കൃഷി മന്ത്രാലയം

ലോക്ക്‌ഡൗണിലും രാജ്യത്ത് ഗോതമ്പ് വിളവെടുപ്പ് കാര്യക്ഷമം

Posted On: 28 APR 2020 1:34PM by PIB Thiruvananthpuram



ന്യൂഡൽഹിഏപ്രിൽ 28, 2020

ലോക്ക്ഡൗണിനിടയിലും രാജ്യത്തുടനീളം ഗോതമ്പ് വിളവെടുപ്പ് വളരെ കാര്യക്ഷമതയോടെ നടക്കുന്നു. 2020 ലെ ഖാരിഫ് വിളവെടുപ്പും മെതിക്കലും സംബന്ധിച്ച്‌ കേന്ദ്ര കൃഷികർഷകക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക നടപടിക്രമങ്ങൾ കർഷകരും തൊഴിലാളികളും പാലിച്ചു കൊണ്ടാണ് വിളവെടുപ്പ് പുരോഗമിക്കുന്നത്കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി കേന്ദ്ര കൃഷികർഷകക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക  നടപടി ക്രമങ്ങൾ പുറത്തിറക്കിയിരുന്നു.

സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 98 മുതൽ 99 ശതമാനം ഗോതമ്പ് മധ്യപ്രദേശിലും, 92 മുതൽ 95 ശതമാനം രാജസ്ഥാനിലും, 85 മുതൽ 88 ശതമാനം  ഉത്തർപ്രദേശിലും, 55 മുതൽ 60 ശതമാനം ഹരിയാനയിലും, 60 മുതൽ 65 ശതമാനം പഞ്ചാബിലും, വിളവെടുത്തുമറ്റ് സംസ്ഥാനങ്ങളിൽ 87 മുതൽ 88 ശതമാനവും വിളവെടുത്തു.


2020–-21 റാബി സീസണിൽ മിനിമം താങ്ങുവിലയിൽ പ്രൈസ് സപ്പോർട്ട് സ്കീം (പിഎസ്എസ്പദ്ധതി പ്രകാരം കർഷകരിൽ നിന്ന് പയറുവർഗ്ഗങ്ങളും എണ്ണക്കുരുക്കളും വാങ്ങുന്നത് കർണാടകംആന്ധ്രാപ്രദേശ്തെലങ്കാനരാജസ്ഥാൻമഹാരാഷ്ട്രഉത്തർപ്രദേശ്ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പുരോഗമിക്കുകയാണ്‌.

ദേശീയ ഹോർട്ടികൾച്ചർ ബോർഡ് (NHB) രാജ്യത്തൊട്ടാകെയുള്ള 618 എൻഎച്ച്ബി അംഗീകൃത നഴ്സറികളിൽ നിന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യമായ നടീൽ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് വിവരങ്ങൾ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകൾഎൻഎച്ച്ബി സംസ്ഥാന ഓഫീസുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വിതരണം ചെയ്തുവരാനുള്ള നടീൽ കാലത്ത്‌ കർഷകർക്ക് ഇഷ്ടമുള്ള നടീൽ വസ്തുക്കൾ ശേഖരിക്കുന്നതിനായി എൻഎച്ച്ബി  വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ (www.nhb.gov.inഅപ്ലോഡ് ചെയ്തിട്ടുണ്ട്‌.



(Release ID: 1618926) Visitor Counter : 109