പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി സമഗ്രമായ യോഗം നടത്തി
Posted On:
30 APR 2020 4:59PM by PIB Thiruvananthpuram
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയ്ക്ക് വളര്‍ച്ച നല്‍കുന്നതിനായി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായും അതോടൊപ്പം പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് സമഗ്രമായ യോഗം നടത്തി.
രാജ്യത്ത് നിലവിലുള്ള വ്യാവസായിക ഭൂമികളില്‍/പ്ലോട്ടുകളില്‍/എസ്‌റ്റേറ്റുകളില്‍ 'പ്ലഗ് ആന്റ് പ്ലേ' അടിസ്ഥാനസൗകര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി വികസിപ്പിക്കുന്നതിനേയും കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു നിക്ഷേപകർക്ക് സഹായകരമായ നടപടികൾ സ്വീകരിക്കണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ട സഹായം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലേക്ക് വിവിധ നിഷേപങ്ങള്‍ അതിവേഗരീതിയില്‍ കൊണ്ടുവരുന്നതിനും ഇന്ത്യന്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട വിവിധ തന്ത്രങ്ങള്‍ ചര്‍ച്ചചെയ്തു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും കുടുതല്‍ പ്രത്യേകതാല്‍പര്യമെടുക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനുമുള്ള വിശദമായ ചര്‍ച്ചകളും നടന്നു.
വിവിധ മന്ത്രാലയങ്ങള്‍ തുടക്കം കുറിച്ച പരിഷ്‌ക്കണ മുന്‍കൈകള്‍ തടസമില്ലാതെ തുടരുമെന്നും നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തേയും വ്യവസായിക വളര്‍ച്ചയേയും തടയുന്ന തരത്തിലുള്ള തടസങ്ങളെ ഒഴിവാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്നതും ചര്‍ച്ചചെയ്തു.
കേന്ദ്ര ധനകാര്യമന്ത്രി, ആഭ്യന്തര മന്ത്രി, വാണിജ്യ വ്യവസായമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും ഇന്ത്യാ ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
(Release ID: 1619651)
Visitor Counter : 233
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada