രാസവസ്തു, രാസവളം മന്ത്രാലയം

ലോക്ക് ഡൗണിനിടയിലും രാജ്യത്ത് രാസവളങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പന

Posted On: 28 APR 2020 5:08PM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 28, 2020


ലോക്ക് ഡൗണിനിടയിലും രാജ്യത്ത് രാസവളങ്ങളുടെ റെക്കോര്ഡ് വില്പ്പന നടത്തി കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയം. ഇക്കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ 22 വരെയുള്ള കാലയളവില്,‍ 10.63 ലക്ഷം മെട്രിക് ടണ്രാസവളമാണ് കര്ഷകര്ക്ക് നേരിട്ട് വില്പന നടത്തിയത്.
കഴിഞ്ഞ വര്ഷം ഇതേ കാലയളവില്വില്പന നടത്തിയ 8.02 ലക്ഷം മെട്രിക് ടണ്വളത്തേക്കാള്‍ 32 ശതമാനം കൂടുതലാണ് ഇത്. ഇതേ കാലയളവില്രാജ്യത്തെ ഡീലര്മാര്‍ 15.77 ലക്ഷം മെട്രിക് ടണ്വളം വാങ്ങി. കഴിഞ്ഞ വര്ഷം ഇത് 10.79 ലക്ഷം മെട്രിക് ടണ്ണായിരുന്നു.

കോവിഡ് 19 മഹാമാരിയെ തുടര്ന്ന് രാജ്യത്ത് ലോക്ക് ഡൗണ്ഏര്പ്പെടുത്തേണ്ടി വന്നിട്ടും രാസവള ഉല്പാദനവും വിതരണവും സുഗമമായി നടന്നു. വരാനിരിക്കുന്ന ഖാരിഫ് വിള സീസണില്കൃഷിക്കാര്ക്ക് രാസവളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി രാസവസ്തു-രാസവള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നത്.

രാജ്യത്ത് രാസവളങ്ങളുടെ ലഭ്യതയുടെ

പ്രശ്നമില്ലെന്ന് കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. സംസ്ഥാന സര്ക്കാരുകളുടെ പക്കല്രാസവളങ്ങളുടെ മതിയായ സ്റ്റോക്കുണ്ട്. സംസ്ഥാന കൃഷി മന്ത്രിമാരുമായി ബന്ധപ്പെട്ട്, കേന്ദ്രം ഇക്കാര്യം ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്രാജ്യത്തെ കാര്ഷികമേഖലയെ ബാധിക്കാതിരിക്കാന്കേന്ദ്രസര്ക്കാര്അവശ്യവസ്തു നിയമപ്രകാരം രാസവള നിര്മാണ ഫാക്ടറികള്ക്ക് പ്രവര്ത്തനാനുമതി നല്കിയിട്ടുണ്ട്.



(Release ID: 1619072) Visitor Counter : 184