ആഭ്യന്തരകാര്യ മന്ത്രാലയം

ലോക്ക് ഡൗണിനെത്തുടര്‍ന്ന് പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് 

Posted On: 01 MAY 2020 4:47PM by PIB Thiruvananthpuram


കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താനനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലം ഉത്തരവ് പുറത്തിറക്കി. അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്ടുപോയ നിരവധി പേരെ  പ്രത്യേക ട്രെയിനുകളില്‍ സ്വന്തം നാടുകളില്‍ എത്തിക്കാനാണ് ഉത്തരവില്‍ റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റെയില്‍വേ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ടിക്കറ്റ് വില്‍പ്പന, സ്റ്റേഷനുകള്‍,  പ്ലാറ്റ്ഫോമുകള്‍, ട്രെയിനുകള്‍ എന്നിവയില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മറ്റ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ച ഔദ്യോഗിക രേഖ ഈ ലിങ്കില്‍ ലഭ്യമാണ് : https://static.pib.gov.in/WriteReadData/userfiles/MHA%20Order%2001.05.2020%20%20Special%20Trains%20for%20Stranded%20Persons.jpeg  



(Release ID: 1620056) Visitor Counter : 259