിക്കാട്ടി. 


എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കിയും ബഹുഭാഷകളോടു കൂടിയതും 21ാം നൂറ്റാണ്ടിന് ആവശ്യമായ നൈപുണ്യത്തോടു കൂടിയതും കായിക, കലാ, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതും ആക്കുകവഴി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്‍മ വര്‍ധിപ്പിച്ചും വിദ്യാഭ്യാസത്തിനു പൊതു സ്വഭാവം കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കി. സ്‌കൂള്‍ തലത്തിലും ഉന്നത തലത്തിലുമുള്ള വിദ്യാഭ്യാസത്തിനു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴിയും ടിവി ചാനലുകളും റേഡിയോകളും പോഡ്കാസ്റ്റുകളും വഴിയുമുള്ള വിദ്യാഭ്യാസത്തെ കുറിച്ചു വിശദമായ ചര്‍ച്ച നടന്നു. പഠനം ഫലപ്രദവും അതേസമയം, എല്ലാവര്‍ക്കും ലഭ്യമാകുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിലും ധര്‍മത്തിലും വേരൂന്നിയതും സമകാലികവും ആക്കുക വഴി ഉന്നതവിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കുന്നതു ചര്‍ച്ച ചെയ്യപ്പെട്ടു. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാനപരമായ സാക്ഷരതയും കണക്കും, കാലികമായ ബോധനശാസ്ത്രം എന്നിവ ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യം സംരക്ഷിക്കപ്പെടുംവിധവും അതോടൊപ്പം വിദ്യാഭ്യാസം വൈകാതെ തൊഴില്‍ലഭ്യത ഉറപ്പാക്കുന്നതും ആവേണ്ടതിനാണ് ഊന്നല്‍ നല്‍കപ്പെട്ടത്. 


എല്ലാവര്‍ക്കും മേന്‍മയാര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കുക വഴി സജീവമായ അറിവുള്ള സമൂഹം സൃഷ്ടിക്കുന്നതിനായുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ഇന്ത്യയെ 'ആഗോള വിജ്ഞാന സൂപ്പര്‍ പവറാ'ക്കാന്‍ തീരുമാനിച്ചു. 


ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിര്‍മിത ബുദ്ധി ഉള്‍പ്പെടെ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും. 


(Release ID: 1620285) Visitor Counter : 2025