സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ഫോസ്ഫാറ്റിക്, പൊട്ടാസ്സ്യം വളങ്ങള്‍ക്കു 2020-21ലേക്കു പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകള്‍ കേന്ദ്ര മന്ത്രിസഭ നിശ്ചയിച്ചു

Posted On: 22 APR 2020 3:39PM by PIB Thiruvananthpuram

 

ഫോസ്ഫേറ്റിക്, പൊട്ടാസ്സ്യം വളങ്ങള്‍ക്കു 2020-21ലേക്കു പോഷകാധിഷ്ഠിത സബ്സിഡി (ന്യൂട്രിയന്റ് ബേസ്ഡ് സബ്സിഡി-എന്‍ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി.

എന്‍ 18.789, പി 14.888, കെ 10.116, എസ് 2.374 എന്ന വിധത്തിലായിരിക്കും കിലോഗ്രാമിന് നല്‍കുന്ന സബ്സിഡി നിരക്കുകള്‍.

അമോണിയം ഫോസ്ഫേറ്റ് (എന്‍പി 14:28:0:0) വളം എന്‍ബിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനും മന്ത്രിസഭാ സമിതി അനുമതി നല്‍കി.
ഫോസ്ഫേറ്റിക് & പൊട്ടാസ്സിക് വളങ്ങള്‍ക്കു 2020-21 കാലയളവില്‍ സബ്സിഡി നല്‍കുന്നതിനു പ്രതീക്ഷിക്കുന്ന ചെലവ് 22,186.55 കോടി രൂപയാണ്.

***



(Release ID: 1617183) Visitor Counter : 100