പ്രധാനമന്ത്രിയുടെ ഓഫീസ്‌

റമസാന്‍ മാസാരംഭത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Posted On: 24 APR 2020 8:33PM by PIB Thiruvananthpuram

വിശുദ്ധ മാസമായ റമസാന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 
'റമസാന്‍ മുബാറക്! എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ഈ വിശുദ്ധമാസം അളവറ്റ തോതില്‍ ദയയും സാഹൗദര്യവും അനുകമ്പയും ചൊരിയട്ടെ. കോവിഡ്- 19നെതിരായ പോരാട്ടത്തില്‍ പ്രകടമായ വിജയം നേടാന്‍ നമുക്കു സാധിക്കട്ടെ. ആരോഗ്യകരമായ ഭൂമി സൃഷ്ടിക്കാന്‍ സാധിക്കട്ടെ', പ്രധാനമന്ത്രി പറഞ്ഞു.


(Release ID: 1618077) Visitor Counter : 100